ഗവണ്‍മെന്റുമായി സഹകരിച്ചുവേണം എഴുത്തുകാര്‍ പോകേണ്ടത് എന്നാണ് എം മുകുന്ദന്‍ പറഞ്ഞത്. അദ്ദേഹം ഏത് ഗവണ്‍മെന്റിനെയാണ് ഉദ്ദേശിച്ചതെന്ന് അറിയില്ല; ഇങ്ങനെയാണോ എഴുത്തുകാര്‍ പറയേണ്ടത്? ഇതാണോ മാതൃക? മുകുന്ദന്റെ 'സര്‍ക്കാര്‍ സഹകരണം' ചോദ്യം ചെയ്ത് ജി സുധാകരന്‍; 'പ്രവാസി കോടീശ്വരനും' പരിഹാസം; ആഭ്യന്തരത്തേയും ചോദ്യം ചെയ്യുന്നു; പ്രസക്ത ചോദ്യങ്ങളുമായി ജി സുധാകരന്‍
കാസര്‍കോട്: സര്‍ക്കാരുമായി സഹകരിച്ചുവേണം എഴുത്തുകാര്‍ മുന്നോട്ടുപോകേണ്ടതെന്ന സാഹിത്യകാരന്‍ എം. മുകുന്ദന്റെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനവുമായി സിപിഎം നേതാവ് ജി. സുധാകരന്‍. ഇങ്ങനെയാണോ എഴുത്തുകാര്‍ പറയേണ്ടതെന്നും ഇതാണോ മാതൃകയെന്നും സുധാകരന്‍ ചോദിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയാണ്.
'ഗവണ്‍മെന്റുമായി സഹകരിച്ചുവേണം എഴുത്തുകാര്‍ പോകേണ്ടത് എന്നാണ് എം. മുകുന്ദന്‍ പറഞ്ഞത്. അദ്ദേഹം ഏത് ഗവണ്‍മെന്റിനെയാണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. ഉദ്ദേശിച്ച ഗവണ്‍മെന്റിന്റെ സ്ഥാനത്ത് വേറെ ഗവണ്‍മെന്റ് വന്നാല്‍ അവരെയും സപ്പോര്‍ട്ട് ചെയ്യണമെന്നാണല്ലോ അതിന് അര്‍ഥം. അവസരവാദമാണല്ലോ അത്. ഡല്‍ഹിയില്‍ വേറെ ഗവണ്‍മെന്റ് ആണല്ലോ. ഇങ്ങനെയാണോ എഴുത്തുകാര്‍ പറയേണ്ടത്? ഇതാണോ മാതൃക?', സുധാകരന്‍ ചോദിച്ചു. ഭരിക്കുന്നത് ആരാണെന്ന് നോക്കാതെ സാഹിത്യകാരന്മാര്‍ സാമൂഹ്യ വിമര്‍ശനം നിര്‍ഭയമായി നടത്തണമെന്നും ജി. സുധാകരന്‍ പറഞ്ഞു
അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു എം. മുകുന്ദന്റെ പ്രസ്താവന. അധികാരത്തിന്റെകൂടെ നില്‍ക്കരുത് എന്നുപറയുന്നത് തെറ്റായ ധാരണയാണെന്നും എഴുത്തുകാര്‍ പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമാണ് എം. മുകുന്ദന്‍ പറഞ്ഞത്. ഇതിലെ അസ്വാഭാവികതയാണ് സുധാകരന്‍ ചോദ്യം ചെയ്യുന്നത്. സര്‍ക്കാരുകളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് പലരും പ്രതികരിച്ച് പോന്നത്. ഇത് പാടില്ലെന്നാണ് മുകുന്ദന്‍ പറഞ്ഞു വച്ചത്.
'സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മിക്കാന്‍ ഞാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൂടെ നില്‍ക്കാന്‍ ഇനിയും ശ്രമിക്കും. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സര്‍ക്കാര്‍ എന്നെ നിയമിച്ചപ്പോള്‍ വലിയ ആരോപണമായിരുന്നു. അക്കാദമിയുടെ അധ്യക്ഷനായി വരേണ്ടത് എഴുത്തുകാരനല്ലെങ്കില്‍ പിന്നെയാരാണെന്ന് ഞാന്‍ ചോദിച്ചു. ഫാക്ടറി ഉടമയെയോ വ്യാപാരിയെയോ അധ്യക്ഷനാക്കാനാകുമോ', മുകുന്ദന്‍ ചോദിച്ചു. മുകുന്ദന്റെ പ്രസ്താവനയോട് അന്നാരും പ്രതികരിച്ചിരുന്നില്ല. ഇതിനെയാണ് സുധാകരന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു. പോലീസിനെതിയെും സുധാകരന്റെ വിമര്‍ശനമുണ്ട്. നിയമം സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ നിയമം ലംഘിക്കുകയാണ്.അതാണ് ചില പോലീസുകാര്‍ ചെയ്യുന്നത് കല്യാണ പാര്‍ട്ടി കഴിഞ്ഞ് വന്നവരെ തല്ലിച്ചതച്ചു. ആളുമാറി തല്ലുന്നു. ഇത് ഗുരുതരമായ തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു.
പത്തനം തിട്ടയില്‍ ആളുമാറി തല്ലിയ പോലീസുകാര്‍ സര്‍വീസിലിരിക്കാന്‍ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ശമ്പളം നല്‍കി പോറ്റിയ സമൂഹം പശ്ചാത്തപിക്കണം. പോലീസുകാരും സര്‍ക്കാര്‍ ജീവനക്കാരും നല്ലൊരു ശതമാനം പുറത്തു പോകേണ്ടവര്‍ തന്നെയാണെന്നും സുധാകരന്‍ വിശദീകരിച്ചു.