മെട്രോ സ്റ്റേഷനുകൾ എയർ റെയ്ഡ് ഷെൽട്ടറുകളാക്കും; കെട്ടിടങ്ങളെ ബങ്കറുകളാക്കി മാറ്റും; ആപ്പ് ഉണ്ടാക്കാനും ശ്രമം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; കടുത്ത നടപടികൾ സ്വീകരിച്ച് ജ‍ർമ്മനി; റഷ്യ - യുക്രൈൻ സംഘർഷം യൂറോപ്പിനെയും ബാധിക്കുമ്പോൾ!

Update: 2024-11-26 02:58 GMT

ബെ‍ർലിൻ: റഷ്യ- യുക്രൈൻ സംഘർഷം ഇപ്പോൾ വളരെ നിർണായക ഘട്ടത്തിലാണ്. ഇപ്പോൾ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴിതാ സംഘർഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പടരുന്ന ഘട്ടത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ ഇപ്പോഴേ സുരക്ഷാ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

പോളണ്ടിലെ ഔദ്യോഗിക ബോംബ് ഷെൽട്ടറുകൾക്ക് 3,00,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് റിപ്പോർട്ട്. തുരങ്കങ്ങളും മെട്രോ സ്റ്റേഷനുകളും പോലെയുള്ള താത്ക്കാലിക പരിഹാരങ്ങളും അധികാരികൾ തയ്യാറാക്കിയിട്ടുണ്ട്. 276 ന്യൂക്ലിയർ-പ്രൊട്ടക്ഷൻ ബങ്കറുകൾ തയ്യാറാക്കി യുകെയും സുരക്ഷാ നടപടികൾ ഇപ്പോൾ ശക്തമാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ജനങ്ങളുടെ സുരക്ഷക്കായി ജർമ്മനിയും കടുത്ത നടപടികൾ സ്വീകരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. റഷ്യയിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിച്ച് ജ‍ർമ്മനിയും രംഗത്ത് വന്നിരിക്കുകയാണ്.

മെട്രോ സ്റ്റേഷനുകൾ എയർ റെയ്ഡ് ഷെൽട്ടറുകളായി പരിഗണിച്ചു കൊണ്ടാണ് ജർമ്മനി സുരക്ഷ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഇതിനായി പല കെട്ടിടങ്ങളും ബങ്കറുകളാക്കി ഇപ്പോൾ മാറ്റുകയാണ്. ഇവിടങ്ങളിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതിനായുള്ള ഒരു ആപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളും തുടരുന്നതായും വിവരങ്ങൾ ലഭിക്കുന്നു.

സംഘർഷങ്ങൾ വർധിക്കും മുൻപേ പൊതുബങ്കറുകളുടെ എണ്ണം വർധിപ്പിക്കാനാണ് ജർമ്മനിയുടെ ശ്രമം. 2007ൽ ഇത്തരം സുരക്ഷാസംവിധാനങ്ങൾ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.പക്ഷെ , റഷ്യയുടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളും മറ്റ് രാജ്യങ്ങൾക്കെതിരായ ഭീഷണികളും ജർമ്മനിയിൽ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചതായാണ് റിപ്പോർട്ട്.

ഫെഡറൽ ഓഫീസ് ഫോർ സിവിൽ പ്രൊട്ടക്ഷൻ്റെ കണക്കനുസരിച്ച് 579 പൊതു ഷെൽട്ടറുകൾ മാത്രമേ രാജ്യത്ത് ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. 8.44 കോടി ജനങ്ങളുള്ള രാജ്യത്ത് 5,00,000 പേരെ മാത്രമേ ഈ ഷെൽട്ടറുകളിൽ ഉൾക്കൊള്ളാൻ കഴിയൂ.‌ വലിയ രീതിയിലുള്ള ബങ്കർ ശൃംഖല പുനർനിർമ്മിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നതിനാൽ ഹോം ഷെൽട്ടറുകളെയാണ് നിലവിൽ ഇപ്പോൾ കൂടുതലായി നിർമിക്കാൻ ശ്രമിക്കുന്നത്.

Tags:    

Similar News