തണുത്തുറഞ്ഞ കടലിലൂടെ നീന്തി തുടിക്കുന്ന 'പോളാർ ബിയർ'; ഒമ്പത് ദിവസം നിർത്താതെ ഓട്ടം; കാലുകൾ നിവർത്തി ശക്തിയായി നീന്തി കുട്ടൻ; 687 കിലോമീറ്റര്‍ താണ്ടി; വട്ടം ചുറ്റലിന്റെ കാരണം പിടികിട്ടാതെ ഗവേഷകർ; അമ്പരന്ന് ശാസ്ത്രലോകം; ധ്രുവക്കരടിയുടെ വിചിത്ര സ്വാഭാവം കാഴ്ചക്കാരെ ഞെട്ടിക്കുമ്പോൾ!

Update: 2025-03-21 12:15 GMT

പ്രപഞ്ചം വലിയൊരു അത്ഭുതമാണ്. നമ്മൾ കാണാത്തതും കണ്ണുകൊണ്ട് കാണാൻ സാധിക്കാത്തതുമായ നിരവധി സൃഷ്ടികൾ ഭൂമിയിലുണ്ട്. അത് നേരിൽ കാണുമ്പോൾ ആർക്കായാലും അതിശയം തോന്നും. ഇപ്പോൾ അങ്ങനെയൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു ധ്രുവക്കരടിയുടെ വിചിത്ര സ്വാഭാവമാണ് ചർച്ചാവിഷയം. തണുത്തുറഞ്ഞ കടലിലൂടെ ഒമ്പത് ദിവസം 687 കിലോമീറ്റര്‍ ദൂരം ഒരു ഇടവേള പോലുമില്ലാതെ നീന്തി. എന്നാല്‍ അവിടം കൊണ്ടും നിർത്തിയില്ല. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു 1,800 കിലോമീറ്റര്‍ ദൂരം കൂടി ഈ പെണ്‍ധ്രുവക്കരടി നീന്തി തുടിച്ചു.

2011 -ല്‍ ചിത്രീകരിക്കപ്പെട്ട ഈ യാത്ര അടുത്തിടെ സമൂഹ മധ്യമങ്ങളില്‍ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ കാലാവസ്ഥാ വ്യതിയാനവും വന്യജീവികളുടെ അതിജീവനത്തെ കുറിച്ചും സമൂഹ മാധ്യമ ഉപയോക്താക്കൾ വാചാലരായി.

നാച്യുർ ഈസ് അമൌസിംഗ് എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആകാശത്ത് നിന്നും പകര്‍ത്തിയ വീഡിയോയില്‍ ഒരു വശത്ത് തകർന്ന ചെറുതും വലുതുമായ മഞ്ഞ് പാളികൾ അതിർത്തി തീര്‍ക്കുന്നു. മറുവശത്ത് കടലാണ്. മഞ്ഞു പാളികളുടെ കൂട്ടത്തിന് സമാന്തരമായി സുദ്രത്തിലൂടെ തന്‍റെ മുന്‍പിന്‍ കാലുകൾ ഉപയോഗിച്ച് നീന്തുന്ന വെളുത്ത പോളാര്‍ കരടിയെ കാണാം. അസാധാരണമായ ആ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം നാല് കോടി നാല്പത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിനാളുകൾ വീഡിയോ വീണ്ടും പങ്കുവച്ചു.

അതേസമയം, 2008 -ല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേ, പോളാര്‍ കരടിയുടെ കഴുത്തില്‍ സ്ഥാപിച്ച റേഡിയോ ട്രാന്‍സ്‍മീറ്റര്‍ വഴിയാണ് കരടിയെ ട്രാക്ക് ചെയ്തത്. 2011 -ലാണ് ഈ ധുവക്കരടിയുടെ ഒമ്പത് ദിവസം നീണ്ട് നിന്ന വീഡിയോ ആദ്യമായി ചിത്രീകരിക്കപ്പെട്ടത്. എന്നാല്‍ ഈ ധ്രുവക്കരടിയുടെ യാത്ര 687 കിലോമീറ്ററില്‍ അവസാനിച്ചില്ല. അല്പ നേരം ഇരതേടിയ ശേഷം അവൾ വീണ്ടുമൊരു 1,800 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചു. അത് സമുദ്രത്തിലേക്ക് പുതിയൊരു ഐസ് വീഴ്ച കണ്ടെത്തുന്നതിനായിരുന്നു.

ഇരതേടിയുള്ള ഈ ദീർഘദൂര യാത്രയില്‍ ധ്രുവക്കരടിക്ക് നഷ്ടമായത് 20 ശതമാനം ശരീരഭാരം. വീഡിയോ സമൂഹ മാധ്യമ ഉപയോക്കാക്കളെ അതിശയിപ്പിച്ചു. 'ഒരു തളര്‍ച്ചയുമില്ലാതെയോ?' വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരന്‍ തന്‍റെ അമ്പരപ്പ് പങ്കുവച്ചു. സംഗതി ധ്രുവക്കരടികൾ അസാധാരണ മൃഗങ്ങളാണ്. എന്നാല്‍ ഒരു ചെറിയ ഇടവേള പോലും എടുക്കാതെ അവൾ ഇത്രയും ദിവസം സഞ്ചരിച്ചെന്ന് പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Tags:    

Similar News