ഇറാനെ മര്യാദ പഠിപ്പിക്കാനും ട്രംപ് നിയോഗിച്ചത് ഇലോൺ മസ്കിനെ; ഇറാന്റെ അംബാസിഡറുമായി മസ്കിന്റെ രഹസ്യ ചർച്ച സൂചിപ്പിക്കുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം; ട്രംപിന്റെ സമാധാന ദൂതനായി മസ്കിനെ പലയിടത്തും അയച്ചേക്കും
അമേരിക്ക: അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം വന്നെത്തിയിരിക്കുകയാണ്. നല്ല ഒരു നാളേക്കായി ട്രംപ് തീർച്ചയായും പ്രവർത്തിക്കും എന്നതിൽ യാതൊരു തർക്കവും വേണ്ട. നിരവധി വാഗ്ദ്ധാനങ്ങളാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്നത്. അതിൽ പ്രധാനമായും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെ അവസാനിപ്പിക്കാനുള്ള നീക്കമാണ്.
കാരണം അദ്ദേഹം തെരഞ്ഞെടുപ്പിനെ മുൻപേ മുന്നോട്ട് വച്ച പ്രധാന ആശയമാണ് താൻ അധികാരത്തിൽ വന്നാൽ യുദ്ധങ്ങൾ അവസാനിപ്പിക്കും എന്ന നിർദ്ദേശം. അത് നൂറ് ശതമാനം പാലിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിൽ കൂട്ടാളിയായി ട്രംപിന്റെ ഉറ്റ സുഹൃത്ത് ഇലോൺ മസ്ക് സമാധാന ദൂതനായി പലയിടത്തും അയച്ചേക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അതുപ്പോലെ തന്നെ യുഎസ് ക്യാബിനെറ്റിലേക്കും ടെസ്‍ല സിഇഒ ഇലോൺ മസ്ക്കിനെ നിയോഗിച്ചതും വലിയ വാർത്ത ആയിരിന്നു. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ക്യാബിനെറ്റിലെ സുപ്രധാന ചുമതല ഇലോൺ മസ്കിന് നൽകുകയായിരുന്നു. ഇനി അടുത്ത നാല് വർഷം ഗവ. എഫിഷ്യൻസി ഡിപ്പാർട്ട്മെൻ്റ് മസ്ക് നയിക്കും.
ഇതോടെ ട്രംപും ഇലോൺ മാസ്ക്കും തമ്മിൽ ശക്തമായ കൂട്ട്കെട്ടിലേക്ക് നീങ്ങുകയാണ്. ഇനി ഭാവി അമേരിക്ക വലിയ വളർച്ചയുടെ പാതയിൽ ആയിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ട.
ഇപ്പോഴിതാ ഇറാനെ മര്യാദ പഠിപ്പിക്കാനും ഇലോൺ മസ്കിന് വലിയൊരു പങ്ക് വഹിക്കുന്ന സ്ഥാനം നൽകാൻ ഒരുങ്ങുകയാണ് ട്രംപ്. നടക്കുന്നത് ഇറാന്റെ അംബാസിഡറുമായി മസ്കിന്റെ രഹസ്യ ചർച്ചയ്ക്കാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് പിന്നിൽ നടക്കുന്നതെന്ന് കാഴ്ച്ചയിൽ വ്യക്തം.
ഇനി മസ്കിനെ ട്രംപ് സമാധാന ദൂതനായി പലയിടത്തും അയക്കാനും സാധ്യതകൾ ഉണ്ട്. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്ക് ഫുൾ സ്റ്റോപ്പിടാൻ ആണ് ട്രംപിന്റെ ഭരണകൂടം ശ്രമിക്കുന്നത്. അതിനു മുന്നോടിയായി വേണം ഇലോൺ മസ്‌ക് ഇപ്പോൾ ഒരു പ്രമുഖ ഇറാനിയൻ ഉദ്യോഗസ്ഥനെ നേരിൽ സന്ദർശിച്ചിരിക്കുന്നത്. ഇവരുടെ നീക്കങ്ങൾ ഇപ്പോൾ ലോകം ഉറ്റുനോക്കുകയാണ്.
ടെസ്‌ല മുതലാളി ഇലോൺ മസ്ക്കും യുഎന്നിലെ ഇറാൻ അംബാസഡറുമായി മണിക്കൂറിലധികമാണ് ചർച്ചകൾ നടത്തിയത്. അതിൽ യുദ്ധവും പ്രധാന ചർച്ച വിഷയമായി. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കാൻ 'പോസിറ്റീവ്' സംഭാഷണങ്ങൾ ആണ് ഇരുവരും നടത്തിയത്. ഇതോടുകൂടി ട്രംപും മാസ്കും ഒരു സുപ്രധാന ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്.
അതുപോലെ ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ ട്രംപ് തന്റെ രണ്ടാം യുഗത്തിന് തുടക്കം കുറിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനുമായുള്ള അസാധാരണമായ സ്വാധീനത്തെയും ഇത് അടിവരയിടുന്നു. ടെസ്‌ലയുടെയും എക്‌സിൻ്റെയും മുതലാളിയായ മാസ്ക് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അടുത്ത ബന്ധമാണ് സ്ഥാപിച്ചിരുന്നത് അതിന് ഏകദേശം 160 മില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു.
അദ്ദേഹത്തിൻ്റെ വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിച്ചതിനൊപ്പം, യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്‌കി ഉൾപ്പെടെയുള്ള ലോകനേതാക്കളുമായി മസ്‌ക് ടെലിഫോൺ സംഭാഷണത്തിലും ഏർപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ഇറാൻ അംബാസഡറുമായിട്ടുള്ള മാസ്കിന്റെ ചർച്ചയ്ക്കിടെ തങ്ങൾക്കെതിരെയുള്ള യുഎസ് ഉപരോധത്തിൽ നിന്ന് ഇളവുകൾ തേടുകയും ചെയ്തു. അതുപോലെ ടെഹ്‌റാനിൽ ബിസിനസ്സ് നടത്താനും ഇറാൻ അംബാസഡർ മസ്‌കിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ട്രംപിൻ്റെ ടെഹ്‌റാനോടുള്ള കടുത്ത സമീപനത്തെ അനുകൂലിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വളരെ നല്ല സമീപനമാണ് മാസ്ക് കാണിക്കുന്നത്. ആദ്യ ഭരണസമയത്ത് ഇറാൻ്റെ എണ്ണ വാങ്ങരുതെന്ന് മറ്റ് രാജ്യങ്ങളെ നിർബന്ധിക്കാനും അദ്ദേഹം പങ്ക് വച്ചിരുന്നു. 2020-ൽ ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ ട്രംപ് ഭരണകൂടം വധിച്ചത്. അന്ന് ട്രംപിനെതിരെ വലിയ പ്രതിഷേധമാണ് ഇറാനിൽ ഉയർന്നത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ് സംഭവിക്കാൻ പോകുന്നത് ഇറാനുമായി അമേരിക്ക സമാധാന ചർച്ചയിലേക്ക് എന്നാണ് കാര്യങ്ങൾ നീങ്ങുന്നത്.
യുഎന്നിലെ ഇറാൻ അംബാസഡറുമായി മാസ്ക് ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇറാനിൽ ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.ഇനി ട്രംപും മാസ്കും തമ്മിലുള്ള കൂട്ടുക്കെട്ടിൽ ലോകത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് എല്ലാരും ഉറ്റുനോക്കുന്നത്. മാസ്കിനെ ട്രംപ് സമാധാന ചർച്ചയ്ക്കായി ഇനിയും വിവിധ രാജ്യങ്ങളിൽ അയക്കുമെന്നും കരുതുന്നു. ട്രംപിന്റെ രണ്ടാം യുഗത്തോട് കൂടി യുദ്ധം വെടിഞ്ഞ് ലോകം സമാധാന പാതയിൽ പോകുമെന്നും ഉറപ്പുണ്ട്. ട്രംപിന്റെ ഇപ്പോഴത്തെ തിരക്കിട്ട നീക്കങ്ങൾ സൂചിപ്പിക്കുന്നത് അത് തന്നെയാണ്. ട്രംപും മാസ്ക്കും കൂട്ടുക്കെട്ടിൽ ഇനി എന്തൊക്കെ അത്ഭുതങ്ങൾ സംഭവിക്കുമെന്നത് ലോകം ഉറ്റിനോക്കുന്നു.