'ആരെങ്കിലും പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്; പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം; അവര്‍ക്കൊപ്പം പങ്കുവെക്കും; ഭാര്യക്ക് ഒരു പുതിയ ഫോണും വാങ്ങും'; ബിഗ് വിന്‍ അടിച്ചതിന്റെ ആഹ്ലാദത്തില്‍ റോബിന്‍ വര്‍ഗീസ്; ഇത്തവണ നാല് ഭാഗ്യശാലികള്‍

ബിഗ് വിന്‍ അടിച്ചതിന്റെ ആഹ്ലാദത്തില്‍ റോബിന്‍ വര്‍ഗീസ്; ഇത്തവണ നാല് ഭാഗ്യശാലികള്‍

Update: 2025-03-17 14:32 GMT

ദുബായ്: ബിഗ് ടിക്കറ്റ് ബിഗ് വിന്‍ മത്സരത്തില്‍ നാല് ഭാഗ്യശാലികള്‍ക്ക് സമ്മാനം. സീരീസ് 272 നറുക്കെടുപ്പിലാണ് ബിഗ് വിന്‍ മത്സരത്തിലൂടെ AED 360,000 സമ്മാനം സ്വന്തമാക്കിയത്. മലയാളിയായ റോബിന്‍, കാനഡയില്‍ നിന്നുള്ള 47 വയസ്സുകാരനായ സൗമു, ഇന്ത്യന്‍ പൗരനായ അക്ഷയ് ടണ്ടണ്‍, ബംഗ്ലാദേശില്‍ നിന്നുള്ള ഡ്രൈവറായ മുഹമ്മദ് അബ്ദുള്‍ അസീസ് ജബാല്‍ എന്നിവരാണ് സമ്മാനാര്‍ഹരായ ഭാഗ്യശാലികള്‍.

മലയാളിയായ റോബിന്‍ 2009 മുതല്‍ ദുബായില്‍ ജീവിക്കുകയാണ്. സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ ആകൃഷ്ടനായത്. കൂട്ടുകാര്‍ക്കൊപ്പം ഓരോ മാസവും ബിഗ് ടിക്കറ്റ് വാങ്ങുകയാണ് ശീലം. 2016 മുതല്‍ എല്ലാ നറുക്കെടുപ്പിലും അദ്ദേഹം ടിക്കറ്റെടുത്തിട്ടുണ്ട്. സമ്മാനര്‍ഹനായി എന്ന അറിയിച്ചുള്ള ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ ആരെങ്കിലും പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയതെന്ന് റോബിന്‍ പറയുന്നു. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം. അവര്‍ക്കൊപ്പം സമ്മാനം പങ്കുവെക്കും, ഭാര്യക്ക് ഒരു പുതിയ ഫോണും വാങ്ങും - റോബിന്‍ പറയുന്നു.

കാനഡയില്‍ നിന്നുള്ള 47 വയസ്സുകാരനായ സൗമു 25 വര്‍ഷമായി ദുബായില്‍ ആണ് താമസിക്കുന്നത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പദവിയിലിരിക്കുന്ന അദ്ദേഹം 2010 മുതല്‍ സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. പുതിയ രാജ്യങ്ങളിലേക്ക് യാത്ര പോകാന്‍ സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. സമ്മാനം നേടി എന്നറിഞ്ഞ അതേ ദിവസം തന്നെ അദ്ദേഹം പുതിയൊരു ബിഗ് ടിക്കറ്റുകൂടെ വാങ്ങി.

ഇന്ത്യന്‍ പൗരനാണ് അക്ഷയ്. എട്ട് വര്‍ഷമായി ദുബായില്‍ ജീവിക്കുന്ന അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. സ്ഥിരമായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ബിഗ് ടിക്കറ്റ് എടുക്കുന്നത് കണ്ടതോടെ അക്ഷയും ടിക്കറ്റ് എടുക്കാന്‍ തുടങ്ങുകയായിരുന്നു. വിജയി ആയെന്ന് അറിയിച്ചുള്ള കോള്‍ ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് അക്ഷയ് പറയുന്നു. തനിക്ക് ലഭിച്ച് സമ്മാനത്തുകയുടെ ഒരു ഭാഗം നിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കാനും ബാക്കിത്തുകയ്ക്ക് ഒരു കാര്‍ വാങ്ങാനുമാണ് അക്ഷയ് ആഗ്രഹിക്കുന്നത്. ഈ മാസത്തേക്കുള്ള ടിക്കറ്റും അക്ഷയ് വാങ്ങിക്കഴിഞ്ഞു, ഗ്രാന്‍ഡ് പ്രൈസ് നേടാനാകും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ബംഗ്ലാദേശില്‍ നിന്നുള്ള ഡ്രൈവറാണ് മുഹമ്മദ് അബ്ദുള്‍ അസീസ് ജബാല്‍. 1995 മുതല്‍ അദ്ദേഹം അബുദാബിയില്‍ ഉണ്ട്. 45 പേരുടെ ഒരു സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങുന്നത്. വിജയി ആയി എന്ന് അറിയിച്ചുള്ള ഫോണ്‍കോള്‍ ജബാലിനെ ഞെട്ടിച്ചു. അതേ സമയം അതിയായ സന്തോഷവും തോന്നിയെന്ന് 56 വയസ്സുകാരന്‍ പറയുന്നു. തന്റെ മാത്രം വിജയമല്ല ഇതെന്ന് വിശ്വസിക്കുന്ന ജബാല്‍, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു.

മാര്‍ച്ച് മാസം വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള പ്രൊമോഷനുകളുമായാണ് ബിഗ് ടിക്കറ്റ് എത്തുന്നത്. 15 മില്യണ്‍ ഗ്രാന്‍ഡ് പ്രൈസ് ആണ് നേടാന്‍ അവസരം. കൂടാതെ പത്ത് ബോണസ് പ്രൈസുകളും നേടാം. 50,000 ദിര്‍ഹം വീതമാണ് നേടാനാകുക. ബിഗ് വിന്‍ മത്സരത്തിലൂടെ റേഞ്ച് റോവര്‍ വെലാര്‍ നേടാം. മാര്‍ച്ചില്‍ ടിക്കറ്റെടുക്കുന്ന ഒരാള്‍ക്ക് AED 15 മില്യണ്‍ ഗ്രാന്‍ഡ് പ്രൈസ് നേടാം. മാത്രമല്ല ഏപ്രില്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ 50,000 ദിര്‍ഹം വീതം നേടാം, പത്ത് പേര്‍ക്ക്.

അത് മാത്രമല്ല, രണ്ടിലധികം ടിക്കറ്റുകള്‍ ഒറ്റത്തവണയായി വാങ്ങുന്നവര്‍ക്ക് സ്പിന്‍ ദി വീല്‍ ഗെയിം കളിക്കാം. മാര്‍ച്ച് ഒന്നിനും 25-നും ഇടയ്ക്കാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്. ഏപ്രില്‍ മൂന്നിന് ലൈവ് ഡ്രോയ്ക്ക് ഒപ്പം നടക്കുന്ന വിഗ് വിന്‍ മത്സരത്തില്‍ നാല് വിജയികള്‍ക്ക് വീല്‍ കറക്കാനും ഉറപ്പായ സമ്മാനങ്ങള്‍ക്കും അവസരമുണ്ട്. 20,000 ദിര്‍ഹം മുതല്‍ 150,000 ദിര്‍ഹം വരെയാണ് സമ്മാനം. ഏപ്രില്‍ ഒന്നിന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ വിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും. മാര്‍ച്ച് മാസം റേഞ്ച് റോവര്‍ വെലാര്‍ കാറും നേടാം. മെയ് മൂന്നാം തീയതിയാണ് വിജയിയെ പ്രഖ്യാപിക്കുക.

Tags:    

Similar News