ഇന്ത്യക്ക് പിന്നാലെ കയറ്റുമതി നിയന്ത്രണം പിന്‍വലിച്ച് പാകിസ്ഥാനും; ബസ്മതി അരി ഉദ്പാദിപ്പിക്കുന്ന ലോകത്തെ രണ്ടേ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ മത്സരം മുറുകി; ഇന്തോ പാക് അരിയുദ്ധം മുറുകുന്നത് ഇങ്ങനെ

ശരാശരിയിലധികം മണ്‍സൂണ്‍ ലഭിച്ചതോടെ വിളവ് വര്‍ദ്ധിക്കുമെന്ന കണക്കുകൂട്ടലില്‍ ഇന്ത്യ അരിയുടെ കയറ്റുമതിയില്‍ വരുത്തിയ നിയന്ത്രണം എടുത്തുമാറ്റിയതോടെ പാകിസ്ഥാനും ആ വഴി പിന്തുടരാന്‍ തീരുമാനിച്ചു

Update: 2024-10-03 05:01 GMT

ന്യൂഡല്‍ഹി: ശരാശരിയിലധികം മണ്‍സൂണ്‍ ലഭിച്ചതോടെ വിളവ് വര്‍ദ്ധിക്കുമെന്ന കണക്കുകൂട്ടലില്‍ ഇന്ത്യ അരിയുടെ കയറ്റുമതിയില്‍ വരുത്തിയ നിയന്ത്രണം എടുത്തുമാറ്റിയതോടെ പാകിസ്ഥാനും ആ വഴി പിന്തുടരാന്‍ തീരുമാനിച്ചു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അന്താരാഷ്ട്ര വിപണിയില്‍ മത്സരം കടുക്കുകയും വിവിധ ഇനം അരികളുടെ വിലയില്‍ ഇടിവുണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബസ്മതി ഇതര അരികളുടെ കയറ്റുമതിയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി നിലനിന്നിരുന്ന നിരോധനം ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞത്.

2024 ല്‍ ഇതുവരെ മികച്ച വിളവെടുപ്പ് ലഭിച്ചതും, ആഭ്യന്തര ആവശ്യത്തിനുള്ള സ്റ്റോക്ക് കേന്ദ്ര സര്‍ക്കാരിന്റെ സംഭരണ ശാലകളില്‍ സംഭരിക്കാന്‍ കഴിഞ്ഞതുമാണ് നിരോധനം എടുത്തു കളയാന്‍ കാരണമായത്. അതിനിടയില്‍ വിവിധ ഇനം അരികളുടെ കയറ്റുമതി നിരക്കില്‍ ഉണ്ടായിരുന്ന മിനിമം എക്സ്പോര്‍ട്ട് പ്രൈസ് (എം ഇ പി) എടുത്തുകളയാന്‍ പാകിസ്ഥനും തീരുമാനിച്ചു. 2023 മുതല്‍ നിലനില്‍ക്കുന്ന എം ഇ പി അനുസരിച്ച് ഒരു മെട്രിക് ടണ്‍ ബസ്മതി അരിയുടെ വില 1300 ഡോളറും ബസ്മതി ഇതര വിഭാഗങ്ങളുടെ വില 550 ഡോളറുമായിരുന്നു.

നേരത്തെ, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ബസ്മതി അരിയുടെ എം ഇ പി 950 ഡോളര്‍ എന്നത് ഇന്ത്യ എടുത്തുമാറ്റിയിരുന്നു. ഇതായിരുന്നു, എം ഇ പി എടുത്തു കളയാന്‍ പാകിസ്ഥാനെയും പ്രേരിപ്പിക്ച്ചത്. 'സുഗന്ധമൂറുന്ന മുത്തുകള്‍' എന്ന് വിദേശ വിപണികളില്‍ അറിയപ്പെടുന്ന ബസ്മതി അരി ഉദ്പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടേ രണ്ട് രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമാണ്. ഈ ഇനം അരിയുടെ തനതായ രുചിയും സുഗന്ധവുമാണ് അങ്ങനെയൊരു പേര് ഇതിന് അന്താരാഷ്ട്ര വിപണിയില്‍ നേടിക്കൊടുത്തത്.

റൈസ് എക്സ്പോര്‍ട്ടേഴ്സ് ഓഫ് പാകിസ്ഥാന്റെ ആവശ്യപ്രകാരം എം ഇ പി എടുത്തു കളയുന്നതായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് പാകിസ്ഥാന്‍ വാണിജ്യ മന്ത്രി ജാം കമാല്‍ ഖാന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു മിനിമം വില ഏര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ അരിയുടെ വില ഉയര്‍ന്നതും, ഇന്ത്യ ബസ്മതി ഇതര അരികളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതും ഇതിന് കാരണമായി. തുടര്‍ന്ന് 2023 ആഗസ്റ്റില്‍ ബസ്ംതി അരിയുടെ കയറ്റുമതിയിലും ഇന്ത്യ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടയി. ഈ നിയന്ത്രണങ്ങളോടെ ഫലത്തില്‍ ലോകത്തില്‍ ബസ്മതി അരി കയറ്റുമതി ചെയ്യുന്ന ഒരേയൊരു രാഷ്ട്രമായി പകിസ്ഥാന്‍ മാറി. ഇതോടെയാണ് എം ഇ പി ഏര്‍പ്പെടുത്തിയത്.

എന്നാല്‍, അടുത്ത കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ അരിയുടെ വില ഇടിഞ്ഞതും, ഇന്ത്യ അരിയുടെ കയറ്റുമതിയുടെ നിയന്ത്രണം എടുത്തു കളഞ്ഞതും പാകിസ്ഥാന് വിനയായി. അന്താരാഷ്ട്ര വിപണിയിലെ മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ എം ഇ പി പാകിസ്ഥാന്‍ കയറ്റുമതിക്കാര്‍ക്ക് തടസ്സവുമായി. ഏതായാലും, എം ഇ പി9 എടുത്തു കളഞ്ഞതോടെ പാകിസ്ഥാന്റെ അരി കയറ്റുമതി വര്‍ദ്ധിച്ച് ഈ സാമ്പത്തിക വര്‍ഷം 5 ബില്യന്‍ ഡോളറില്‍ എത്തുമെന്നാണ് പാക് വാണിജ്യകാര്യ മന്ത്രി അവകാശപ്പെടുന്നത്.

എന്നാല്‍, അത് അത്ര എളുപ്പമാകില്ലെന്നാണ് വിപണി വിദഗ്ധരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ പോലെ അത്ര സുഗമമാകില്ല ഈ വര്‍ഷം പാകിസ്ഥാന് അന്താരാഷ്ട്ര വിപണിയിലെ കച്ചവടം എന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ അരി കൂടി മത്സരിക്കാന്‍ എത്തുന്നതോടെ വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ പാകിസ്ഥാന് ഏറെ ക്ലേശിക്കേണ്ടതായി വരും. മാത്രമല്ല, എം ഇ പി എടുത്തു കളയുവാനുള്ള തീരുമാനം, പാകിസ്ഥാനിലെ നെല്‍ കര്‍ഷകര്‍ക്ക് ആശങ്കക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ലോകത്തില്‍ ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആഗോള വിപണിയുടെ 40 ശതമാനവും ഇന്ത്യയുടെ കൈയ്യിലാണ്. ബസ്മതി അരിയുടെ കാര്യത്തില്‍ അഗോളവിപണിയുടെ 65 ശതമാനവും ഇന്ത്യയാണ് കൈകാര്യം ചെയ്യുന്നത്. ബസ്ംതി ഇതര അരികളുടെ കയറ്റുമതിയില്‍ തായ്ലാന്‍ഡിനും വിയറ്റ്‌നാമിനും പുറകിലായി നാലാം സ്ഥാനത്തുള്ള പാകിസ്ഥാന് ബസ്മതി അരിയുടെ ആഗോള വിപണിയിലെ പങ്ക് 35 ശതമാനമാണ്.

2022 -23 സാമ്പത്തിക വര്‍ഷത്തില്‍ അരിയുടെ കയറ്റുമതിയില്‍ നിന്ന് മാത്രം ഇന്ത്യ 11 ബില്യന്‍ ഡോളര്‍ നേടിയിരുന്നു. ഇതില്‍ 4.7 ബില്യന്‍ ഡോളര്‍ വന്നത് 4.5 മില്യന്‍ മെട്രിക് ടണ്‍ ബസ്മതി അരിയുടെ കയറ്റുമതിയിലൂടെയാണ്. എന്നാല്‍, 2023 ല്‍ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും, എല്‍ നിനോ പ്രതിഭാസം കൊണ്ട് കാലാവസ്ഥയിലുണ്ടാകുന്ന മറ്റങ്ങള്‍ ഉദ്പാദനത്തെ ബാധിക്കും എന്ന ആശങ്കയാലും ബസ്മതി ഇതര അരികളുടെ കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു നിരോധനം നടപ്പാക്കിയത്. തുടര്‍ന്ന് ബസ്മതി അരിയുടെ കയറ്റുമതിയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ അരി വിപണിയില്‍ എത്താതായതോടെ പല രാജ്യങ്ങള്‍ക്കും. പ്രത്യേകിച്ചും ഗള്‍ഫ്, ആഫ്രിക്കന്‍, തെക്ക് കിഴക്കനേഷ്യ രാജ്യങ്ങള്‍ക്ക് അരിയുടെ ഏക സ്രോതസ്സ് പാകിസ്ഥാനായി മാറുകയായിരുന്നു.2023 ജൂണിനും 2024 ജൂണിനും ഇടയിലായി പാകിസ്ഥാനിലെ അരി9 കയറ്റുമതിയുടെ കാര്യത്തില്‍ 60 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. അരി കയറ്റുമതി വഴിയുള്ള വരുമാനത്തിന്റെ കാര്യത്തില്‍ 78 ശതമാനത്തിന്റെയും. 7,50,000 മെട്രിക് ടണ്‍ ബസ്മതി അരി ഉള്‍പ്പടെ ഏതാണ്ട് ആറ് മില്യന്‍ മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് 3.9 ബില്യന്‍ ഡോളര്‍ ആയിരുന്നു പാകിസ്ഥാന്‍ ഇക്കാലയളവില്‍ നേടിയത്.

എന്നാല്‍ റൈസ് എക്സ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ ഓഫ് പാകിസ്ഥാന്‍ മുന്‍ ചെയര്‍മാന്‍ ചേല റാം ക്വിലാനി പറയുന്നത്, ആഗോള വിപണിയില്‍ ഇന്ത്യന്‍ അരി തിരിച്ചെത്തുന്നതോടെ എം ഇ പി ഏര്‍പ്പെടുത്തുന്നത് പാകിസ്ഥാന്റെ അരി കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും എന്നാണ്. ആഗോള വിപണിയിലെ ആവശ്യകതയും വിതരണ്വുമാണ് അരിയുടെ വിലയെ നിയന്ത്രിക്കുന്നത്, ഇന്ത്യ ആഗോള വിപണിയില്‍ തിരിച്ചെത്തിയതോടെ അത് തങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞതായി അല്‍ ജസീറ പറയുന്നു.

Tags:    

Similar News