ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് മരിച്ചത് തൊണ്ണൂറു പിന്നിട്ട ദമ്പതികള്‍; മാന്നാറിലെ വീട് പൂര്‍ണ്ണമായും കത്തി; രാഘവനും ഭാരതിയ്ക്കും സംഭവിച്ചത് എന്തെന്നതില്‍ ദുരൂഹത; കൂടെ താമസിച്ചിരുന്ന മകനെ കാണാനില്ല; സര്‍വ്വത്ര ദുരൂഹതയായി പുലര്‍ച്ചെ തീപിടിത്തം

Update: 2025-02-01 01:11 GMT

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എങ്ങനെയാണ് തീപിടിച്ചതെന്ന് ആര്‍ക്കും അറിയില്ല.

വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. മകനും താമസിച്ച വീടാണ് തീപിടിച്ചത്. എന്നാല്‍ മകനെ സ്ഥലത്ത് കാണാനില്ല. പൊലീസ് മകനായുള്ള അന്വേഷണം തുടങ്ങി. അതേസമയം, അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസും പറയുന്നു. അയല്‍വാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പൊലീസ്. മകനെ കണ്ടെത്താനാണ് ശ്രമം. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് നിഗമനം.

Similar News