ജപ്പാനില്‍ ഗേള്‍ ഫ്രണ്ട്സിനെയും വാടകക്ക് എടുക്കാം; സോഷ്യല്‍ മീഡിയയില്‍ വൈറലായ ജപ്പാനിലെ ഗേള്‍സ് ഫ്രണ്ട് - ബോയ് ഫ്രണ്ട് വാടക ബിസിനസ്സിന്റെ കഥ

Update: 2025-04-25 07:02 GMT

പ്പാന്‍ എന്ന രാജ്യം കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ലോകത്ത് എല്ലാവരയേും കടത്തിവെട്ടുന്ന രാജ്യമാണ്. ഏറ്റവും ഒടുവില്‍ ചൂടായ ടോയ്ലറ്റുകളും ഏറ്റവും ചെറിയ എസ്‌ക്കലേറ്ററുകളും വരെ അവര്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ ജപ്പാനില്‍ നിന്ന് വരുന്ന വാര്‍ത്ത ആരേയും അമ്പരപ്പിക്കുന്നതാണ്. ജപ്പാനില്‍ ഇനിമുതല്‍ കാമുകിമാരേയും വാടകയ്ക്കും കിട്ടും.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുകയാണ് ജപ്പാനിലെ ഈ ഗേള്‍ ഫ്രണ്ട് ബോയ് ഫ്രണ്ട് ബിസിനസ്. ഇവിടെ സ്ഥിരതാമസമാര്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും ഒരു കാലയളവിലേക്ക് ഒരു കാമുകിയെ വാടകയ്‌ക്കെടുക്കാന്‍ ഫീസ് നല്‍കാം. തത്തുല്യമായ കാമുകന്റെ സേവനവും ലഭ്യമാണ്. ജപ്പാനിലെ നമ്പര്‍ വണ്‍ കാമുകി വാടക സേവനം നല്‍കുന്ന സ്ഥാപനം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടോക്കിയോ റെന്റ്്-കാനോഡോട്ട് നെറ്റില്‍ ബുക്ക് ചെയ്യാന്‍ 300 ഓളം പെണ്‍കുട്ടികളുടെ സേവനം ലഭ്യമാണന്നാണ് അവര്‍ പറയുന്നത്. ഈ കാമുകിമാര്‍ക്ക് എല്ലാം തന്നെ നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്.

ഇതില്‍ കാണുന്ന പല യുവതികളേയും കുറിച്ചും രസകരമായ പരാമര്‍ശങ്ങളും ഇതില്‍ കാണാം. പെണ്‍കുട്ടികളില്‍ ഒരാളിനെ കുറിച്ച് വിശേഷിപ്പിക്കുന്നത് ഒരുപാട് ചിരിക്കുന്ന രസകരമായി സംസാരിക്കുന്ന അത്ഭുത സുന്ദരി എന്നാണ്. ഇവരുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യം ഉള്ളവര്‍ ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. കാമുകിമാരെ വാടകക്ക് മാത്രമേ ലഭിക്കുകയുളളൂ എന്നും യഥാര്‍ത്ഥ പ്രണയത്തിനായി ആരും ശ്രമിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇത്, അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡേറ്റിംഗ് സൈറ്റ് അല്ലെന്നും അവര്‍ വെളിപ്പെടുത്തുന്നു.

കാമുകിയെ കാണുന്നതിനായി ഉറപ്പിച്ചിരിക്കുന്ന ദിവസത്തില്‍ മാറ്റം വരുത്തില്ലെന്നും അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവരെ പിന്നീട് ഒഴിവാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്റര്‍നെറ്റ് കഫേകളിലോ ഹോട്ടല്‍ മുറികളിലോ വെച്ച്് ഡേറ്റിംഗ് നടത്താന്‍ അനുവാദമില്ല. എ്ന്നാല്‍ കാറിനുള്ളില്‍ വെച്ച് ഡേറ്റിംഗ് നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇതിനുള്ള പ്രതിഫലവും ചെറുതല്ല. ഒരു ഡേറ്റിംഗിന് ഏറ്റവും കുറഞ്ഞ സമയം രണ്ട് മണിക്കൂറാണ്. ഇതിന് 84 ഡോളറാണ് നല്‍കേണ്ടത്. കാമുകിയുമായി കൈ കോര്‍ത്ത് നടക്കാന്‍ പോലും അനുമതി ആവശ്യമാണ്.

ടിക്ക് ടോക്കറായ ഹാരി താന്‍ ഇത്തരത്തില്‍ എറി എന്ന പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തിയ കാര്യം സമൂഹ മാധ്യമങ്ങളില്‍ പോസ്്റ്റ് ചെയ്തിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍ എന്നും ഇയാള്‍ ഓര്‍ക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരത്തില്‍ വാടകക്കാമുകിയായി ജീവിക്കുകയാണ് എറി. ഇരുവരും ഒന്നിച്ച് പല സ്ഥലങ്ങളിലും പോകുകയും ഹാരി യുവതിക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. അടുത്ത തവണ പൈസ വാങ്ങാതെ ഡേററിംഗിന് തയ്യാറാണോ എന്ന ഹാരിയുടെ ചോദ്യത്തിന് തയ്യാറാണ് എന്നാണ് മറുപടി നല്‍കിയതെന്നും ഹാരി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

Similar News