ജർമനിയിലെ വലത് വംശീയ പാർട്ടിക്ക് പിന്തുണ നൽകി പ്രസംഗിക്കാൻ എത്തി മസ്ക്ക്; പിൻതലമുറക്കാരുടെ തെറ്റിനെ കുറിച്ച് ആവശ്യത്തിലധികം പശ്ചാത്താപം വേണ്ടന്ന് പുതു തലമുറയെ ഓർമിപ്പിച്ച് ലോക സമ്പന്നൻ
ബെർലിൻ: ജർമനിയിലെ തീവ്രവലത് വംശീയ പാർട്ടിക്ക് പിന്തുണ നൽകി പ്രസംഗിക്കാൻ എത്തി എലോൺ മസ്‌ക്. ജർമ്മനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ 'എഎഫ്ഡി' യുടെ റാലിയിലാണ് അദ്ദേഹം പങ്ക് എടുത്തത്. ആയിരകണക്കിന് പേരാണ് റാലിയിൽ പങ്ക് എടുത്തത്. പിൻതലമുറക്കാർ ചെയ്ത തെറ്റിനെ കുറിച്ച് അധികം പശ്ചാത്താപം വേണ്ടന്ന് പുതു തലമുറയെ ലോക സമ്പന്നൻ എലോൺ മാസ്ക് ഓർമിപ്പിക്കുകയും ചെയ്തു.
റാലിയിൽ പങ്കെടുത്ത ആയിരകണക്കിന് പേരുടെ മുന്നിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിങ്ങളുടെ മുത്തശ്ശന്മാർ ചെയ്ത തെറ്റിനെ കുറിച്ച് ആവശ്യത്തിലധികം പശ്ചാത്താപം വേണ്ടന്ന് അദ്ദേഹം തുറന്നടിക്കുകയായിരിന്നു.
അതേസമയം, കഴിഞ്ഞ ദിവസം പുതിയ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ആഘോഷവേളയിൽ എലോൺ മാസ്ക് തന്റെ ആഘോഷ പ്രസംഗത്തിന് ശേഷം ജനങ്ങൾക്ക് നേരെ നാസി സല്യൂട്ട് നൽകിയത് വലിയ വർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ചെയ്യപ്പെടുകയും.
അദ്ദേഹത്തിന്റെ നാസി സല്യൂട്ടുമായി ബന്ധപ്പെട്ട ട്രോളുകളും മീമുകളും സൈബർ ലോകത്ത് ഏറെ ശ്രദ്ധ ആകർഷിച്ചിരിന്നു. അതിനുശേഷമാണ് ലോക സമ്പന്നൻ ഇപ്പോൾ ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടികളോട് ഈ പരാമർശം നടത്തുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.
തീവ്രവലത് വംശീയ പാർട്ടിയായ AfD യുടെ റാലിയിൽ അദ്ദേഹം ഓൺലൈൻ ആയിട്ടാണ് പങ്കെടുത്തത്. ഇതിനിടെയാണ് ജർമ്മനിയുടെ ഭൂതകാലത്തെ ഓർമിപ്പിക്കുവിധം പ്രസ്താവന നടത്തിയത്. മാസ്കിന്റെ പ്രസംഗം കേൾക്കാൻ ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിന് ചുറ്റും 100,000 പേരും കൊളോണിൽ 20,000 പേരുമായി ഒത്തുകൂടി തീവ്ര വലതുപക്ഷ വിരുദ്ധ പ്രചാരകർ വളരെ സജീവമായിരുന്നു.
അതേസമയം, ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ, പങ്കെടുത്തവർ അവരുടെ ഫോണുകൾ പ്രകാശിപ്പിക്കുകയും കൈയ്യടികളും ആർപ്പുവിളികളോടും കൂടി ഫാസിസ്റ്റ് വിരുദ്ധ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. കൊളോണിൽ പ്രതിഷേധക്കാർ AfD യെ അപലപിക്കുന്ന ബാനറുകൾ വഹിക്കുകയും ചെയ്തു.