'ചൈനീസ് ജനത പ്രശ്നമുണ്ടാക്കുന്നില്ല; പ്രശ്നങ്ങളെ ഭയപ്പെടുന്നുമില്ല; ബ്ലാക്ക്മെയില്‍ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല'; ജെ ഡി വാന്‍സിന്റെ അധിക്ഷേപത്തിന് മറുപടിയുമായി ചൈന; ബോയിങ് ജെറ്റുകള്‍ വാങ്ങരുതെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം; യു എസ് - ചൈന വ്യാപാര യുദ്ധം മുറുകുന്നു

യു എസ് - ചൈന വ്യാപാര യുദ്ധം മുറുകുന്നു

Update: 2025-04-15 16:31 GMT

ബീജിംഗ്: ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ക്കും ജെ ഡി വാന്‍സിന്റെ അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി ചൈന. ചൈനീസ് ജനത പ്രശ്നമുണ്ടാക്കുന്നില്ല, പ്രശ്നങ്ങളെ ഭയപ്പെടുന്നുമില്ല. സമ്മര്‍ദ്ദം, ഭീഷണി, ബ്ലാക്ക്മെയില്‍ എന്നിവ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ലെന്നും സ്റ്റേറ്റ് കൗണ്‍സിലിന് കീഴിലുള്ള ചൈനയുടെ ഹോങ്കോംഗ്, മക്കാവു അഫയേഴ്സ് ഓഫീസ് ഡയറക്ടര്‍ സിയ ഇന്ന് ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. യുഎസ് താരിഫുകളെ 'അങ്ങേയറ്റം നാണക്കേടാണ്' എന്നാണ് സിയ വിലയിരുത്തിയത്. ഹോങ്കോങ്ങില്‍ നിന്നുള്ളവരടക്കം ചൈനീസ് ജനതയെ ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും ഫലപ്രദമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'5,000 വര്‍ഷത്തെ ചൈനീസ് നാഗരികതയ്ക്ക് മുന്നില്‍ അമേരിക്കയിലെ ആ കര്‍ഷകര്‍ വിലപിക്കട്ടെ' എന്നായിരുന്നു പ്രതികരണം. ലോകത്തിലെ രണ്ടാം നമ്പര്‍ സമ്പദ്വ്യവസ്ഥയായ ചൈനയുടെ ഉല്‍പ്പന്നങ്ങളുടെ മേലുള്ള തീരുവ 145 ശതമാനമായി ഉയര്‍ത്തിയ ട്രംപിന്റെ തീരുമാനത്തെ തിരിച്ചടിച്ചുകൊണ്ട്, യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുടെ തീരുവ ചൈന 125 ശതമാനമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണം. ചൈനയുടെ പ്രത്യേക ഭരണ മേഖലയായ ഹോങ്കോങ്ങ്, ചൈനയുടെ മേല്‍ ചുമത്തിയ യുഎസ് തീരുവകള്‍ക്ക് വിധേയമാണെന്നും സിയ പറഞ്ഞു.

ചൈനയില്‍ നിന്ന് വ്യത്യസ്തമായി, ഒരു അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാര കേന്ദ്രമെന്ന നിലയില്‍ ഹോങ്കോംഗിന് മേല്‍ പ്രതികാര താരിഫ് ചുമത്താന്‍ പദ്ധതിയിടുന്നില്ലെന്ന് ജോണ്‍ ലീ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ താരിഫ് തന്ത്രത്തെ 'തമാശ'യായി ബീജിംഗ് തള്ളിക്കളഞ്ഞു, ചൈനയിലുടനീളമുള്ള ഫാക്ടറികള്‍ സോഷ്യല്‍ മീഡിയയില്‍ അമേരിക്കക്കാരോട് കുറഞ്ഞ വിലയ്ക്ക് തങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് തിരിച്ചടിച്ചത്.

ടിക് ടോക്കില്‍ അപ്ലോഡ് ചെയ്ത നിരവധി വൈറല്‍ വീഡിയോകളില്‍, ലുലുലെമോണ്‍, ലൂയിസ് വിറ്റണ്‍ തുടങ്ങിയ ജനപ്രിയ ഫാഷന്‍ ലേബലുകളില്‍ വസ്ത്രങ്ങള്‍ ചൈനയില്‍ വളരെ കുറഞ്ഞ വിലയ്ക്ക് നിര്‍മ്മിക്കുന്നുണ്ടെന്ന് ചൈനീസ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്. ഏകദേശം 10 ദശലക്ഷം വ്യൂകള്‍ നേടിയ ഒരു ക്ലിപ്പില്‍, യുഎസില്‍ കമ്പനി വില്‍ക്കുന്ന £76 ന് പകരം £4.55 ന് ലുലുലെമോണ്‍ വിതരണം ചെയ്യുന്ന അതേ നിര്‍മ്മാതാവില്‍ നിന്ന് യോഗ പാന്റുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന് ഒരു നിര്‍മാതാവ് അവകാശപ്പെട്ടു.

അതേ സമയം വ്യാജ 'ഡ്യൂപ്പുകള്‍' നിര്‍മ്മിക്കാന്‍ സാധ്യതയുള്ള ചൈനീസ് വില്‍പ്പനക്കാരില്‍ നിന്ന് വാങ്ങുന്നതിനെതിരെ ഷോപ്പര്‍മാര്‍ക്ക് യു എസിലെ പ്രധാന നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ആധികാരിക ഉല്‍പ്പന്നങ്ങള്‍' അതിന്റെ സ്റ്റോറുകളില്‍ നിന്നും ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്നും അംഗീകൃത പങ്കാളികളില്‍ നിന്നും മാത്രമേ വാങ്ങാന്‍ കഴിയൂ എന്ന് ലുലുലെമോണ്‍ വക്താവ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

സ്വതന്ത്ര വ്യാപാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിയറ്റ്‌നാം ഒപ്പം ചേരണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ആഹ്വാനം ചെയ്തു. അമേരിക്കയെ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ആരോപണം. ഒരു വ്യാപാര യുദ്ധത്തിന് 'വിജയികളുണ്ടാകില്ലെന്ന് ഷി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി.

'ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ എതിര്‍ക്കാനും ആഗോള സ്വതന്ത്ര വ്യാപാര വ്യവസ്ഥയുടെ സ്ഥിരത ഉയര്‍ത്തിപ്പിടിക്കാനും' ചൈനയോടും വിയറ്റ്‌നാമിനോടും ഷീ ജിങ് പിങ് ആവശ്യപ്പെട്ടു. ഷീ ജിങ് പിങിന്റെ ആഹ്വാനം അമേരിക്കയെ ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് തീരുമാനത്തിന് മറുപടിയായി, ബോയിംഗ് ജെറ്റുകളുടെ കൂടുതല്‍ ഡെലിവറി സ്വീകരിക്കരുതെന്ന് ബീജിംഗ് തങ്ങളുടെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്ങില്‍ നിന്ന് ജെറ്റുകള്‍ വാങ്ങുന്നതു നിര്‍ത്താന്‍ രാജ്യത്തെ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളില്‍നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികള്‍ നിര്‍ത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തീരുവ വര്‍ധന മൂലമുണ്ടായ ചെലവുകള്‍ നികത്താന്‍ ബോയിങ് വിമാനങ്ങള്‍ വാടകയ്ക്ക് എടുത്ത് ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് സഹായം നല്‍കാന്‍ ചൈനീസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ താരിഫുകള്‍ പ്രകാരം യുഎസ് നിര്‍മിത വിമാനങ്ങളുടെയും പാര്‍ട്ട്സുകളുടെയും വില ഇരട്ടിയോളം കൂടും. ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് സഹായനടപടി.

തീരുവ ഉയര്‍ത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം താറുമാറായ സാഹചര്യത്തിലാണ് ചൈനയുടെ നടപടി. ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 145 ശതമാനമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. പിന്നാലെ യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന തിരിച്ച് 125 ശതമാനം പകരച്ചുങ്കം ചുമത്തുകയും ചെയ്തിരുന്നു.

ഉയര്‍ന്ന തീരുവ കാരണമുള്ള വര്‍ധിച്ച ചെലവുകള്‍ നികത്താന്‍ ബോയിങ് വിമാനങ്ങള്‍ വാടകയ്ക്കെടുത്ത ചൈനീസ് എയര്‍ലൈന്‍ കമ്പനികളെ സാമ്പത്തികമായി സഹായിക്കാനും ചൈനയ്ക്ക് പദ്ധതിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ താരിഫുകള്‍ പ്രകാരം യുഎസ് നിര്‍മിത വിമാനങ്ങളുടെയും പാര്‍ട്ട്സുകളുടെയും വില ഇരട്ടിയോളം വര്‍ധിക്കും. ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കണ്ടാണ് സഹായനടപടി.

അമേരിക്കയുടെ ഉയര്‍ന്ന തീരുവ ബോയിങ് വിമാനക്കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ്. ബോയിങ്ങിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ബോയിങ് വിമാനങ്ങളുടെ ഏകദേശം 25 ശതമാനത്തോളം ചൈനയാണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

Tags:    

Similar News