മിലിൻഡയെ പിരിഞ്ഞ ശേഷം വല്ലാത്ത ഒറ്റപ്പെടൽ; ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് വിവാഹമോചനമെന്ന് തുറന്ന് പറഞ്ഞ് ബിൽ ഗെയ്‌റ്റ്‌സ്

Update: 2025-01-26 03:21 GMT

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ധനികനായ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും വിവാഹബന്ധം അവസാനിപ്പിച്ചത് വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വളരെ ചർച്ച വിഷയം ആയിരുന്നു അദ്ദേഹത്തിന്റെ വേർപിരിയൽ. 27 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ ബിൽ ഗേറ്റ്‌സ് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മെലിൻഡയും അദ്ദേഹവും ചേർന്ന് എഴുതിയ സംയുക്ത പ്രസ്താവനയിൽ ഈ തീരുമാനം വളരെയധികം ആലോചിച്ച് എടുത്തതാണെനും അദ്ദേഹം വെളുപ്പെടുത്തിയിരിന്നു.

ഇപ്പോഴിതാ, ബിൽ ഗെയ്‌റ്റ്സിന്റെ മറ്റൊരു പ്രസ്താവനയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് വിവാഹമോചനമെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിരിക്കുകയാണ്. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പാപം വിവാഹമോചനമെന്ന് ബിൽ ഗെയ്‌റ്റ്‌സ് പറഞ്ഞു. അവളെ കാണാതെ ഇരിക്കാൻ വയ്യെന്നും.

മിലിൻഡയെ പിരിഞ്ഞ ശേഷം ജീവിതത്തിൽ വല്ലാത്ത ഒറ്റപ്പെടൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിവാഹബന്ധം എന്നത് എത്ര പവിത്രമായ കാര്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഞാൻ ചെയ്തുപോയ അക്കാര്യത്തെ ഓർത്ത് ഇപ്പോഴും ഖേദിക്കുന്നുവെന്നും. വിവാഹ മോചനം കഴിഞ്ഞ് രണ്ടുവർഷം ആയപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതെല്ലാം എന്റെ തെറ്റാണെന്നും അവളെ വേദനിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നുവെന്നും. എല്ലാ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടയ്‌ക്കൊക്കെ കുടുംബ പരിപാടികളിലും ആ സ്വഭാവത്തിലുള്ള ഒത്തുചേരലുകളിലും അവർ പരസ്പരം കാണാറുണ്ടെന്ന് ബിൽ പറയാൻ മറന്നില്ല. അതേസമയം, 1994-ൽ വിവാഹിതരായ ഇരുവരും 2020 മെയ് മാസത്തിൽ രഹസ്യമായി വേർപിരിയുകയായിരുന്നു.അതിനുശേഷമാണ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്.

കോവിഡ് കാലത്തെ ഇടവേളകൾ തങ്ങളുടെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ ഉണ്ടായി എന്നാണ് മെലിൻഡ പറയുന്നത്. വേർപിരിയാനുള്ള പ്രധാന കാരണം ഇതുതന്നെ ആണെന്ന് അവർ പറഞ്ഞു. ഇപ്പോൾ ബിൽ ഗെയ്‌റ്റ്‌സിന്റെ ഈ പ്രസ്താവന വന്നതിനുശേഷം ഇവർ തമ്മിലുള്ള വേർപിരിയൽ കൂടുതൽ ചർച്ചയായിരിക്കുകയാണ്.

Tags:    

Similar News