പ്രസവത്തിനിടയില്‍ ഭൂകമ്പം; തായ് യുവതിയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ബഹുനില ആഡംബര ഹോട്ടലിന്റെ മുകളിലെ സ്വിമ്മിങ് പൂളില്‍ പ്രണയിച്ചു കൊണ്ടിരുന്ന ദമ്പതികള്‍ ഇറങ്ങിയോടുന്നതും വൈറലായി: ഭൂകമ്പ കാഴ്ചകള്‍ ഇങ്ങനെ

Update: 2025-03-30 01:25 GMT

ബാങ്കോക്ക്: മ്യാന്‍മാറിലെ ഭൂകമ്പം ഏവരേയും ഞെട്ടിച്ചു. നിമിഷ നേരം കൊണ്ട് എല്ലാം തകര്‍ന്നു വീണു. ഇതിനിടെയില്‍ അത്ഭുത രക്ഷപ്പെടല്‍ കഥകളും പുറത്തു വരുന്നു. അതിശക്തമായ ഭൂകമ്പത്തിന്റെ ഭയാശങ്കകള്‍ക്കിടയിലും യുവതിയുടെ സുഖപ്രസവം അടക്കം ചര്‍ച്ചകളിലുണ്ട്. തായ് തലസ്ഥാനത്തെയും ഭൂകമ്പം നടുക്കിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയില്‍ നിന്നും മാറ്റുന്നതിനിടെയുള്ള യുവതിയുടെ പ്രസവം. സാധാരണ പരിശോധനയ്ക്ക് വേണ്ടിയാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ഇതിനിടെ പ്രസവ വേദന അനുഭവിച്ചു. വേദന കലശലായതോടെയുവതിയെ കട്ടിലില്‍ കിടത്തി. ശസത്രക്രിയയിലേക്ക് പോകുമ്പോഴായിരുന്നു ഭൂകമ്പം. ഭൂകമ്പത്തിന്റെ ഭീതി കാരണം പ്രസവിക്കരുതേ ഇപ്പോള്‍ എന്ന് താന്‍ പ്രാര്‍ത്ഥിച്ചതായും യുവതി വെളിപ്പെടുത്തി. എന്നാല്‍ എല്ലാം ശുഭമായി നടന്നു. ആശുപത്രിയിലുള്ള മിക്കവരേയും ഒഴിപ്പിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ നാടകീയ സംഭവങ്ങള്‍. മിങ്ക് എന്നാല്‍ കുട്ടിക്ക് മാതാപിതാക്കള്‍ ഇട്ട പേര്. ബഹുനില ആഡംബര ഹോട്ടലിന്റെ മുകളിലെ സ്വിമ്മിങ് പൂളില്‍ പ്രണയിച്ചുകൊണ്ടിരുന്ന ദമ്പതികള്‍ ഇറങ്ങിയോടുന്നതും വൈറലായിട്ടുണ്ട്.

തായ്‌ലന്‍ഡിലും മ്യാന്‍മറിലും വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ 1500 കടന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്ങും തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് ഇനിയും തേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഇതിനിടെയാണ് ബാങ്കോക്കില്‍ ഭൂകമ്പത്തിനിടെ ഒരു കുഞ്ഞിന്റെ ജനനം ചര്‍ച്ചയാകുന്നത്. ഭൂകമ്പമുണ്ടാകുമ്പോള്‍ ബാങ്കോക്കിലെ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ശക്തമായ കുലുക്കം അനുഭവപ്പെട്ടപ്പോള്‍ ആശുപത്രി മുഴുവനായും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായി. രോഗികളെ സ്ട്രെച്ചറുകളിലും വീല്‍ചെയറുകളിലുമായി തുറസായ സ്ഥലത്തേക്കു മാറ്റി. പ്രസവ ശസ്ത്രക്രിയ നിര്‍ത്തി യുവതിയെയും ആശുപത്രി പരിസരത്തുള്ള റോഡിലേക്കു മാറ്റി. മെഡിക്കല്‍ സംഘം യുവതിയെ ചുമന്നാണ് പുറത്ത് കൊണ്ടുവന്നത്. റോഡില്‍ സ്ട്രെച്ചറില്‍ കിടന്ന യുവതിക്കു ചുറ്റും ആശുപത്രി ജീവനക്കാര്‍ മറതീര്‍ത്താണ് കുഞ്ഞിനെ പുറത്തെടുത്ത്. നിരവധി ആളുകള്‍ തിങ്ങിക്കൂടി നിന്ന സ്ഥലത്താണ് പ്രസവം നടന്നത്.

കുഞ്ഞിന്റെ ജനനത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സിലൂടെ നിരവധി പേരാണ് പങ്കിടുന്നത്. റോഡില്‍ നിരത്തി ഇട്ടിരിക്കുന്ന സ്‌ട്രെച്ചറുകളില്‍ രോഗികളെ കിടത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നതാണ് സന്തോഷകരം. കുഞ്ഞിന്റെ വീഡിയോ അതിജീവനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന നിലയിലാണ് പലരും പങ്കിടുന്നത്. ആശുപത്രി ജീവനക്കാരുടെ ആത്മാര്‍ത്ഥതയും അഭിനന്ദന വിധേയമാകുന്നു. ഇതിനൊപ്പമാണ് ബഹുനില ആഡംബര ഹോട്ടലിന്റെ മുകളിലെ സ്വിമ്മിങ് പൂളില്‍ പ്രണയിച്ചുകൊണ്ടിരുന്ന ദമ്പതികള്‍ ഇറങ്ങിയോടുന്നതും ഭൂകമ്പ ദൃശ്യങ്ങളില്‍ വൈറലായി മാറുന്നത്. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ ആകാശം മുട്ടെ ഉയരമുള്ള കെട്ടിടങ്ങള്‍ പോലും കുലുങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാവുകയാണ്.

ആംബരചുംബിയായ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ നീന്തല്‍ക്കുളത്തില്‍ ദമ്പതികള്‍ പണയത്തിലായിരിക്കുമ്പോള്‍, പെട്ടെന്ന് ഭൂകമ്പം കെട്ടിടത്തെ പിടിച്ചുകുലുക്കി. ഇതോടെ അവര്‍ ഓടി രക്ഷപ്പെട്ടു. ഭൂകമ്പം കനത്ത നാശം വിതച്ച മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ വസ്തുക്കളുമായി 4 നാവികസേന കപ്പലുകളും 2 വിമാനങ്ങളുംകൂടി മ്യാന്‍മറിലേക്ക് അയക്കും. മൂന്നാമത്തെ എന്‍ഡിആര്‍എഫ് സംഘം ഉടന്‍ പുറപ്പെടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിിട്ടുണ്ട്ു. ദുരന്ത ഭൂമിയില്‍ ഇന്ത്യന്‍ സൈന്യം താല്‍ക്കാലിക ആശുപത്രി സ്ഥാപിക്കും. അതിനായി 118 അംഗ മെഡിക്കല്‍ സംഘം ആഗ്രയില്‍നിന്നു പുറപ്പെട്ടു. കഴിഞ്ഞദിവസം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേന വിമാനം യാങ്കൂണില്‍ എത്തിയിരുന്നു.

മ്യാന്‍മറിനു സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തായാറാണെന്നു കഴിഞ്ഞദിവസം എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ''മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയാറാണ്. മ്യാന്‍മറിലും തായ്ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്'' മോദി എക്‌സില്‍ കുറിച്ചു. വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായതാണ് റിപ്പോര്‍ട്ട്. 2,376 പേര്‍ക്ക് പരുക്കേറ്റു. കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.


Full View
Tags:    

Similar News