നൈജീരിയയില്‍ സ്‌കൂളില്‍ ഭീകരരുടെ ആക്രമണം; സ്‌കൂളിലേക്ക് ഇരച്ചുയറിയ തോക്കുധാരികള്‍ വൈസ് പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു; 25 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ബൊക്കോഹറാം തീവ്രവാദികള്‍ 275 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ 2014ലെ ആക്രമണത്തിന് സമാനമായ നടുക്കുന്ന സംഭവം

നൈജീരിയയില്‍ സ്‌കൂളില്‍ ഭീകരരുടെ ആക്രമണം

Update: 2025-11-17 15:05 GMT

അബുജ: ബൊക്കോഹറാം തീവ്രവാദികളുടെ ഞെട്ടിക്കുന്ന ക്രൂരതകളില്‍ നടുങ്ങുന്ന നൈജീരിയയില്‍ നിന്നും മറ്റൊരു നടുക്കുന്ന വാര്‍ത്ത. നൈജീരിയയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് സംഭവം ഭീകരര്‍ ആക്രമണം നടത്തിയത്. 25 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോവുകയും ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ എങ്ങും നടുക്കമാണ്.

നൈജീരിയയിലെ കെബ്ബി സംസ്ഥാനത്തെ മാഗ പട്ടണത്തിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌കൂളിലാണ് പുലര്‍ച്ചെ നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. തോക്കുകളുമായി എത്തിയ ഭീകരര്‍ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയ ശേഷം അതിക്രമിച്ച് കയറുകയായിരുന്നു. തടയാന്‍ ശ്രമിച്ച വൈസ് പ്രിന്‍സിപ്പലിനെ അവര്‍ വെടിവെച്ചു കൊന്നു. ഹസ്സന്‍ യാക്കൂബ് മകുകുവാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഒരു സുരക്ഷാ ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്.

25 പെണ്‍കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി പോലീസ് പുറത്തുവിട്ട വിവരം. ആക്രമണത്തിന് ശേഷം പെണ്‍കുട്ടികളുമായി രക്ഷപെട്ട തോക്കുധാരികള്‍ അയല്‍ സംസ്ഥാനമായ സാംഫാറയിലേക്ക് കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് തട്ടിക്കൊണ്ടുപോകലിനും പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. വടക്കന്‍ നൈജീരിയന്‍ മേഖലകളില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായ ഒരു 'ക്രൈം സിന്‍ഡിക്കേറ്റ്' തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായി വനമേഖലകളിലും സംശയിക്കപ്പെടുന്ന ഒളിത്താവളങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. മോചനദ്രവ്യം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുടെ ആക്രമണം കാരണം നൈജീരിയന്‍ ഗ്രാമങ്ങളിലും പ്രധാന റോഡുകളിലും തട്ടിക്കൊണ്ടുപോകലുകള്‍ പതിവായിരിക്കുകയാണ്.



 



ഇപ്പോഴത്തെ സംഭവത്തിന് 2014-ല്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ചിബോക്കില്‍ നിന്ന് 275 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് സമാനമാണ്. ആ തിനുശേഷം രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു. അതിനുശേഷം കുറഞ്ഞത് 1,500 വിദ്യാര്‍ത്ഥികളെയെങ്കിലും സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2014ല്‍ സന്നദ്ധ സംഘടനയായ റെഡ്‌ക്രോസിന്റെയും സ്വിസ് സര്‍ക്കാരിന്റെയും ഇടപെടലിനെതുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ബൊക്കോഹറാം തീവ്രവാദികള്‍ തയ്യാറായത്. തയ്യാറായത്

പെണ്‍കുട്ടികളുടെ മോചനത്തിനായി സര്‍ക്കാര്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന മുഹമ്മദ് ബുഹാരി പ്രസിഡന്റായുള്ള സര്‍ക്കാര്‍ പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം ശക്തമാക്കി. ഇതിന്റെ ഭാഗമായി റെഡ് ക്രോസും സ്വിസ് സര്‍ക്കാറെയും ഇടനിലക്കാരാക്കി നടത്തിയ ശ്രമത്തിനൊടുവിലാണ് പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ബോക്കാ ഹറാം തയ്യാറായത്. നൈജീരിയയിലെ ബാങ്കിയില്‍ വെച്ചാണ് ബോക്കോ ഹറാം തീവ്രവാദികള്‍ പെണ്‍കുട്ടികളെ കൈമാറിയത്.

Tags:    

Similar News