ആ വിമാനം അവസാനമായി പറന്നത് നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ; മിനിറ്റുകൾ കൊണ്ട് റഡ‍ാറിൽ നിന്ന് അപ്രത്യക്ഷമായി; അലാസ്കയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം തകർന്നുവീണതായി കണ്ടെത്തി; പൈലറ്റടക്കം പത്ത് പേരും മരിച്ചു; ദുരന്തം സ്ഥിരീകരിച്ച് അധികൃതർ; അപകടകാരണം വ്യക്തമല്ല; യുഎസ് ആകാശത്ത് സെസ്ന 208 ബിയ്ക്ക് സംഭവിച്ചത്!

Update: 2025-02-08 07:41 GMT

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ടേക്ക് ഓഫ് ചെയ്ത ശേഷം കാണാതായ വിമാനത്തെ ഒടുവിൽ കണ്ടെത്തി. അലാസ്കയിൽ നിന്നും പറന്നുയർന്ന ശേഷം കാണാതായ വിമാനത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് ഒടുവിൽ തകർന്നുവീണതായി കണ്ടെത്തിയിരിക്കുന്നത്.

അതിദാരുണ ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുകയും 3.16 ന് അവസാനമായി വിവരങ്ങൾ കൈമാറിയത്. നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ നടന്നത്. മോശം കാലാവസ്ഥ വ്യോമമാർ​ഗമുള്ള തിരച്ചിലിന് വെല്ലുവിളിയായതിനാൽ കരമാർ​ഗമുള്ള തിരച്ചിലാണ് നടന്നത്.

നാൾ ഇതുവരെ ആയിട്ടും അമേരിക്കൻ ആകാശത്ത് ആശങ്കകൾ ഒഴിയുന്നില്ല.വീണ്ടുമൊരു വിമാനത്തെ കാണാതായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അലാസ്കയിൽ നിന്നും പറന്നുയർന്ന ഒരു ചെറുവിമാനമാണ് കാണാതായത്.

പറന്നുയർന്ന് 39 മിനിറ്റിന് ശേഷമാണ് വിമാനത്തെ കാണാതാകുന്നത്. എയർപോർട്ട് കൺട്രോൾ സെന്റർ പരമാവധി കണക്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടും വിമാനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സംഭവത്തിൽ അധികൃതർ തിരച്ചിൽ ഉർജിതമാക്കിയിരുന്നു.

അതേസമയം, ഫിലാഡൽഫിയയിൽ ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിംഗ്ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് വിമാനം കാണാതായെന്ന വിവരവും പുറത്ത് വന്നത്.

Tags:    

Similar News