പൈലറ്റ് നിർദ്ദേശം നേരെ പാലിച്ചില്ല; പിന്നാലെ ഒരേ റൺവേയിൽ ടേക്ക് ഓഫ് ചെയ്യാനായി രണ്ട് വിമാനങ്ങൾ; നിലവിളിച്ച് യാത്രക്കാർ; മനസാന്നിധ്യം കൈവിടാതെ പൈലറ്റ്; ഒടുവിൽ വൻ ദുരന്തം ഒഴിവായത് ഇങ്ങനെ...!
അമേരിക്ക: പൈലറ്റ് നേരെ നിർദ്ദേശം പാലിക്കാത്തത് കൊണ്ട് യാത്രക്കാരുടെ ജീവന് തന്നെ ഭീക്ഷണിയായി. സംഭവം നടന്നിരിക്കുന്നത് അമേരിക്കയിലാണ്. ടേക്ക് ഓഫ് ചെയ്യാനായി രണ്ട് വിമാനങ്ങൾക്ക് ഒരേ സമയം ഒരേ റൺവേയിലേക്കെത്തിയത് അധികൃതരെ ആശങ്കയിലാഴ്ത്തി. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ വിമാനത്തിന്റെ പൈലറ്റിന്റെ ഇടപെടലിൽ വൻദുരന്തം ഒടുവിൽ ഒഴുവാക്കുകയായിരിന്നു.
പൈലറ്റിന്റെ മനസാന്നിധ്യത്തേ തുടർന്ന് 317 യാത്രക്കാരാണ് വലിയ ദുരന്തത്തെ അതിജീവിച്ചത്. ഒരേ സമയം ഒരേ റൺവേയിൽ ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ എത്തിയതിൽ വാഷിംഗ്ടണിൽ നടന്ന അന്വേഷണത്തിലാണ് പൈലറ്റിന്റെ വീഴ്ച പുറത്ത് വരുന്നത്. നാഷ്വില്ലേ വിമാത്താവളത്തിലെ 13ാം റൺവേയിലേക്കാണ് രണ്ട് വിമാനങ്ങൾ ഒരേസമയം ടേക്ക് ഓഫിനായി കുതിച്ചത്.
സംഭവത്തിൽ കൂട്ടിയിടി ഒഴിവാക്കാനായി ഒരു വിമാനത്തിന്റെ പൈലറ്റ് ടേക്ക് ഓഫ് ഉപേക്ഷിച്ചതാണ് വിമാനത്താവളത്തിൽ ഒരു വൻ ദുരന്തം ഒഴുവായത്. സെപ്തംബർ 12നായിരുന്നു സംഭവം നടന്നത്. വിമാനങ്ങൾ ചിറകുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം നടന്നേക്കാവുന്ന സാഹചര്യമുണ്ടായത്.
സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിലാണ് പൈലറ്റിന്റെ പിഴവ് വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് ഏജൻസി വ്യക്തമാക്കിയിട്ടുള്ളത്.
141 യാത്രക്കാരുമായി സൌത്ത് വെസ്റ്റ് വിമാനവും 176 യാത്രക്കാരുമായി അലാസ്ക ജെറ്റ് വിമാനവുമാണ് ഒരേ റൺവേയിൽ ഒരേ സമയത്ത് ടേക്ക് ഓഫിനായി എത്തിയത്. തുടക്കം പിഴച്ചെങ്കിലും അലാസ്ക വിമാനത്തിന്റെ പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
പൈലറ്റുമാരും കൺട്രോളർമാരും തമ്മിലുള്ള സംഭാഷണങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചിരുന്നു. രണ്ട് വിമാനങ്ങളിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറുകൾ വീണ്ടെടുത്തതായും ഏജൻസി അറിയിച്ചു.
ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ അലാസ്കയിലെ ജീവനക്കാരോട് റൺവേ 13-ൽ ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതിക്കായി കാത്തിരിക്കാൻ പറഞ്ഞു. ഏകദേശം ഒരു മിനിറ്റിനുശേഷം സൌത്ത് വെസ്റ്റ് പൈലറ്റിനോട് മറ്റൊരു റൺവേയിലേക്കുള്ള യാത്രാമധ്യേ റൺവേ 13 മുറിച്ച് കടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനുശേഷം 15 സെക്കൻഡുകൾക്ക് ശേഷമാണ് കൺട്രോളർ അലാസ്ക വിമാനത്തിന് ടേക്ക്ഓഫിനായി ക്ലിയർ ചെയ്ത് നൽകിയത്. പക്ഷെ ക്ലിയറൻസ് ലഭിക്കുന്നതിന് മുൻപ് തന്നെ അലാസ്കാ വിമാനം റൺവേയിലേക്ക് സഞ്ചരിച്ചു തുടങ്ങി. ഉടനെ തന്നെ റൺവേയിൽ മറ്റൊരു വിമാനം കണ്ട അലാസ്ക വിമാനത്തിന്റെ പൈലറ്റ് ബ്രേക്കുകൾ ശക്തമായി അമർത്തിയതിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.