കൊടി കത്തിച്ചതിലെ ജനാധിപത്യ വിരുദ്ധയുടെ ക്ലാസ്സെടുക്കാന്‍ വരേണ്ടതില്ലന്ന് പി.എം ആര്‍ഷോ; പ്രതിരോധ കോട്ട കെട്ടി പ്രസ്ഥാനത്തേയും പ്രവര്‍ത്തകരെയും സംരക്ഷിക്കുമെന്ന് അലോഷ്യസ് സേവ്യര്‍; നവമാധ്യമ ഏറ്റുമുട്ടലുമായി നേതാക്കള്‍; ആശിഷിന്റെ മൊഴിയില്‍ ഗോകുല്‍ ഗുരുവായൂരും കൂട്ടരും അറസ്റ്റില്‍; എസ് എഫ് ഐക്കാര്‍ക്കായി അന്വേഷണം
തൃശൂര്‍; കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തിനു പിന്നാലെ നവ മാധ്യമങ്ങളിലും പോരുമായി കെ.എസ്.യു - എസ്.എഫ്.ഐ നേതാക്കള്‍. െക.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര് ഷോയുമാണ് നവ മാധ്യമങ്ങളില്‍ പോസ്റ്റുകളിലൂടെ വാക് പോര് സജീവമാക്കിയത്. തൃശൂര്‍ കേരളവര്‍മ കോളജില്‍ കെ.എസ്.യുവിന്റെ കൊടിതോരങ്ങള് കൂട്ടിയിട്ട് കത്തിച്ചതിന് ന്യായീകരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി രംഗതെത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍. മാളയില്‍ ഡീ സോണ്‍ കലോല്‍സവത്തില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ തലയ്ക്കടിച്ച് പരുക്കേല്പിച്ച കേസില്‍ ഗടഡ നേതാക്കളെ അറസ്റ്റു ചെയ്തു. കെ എസ് യുക്കാര്‍ പോയ ആംബുലന്‍സ് ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഈ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഫെയ്സ് ബുക്കിലും നേതാക്കള്‍ തമ്മിലെ പോര്.
'കെ എസ് യൂ വിന്റെ കൊലയാളി സംഘമേ, നെറികെട്ട തെമ്മാടി കൂട്ടമേ..കേരളത്തിലെ കലാലയങ്ങള്‍ നിങ്ങള്‍ പുറത്തെറിയുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്..കൊടി കത്തിച്ചതിലെ ജനാധിപത്യ വിരുദ്ധയുടെ ക്ലാസ്സെടുക്കാന്‍ വരേണ്ടതില്ല, കേള്‍ക്കാന്‍ തല്ക്കാലം സൗകര്യപ്പെടില്ല.' എന്നായിരുന്നു പി.എം ആര്‍ഷോയുടെ പ്രതികരണം. തൊട്ടുപിന്നാലെ മറുപടിയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗതെത്തി.പി.എം ആര്‍ഷോയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ചായിരുന്നു അലോഷ്യസിന്റെ മറുപടി. 'സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ ചെറുത്തുനില്‍പ്പ് തീര്‍ക്കേണ്ടത് ഞങ്ങളുടെ കടമയാണ്....! ഞങ്ങള്‍ അത് ചെയ്യുക തന്നെ ചെയ്യും...പ്രതിരോധ കോട്ട കെട്ടി ' പ്രസ്ഥാനത്തേയും പ്രവര്‍ത്തകരെയും സംരക്ഷിക്കും....! തിരക്കഥകളും അണിയറ നീക്കങ്ങളും തുടര്‍ന്നോളൂ... SFI യുടെ ജനാധിപത്യ വിരുദ്ധതയെ പ്രതിരോധിക്കാന്‍ ക്യാമ്പസ്സുകളില്‍ KSU ഉണ്ടാവും' എന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. മാളിയിലെ അടി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമെന്നതിന്റെ സൂചന കൂടിയാണ് ഇതെല്ലാം.
കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ അടക്കം കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എസ്എഫ്ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഗോകുലിനെയും കൂട്ടരേയും ആലുവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
അതേസമയം കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഉള്‍പ്പെടെയുള്ളവരുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊരട്ടി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 118 (1), 324 (4), 3 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആംബുലന്‍സ് ഡ്രൈവര്‍ വൈഭവവിന്റെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കെഎസ് യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. ആശിഷിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.