വൺ ലൗ..; ട്രാൻസ്ജെൻഡർ വിവാഹങ്ങൾ നിയമ വിധേയമാക്കി ഈ രാജ്യം; സ്വവർ​ഗ വിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യം; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി; ഉത്തരവ് ഇറങ്ങിയതും സംഭവിച്ചത്; എങ്ങും ആഹ്ളാദങ്ങളും കൈയ്യടികളും; ആയിരക്കണക്കിന് പേർ വിവാഹിതരായി; വീണ്ടും ചർച്ചയായി എൽജിബിടിക്യു സമൂഹം!

Update: 2025-01-24 10:48 GMT

ബാങ്കോക്: കഴിഞ്ഞ ദിവസമാണ് തായ്‌ലൻഡ് സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകിയത്. ഇതോടെ, തെക്കുകിഴക്കനേഷ്യയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്ന ആദ്യ രാജ്യമായി തായ്‌ലൻഡ് മാറുകയും ചെയ്തു. നിയമം നിലവിൽ വന്നതിന് പിന്നാലെ നിരവധി സ്വവർഗാനുരാഗികൾ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു.

വ്യാഴാഴ്ചയാണ് നിയമം നിലവിൽ വന്നത്. അന്നേദിവസം തന്നെ ആയിരത്തിലേറെ സ്വവർഗവിവാഹങ്ങളാണ് രാജ്യമെമ്പാടും രജിസ്റ്റർ ചെയ്തത്. പ്രമുഖ തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫിസിൽ വിവാഹിതരായി എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.

നിയമം പ്രാബല്യത്തിൽ വന്നതോടെ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ എൽജിബിടിക്യു ദമ്പതികൾക്കും വിവാഹം രജിസ്റ്റർ ചെയ്യാം. തായ്‍വാനും നേപ്പാളിനും ശേഷം സ്വവർ​ഗ വിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്.

കഴിഞ്ഞ ജൂണിൽ നടന്ന പാർലമെന്‍റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു. എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കാൻ കഴിയും. അനന്തരാവകാശവും നൽകും. നിയമ പ്രകാരം ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച ആയിരക്കണക്കിന് ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനായി എത്തി.

തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായവരിൽ ഉൾപ്പെടുന്നു. ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റ് കൈമാറി. 'ദശകങ്ങളോളം പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെ'ന്ന് ഇരുവരും വ്യക്തമാക്കി.

അതേസമയം, നെതർലന്‍റ്സ്, ബെൽജിയം, സ്പെയിൻ, കാനഡ, ദക്ഷിണാഫ്രിക്ക, നോർവെ, സ്വീഡൻ, പോർച്ചുഗൽ, ഐസ്ലന്‍റ്, അർജന്‍റീന, ഡെന്മാർക്ക്, ബ്രസീൽ, ഫ്രാൻസ്, യുറുഗ്വെ, ന്യൂസിലന്‍റ്, ലക്സംബർഗ്, അയർലന്‍റ്, കൊളെബിയ, ഫിൻലന്‍റ്, മാൾട്ട, ജർമനി തുടങ്ങി നിരവധി രാജ്യങ്ങൾ സ്വവർഗ വിവാഹത്തിന് അനുമതി നൽകിയിട്ടുണ്ട്.

അതുപോലെ സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്. നേരത്തെ, തായ്‌വാനും നേപ്പാളും സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകിയിരുന്നു. സാധാരണ ദമ്പതികൾക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളോടും കൂടിയാണ് തായ്‌ലൻഡിൽ സ്വവർഗ വിവാഹം അംഗീകരിക്കപ്പെട്ടത്. വിവിധ സംഘടനകൾ കാലങ്ങളായി ഉയർത്തിയ ആവശ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്.

Tags:    

Similar News