വർഷം തോറും മൂന്ന് കോടി യാത്രക്കാർ; മുപ്പത് വർഷം മുൻപ് നിർമിച്ചത് കൃത്രിമ ദ്വീപിൽ; ജപ്പാനിലെ ഈ എയർപോർട്ട് കടലിൽ മുങ്ങുമെന്ന് ഉറപ്പ്; ഓരോ വർഷവും വിമാനത്താവളം അൽപ്പാൽപ്പം കടലിലേക്ക് താഴുന്നു
ടോക്കിയോ: ലോകത്തെ എല്ലാവരെയും ഒരുപോലെ ഞെട്ടിപ്പിച്ചതും അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു ജപ്പാനിലെ ഒരു എയർപോർട്ട്. ഈ അമ്പരപ്പിക്കും വിമാനത്താവളം നിർമിച്ചിരിക്കുന്നത് കടലിന് മീതെയാണ്. അതും വർഷം തോറും മൂന്ന് കോടി യാത്രക്കാർ എങ്കിലും ഈ വിമാനത്താവളം വഴി കടന്നുപോകുന്നു. ഇപ്പോഴിതാ, എല്ലാവരെയും ആശങ്കയിലാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ജപ്പാനിലെ കൻസായി എയർപോർട്ട് തകർച്ചയുടെ വക്കിലെന്ന് വിവരങ്ങൾ. ഒസാക്ക , ക്യോട്ടോ , കോബെ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ പ്രധാന കേന്ദ്രമാണ് ഒസാക്കയിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളം. ഓരോ വർഷവും വിമാനത്താവളം അൽപ്പാൽപ്പം കടലിലേക്ക് താഴുന്നതയാണ് റിപ്പോർട്ടുകൾ. ഇതോടെ ഇപ്പോൾ എയർപോർട്ട് മുഴുവനായും കടലിലേക്ക് മുങ്ങുമെന്ന ആശങ്കയിലാണ് അധികൃതർ.
ഒസാക്കയിലെ ആദ്യത്തെ വിമാനത്താവളമായ ഇറ്റാമി വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനാണ് കൻസായി വിമാനത്താവളം ആദ്യം നിർമ്മിച്ചത്. ഭൂകമ്പ സമയത്ത് ഇവിടെത്തെ റൺവേകൾക്ക് വളയാനും സാധിക്കും. അതുപോലെ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത് പ്രദേശത്തെ കടൽതീരത്തുള്ള അയഞ്ഞ എക്കൽ കളിമണ്ണ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൃത്രിമ ദ്വീപിന്റെ ഭാരം കളിമണ്ണിനെ ഒതുക്കുന്നതിനാൽ വിമാനത്താവളം കൂടുതൽ താഴേക്ക് താഴുമെന്ന് എഞ്ചിനീയർമാർക്ക് നേരെത്തെ തന്നെ അറിയാമായിരുന്നു.ഓരോ വർഷവും അൽപ്പാൽപ്പം കടലിലേക്ക് താഴുന്നു എന്നാണ് വിദഗ്ധർ ചുണ്ടിക്കാട്ടുന്നത്.
വിമാനത്താവളം നിർമ്മിക്കുന്നതിന് വേണ്ടി ആദ്യം തന്നെ ഇവർ ഒരു ദ്വീപ് നിർമ്മിക്കുകയായിരുന്നു. പിന്നീട് ആ മനുഷ്യനിർമ്മിത ദ്വീപിലാണ് ഈ വിമാനത്താവളം തുടങ്ങിയത്. 20 മില്ല്യൺ ഡോളറാണ് വിമാനത്താവളത്തിനായി ചെലവഴിച്ചത്. പ്രതിവർഷം 25 മില്ല്യൺ യാത്രക്കാരെങ്കിലും ഈ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാന സേവനങ്ങളും ഇവിടെ ഉണ്ട്.
എന്നാൽ, ഏതാനം വർഷങ്ങൾക്കുള്ളിൽ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ജപ്പാനിലെ ഗ്രേറ്റർ ഒസാക്ക ഏരിയയിലെ ഹോൺഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കങ്കൂജിമ എന്ന മനുഷ്യനിർമ്മിത ദ്വീപ് ഈ വിമാനത്താവളം ആരംഭിക്കുന്നതിനായി മാത്രം നിർമ്മിച്ചതാണ്.
ഒസാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറക്കാനായാണ് കൻസായി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഈ വിമാനത്താവളത്തിന് രണ്ട് ടെർമിനലുകളുണ്ട്. ടെർമിനൽ 1 ഡിസൈൻ ചെയ്തത് റെൻസോ പിയാനോയാണ്. പ്രധാന എയർലൈനുകളുടെ ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാനങ്ങളാണ് ഇവിടെ വരുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർപോർട്ട് ടെർമിനലാണിത്. ടെർമിനൽ 2 ലോക്കൽ വിമാനങ്ങൾക്ക് മാത്രമാണ്.
സ്മിത്‌സോണിയൻ മാഗസിൻ പ്രകാരം 1994 -ലാണ് വിമാനത്താവളം ആദ്യമായി പ്രവർത്തനമാരംഭിക്കുന്നത്. 2018 ആയപ്പോഴേക്കും അത് 38 അടി താഴ്ന്നുവെന്നാണ് റിപ്പോർട്ട്. ഇത് എൻജിനീയർമാർ പ്രവചിച്ചതിലും 25% കൂടുതലാണ്. 100 വർഷമെങ്കിലും വിമാനത്താവളം നിലനിൽക്കുമെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ പറയുന്നത് 25 വർഷത്തിനുള്ളിൽ തന്നെ എയർപോർട്ട് കടലിനടിയിൽ മുങ്ങുമെന്നും പറയുന്നു.