'ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്‌ഐയില്‍ വളരാന്‍ കഴിയില്ല; വ്യക്തി താത്പര്യങ്ങള്‍ക്കായി ആരുടെയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ല'; വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തെപ്പെട്ടെന്നും ഏരിയാ സമ്മേളന വേദിയില്‍ തുറന്നടിച്ച് എസ്എഫ്‌ഐ വനിതാ നേതാവ്; എസ്.എഫ്.ഐയിലെ ഗ്രൂപ്പിസം വീണ്ടും ചര്‍ച്ചകളില്‍
ആലപ്പുഴ: ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്‌ഐയില്‍ വളരാന്‍ കഴിയില്ലെന്ന് തുറന്നടിച്ച് എസ്എഫ്‌ഐ വനിതാ നേതാവ്. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തെപ്പെട്ടെന്നും വനിതാ നേതാവ് ഏരിയാ സമ്മേളന വേദിയില്‍ തുറന്നടിച്ചു. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്‌ഐ നേതാവ് ശ്രീമോളുടെ തുറന്നുപറച്ചില്‍.
വെട്ടലും തിരുത്തലും സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഭാഗമാണ്. ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്‌ഐയില്‍ വളരാന്‍ കഴിയില്ല. വ്യക്തി താല്‍പര്യങ്ങള്‍ക്കായി ആരുടെയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിക്കുന്നത്.
എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ശ്രീ മോളുടെ തുറന്നുപറച്ചില്‍. സംഘടനാ വേദിയില്‍ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ ശ്രീമോളുടെ വാക്കുകള്‍ വൈറലാണ്. എസ്എഫ്‌ഐ ചാരുമൂട് കമ്മിറ്റിയില്‍ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമര്‍ശം ഉണ്ടായതെന്നാണ് സൂചന.