'ശെടാ..'; തോണിയില്‍ പോകുന്നതിനിടെ നദിയിൽ ഒന്നിറങ്ങാൻ മോഹം; ആഗ്രഹം സഫലമാക്കി എടുത്ത് ഒറ്റച്ചാട്ടം; പെട്ടെന്ന് കാലില്‍ എന്തോ തട്ടിയത് ആശാൻ ശ്രദ്ധിച്ചു; എടുത്ത് നോക്കിയപ്പോൾ കണ്ടത്; നല്ല അസ്സല് 'മുതല'; ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും പറ്റാതെ യുവാവ്; വൈറലായി വീഡിയോ
ചില ആളുകൾ എപ്പോഴും സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ്. ഭയങ്കര വിചിത്രമായി എന്ത് കണ്ടാലും അത് പരീക്ഷിക്കാതെ പിന്നെ അവർക്ക് ഒരു സമാധാനവും കാണില്ല. അതിൽ എന്തൊക്കെ അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്നുപോലും ചിന്തിക്കാതെ എടുത്ത് ചാടും. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രത്യകിച്ച് കരയില്‍ ജീവിക്കുന്നത് കൊണ്ടാകാം നദിയോ തടാകമോ കുളമോ കാണുമ്പോൾ അതിലേക്ക് എടുത്ത് ചാടാന്‍ നമുക്ക് തോന്നുന്നത്. എന്നാല്‍ വെള്ളത്തിനടിയില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് അപ്പോഴൊന്നും നമ്മൾ ആലോചിക്കുകയില്ല.
അത്തരമൊരു സന്ദർഭത്തില്‍ നദിയില്‍ ഇറങ്ങിയ ഒരു യുവാവ് തന്‍റെ കാല്‍ എന്തോ തട്ടുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോൾ കണ്ടത് ഒരു മുതലയെ. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
യുഎസിന്‍റെ അധികാരത്തിന് കീഴിലുള്ള കരീബിയന്‍ ദ്വീപായ പ്യൂർട്ടോ റിക്കോയിലെ നദിയിലൂടെ വിനോദ സഞ്ചാരത്തിനിറങ്ങിയ യുവാവിനാണ് ഭയപ്പെടുത്തുന്ന അനുഭവമുണ്ടായത്. നദിയിലൂടെ തോണിയില്‍ പോകുന്നതിനിടെ യുവാവ് നദിയിലേക്ക് ഇറങ്ങി. വെള്ളത്തിലിറങ്ങിയതിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ കാലില്‍ എന്തോ വന്ന് തട്ടിയതായി അനുഭവപ്പെട്ടത്. പിന്നാലെ കലങ്ങി മറിഞ്ഞ വെള്ളത്തിലേക്ക് അദ്ദേഹം നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കൈ കൊണ്ട് തപ്പി നോക്കിയപ്പോൾ എന്തോ കൈയില്‍ തടഞ്ഞു.
കൈയില്‍ തടഞ്ഞതിനെ വെള്ളത്തിന് പുറത്തേക്ക് എടുത്തപ്പോഴാണ് അതൊരു മുതല കുഞ്ഞാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഉടനെ അതിനെ വെള്ളത്തിലേക്ക് എറിഞ്ഞ് യുവാവ് നിലവിളിച്ച് കൊണ്ട് ഓടി തോണിയിലേക്ക് ചാടിക്കയറുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതിനകം ആറര ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. അയാൾ ഭാഗ്യവാനാണ് അത് അയാളെ അക്രമിച്ചില്ലല്ലോ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
പുതിയൊരു ജീവിതം ലഭിച്ചതിന് അഭിനന്ദനങ്ങൾ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ആണുങ്ങൾക്ക് ചെറിയ ജീവിതം ലഭിക്കുന്നതിനുള്ള മറ്റൊരു കാരണമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ട്ടിക്കുകയാണ്.