കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വലിയൊരു തിരയില്‍ പെട്ടുപോയെന്ന് ഒപ്പമുണ്ടായിരുന്നയാള്‍; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്; നിരീക്ഷണം തള്ളി വിര്‍ജീനിയ പൊലീസ്; സുദീക്ഷയുടെ കുടുംബം യു എസില്‍ നിന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തി

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്

Update: 2025-03-10 13:45 GMT

സാന്റോ ഡൊമിങ്കോ: അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. വസന്തകാല ആഘോഷങ്ങള്‍ക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലില്‍ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനി സുദീക്ഷ കൊണങ്കി എത്തിയത്. അമേരിക്കയില്‍ സ്ഥിര താമസമാക്കി ഇന്ത്യക്കാരിയാണ് 20കാരിയായ സുദീക്ഷ കൊണങ്കി. എന്നാല്‍ ഇരുപതുകാരി മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് അധികാരികളുടെ നിരീക്ഷണം വിര്‍ജീനിയ പൊലീസ് തള്ളിയിട്ടുണ്ട്.

പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയാണ് സുദീക്ഷ. ആറ് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പന്ത കാനയിലേക്ക് സുദീക്ഷ എത്തിയത്. മാര്‍ച്ച് 6നു പുലര്‍ച്ചെ 4 മണിയോടെയാണ് കടല്‍തീരത്ത് സുദീക്ഷയെ അവസാനമായി കണ്ടത്. സുദീക്ഷയെ കാണാതായതിനെ തുടര്‍ന്ന് അധികൃതര്‍ വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഇന്ത്യന്‍ എംബസിയും യുഎസ് അധികൃതരും വിദ്യാര്‍ഥിനിക്കായുള്ള അന്വേഷണത്തിലായിരുന്നു.

സംഘത്തില്‍ സുദീക്ഷയും മറ്റൊരു വിദ്യാര്‍ത്ഥിനിയും വിര്‍ജീനിയയില്‍ ആണ് താമസിച്ചിരുന്നത്. മാര്‍ച്ച് 5 ന് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ സുദീക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. രാത്രിയില്‍ സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരുവിധം എല്ലാവരും തിരികെ ഹോട്ടലിലേക്ക് എത്തിയിരുന്നു.

20 കാരിക്കൊപ്പം മറ്റൊരാള്‍ കൂടി ബീച്ചില്‍ തുടര്‍ന്നിരുന്നു ഇവര്‍ രണ്ട് പേരും കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ സുദീക്ഷ വലിയൊരു തിരയില്‍ പെട്ടുപോവുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. മാര്‍ച്ച് ആറിന് പുലര്‍ച്ചെ 4.15നാണ് അവസാനമായി സുദീക്ഷയെ ബീച്ചിലെ സിസിടിവികളില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലില്‍ എത്തുന്നത് ശരിയല്ലെന്നും തെരച്ചില്‍ തുടരുമെന്നുമാണ് വിര്‍ജീനിയ പൊലീസ് അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.

ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോള്‍ അവര്‍ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം. കാണാതാവുന്നതിന് തൊട്ട് മുന്‍പുള്ള ദിവസവും മകളുമായി സംസാരിച്ചിരുന്നതായാണ് 20കാരിയുടെ പിതാവ് സുബ്രയുഡു കൊണങ്കി പ്രതികരിക്കുന്നത്. വിവരമറിഞ്ഞ് സുദീക്ഷയുടെ കുടുംബം ഇവിടേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

പുന്റ കന തീരത്തെ റിയു റിപ്പബ്ലിക്ക ഹോട്ടലിനു സമീപത്തു വച്ച് അവസാനമായി കണ്ടത്. അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ഒരു സംഘത്തോടൊപ്പം സുദീക്ഷ കടല്‍ത്തീരത്ത് ഉണ്ടായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സുദീക്ഷയുടെ കുടുംബവുമായി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പിറ്റ്സ്ബര്‍ഗ് സര്‍വകലാശാല വക്താവ് സ്ഥിരീകരിച്ചു. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.

റിസോര്‍ട്ടിലെ ഭക്ഷണ സര്‍വീസ്, വെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് താമസക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനിടെയാണ് വിദ്യാര്‍ഥിനിയുടെ തിരോധാനം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുകായിരുന്ന പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് വിവരം ലഭിച്ചതെന്ന് വിര്‍ജീനിയയിലെ ലൗഡന്‍ കൗണ്ടി അധികൃതര്‍ പറഞ്ഞു. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യ സംഘടനയായ ഡിഫന്‍സ സിവിലിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രി എട്ടുമണിയോടെ തെരച്ചില്‍ താല്‍കാലികമായി അവസാനിപ്പിച്ചു.

Tags:    

Similar News