രാത്രി ശാന്തതയിൽ മുന്നോട്ട് കുതിച്ച മെക്‌സിക്കൻ നേവി കപ്പൽ; പൊടുന്നനെ ആ കാഴ്ച കണ്ട് ഹെൽസ്മാന്റെ ചങ്കിടിച്ചു; കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല; നിമിഷ നേരം കൊണ്ട് അതിപ്രസിദ്ധമായ ബ്രൂക്‌ലിൻ പാലത്തിൽ ഇടിച്ചു കയറി; ഇടിയുടെ ആഘാതത്തിൽ പലരും തെറിച്ചുവീണു; രണ്ടു പേർക്ക് ജീവൻ നഷ്ടമായി; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!
വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ അതിപ്രസിദ്ധമായ ബ്രുക്ക്‌ലിന്‍ പാലത്തിലേക്ക് കപ്പല്‍ ഇടിച്ചുകയറി വൻ അപകടം. ദാരുണമായ സംഭവത്തിൽ രണ്ടുപേരുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഗുരുതരമായി പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ന്യൂയോർക്കിനെ നടുക്കിയ സംഭവം നടന്നത്. രാത്രി ശാന്തതയിൽ മുന്നോട്ട് കുതിക്കുകയായിരുന്നു മെക്‌സിക്കൻ നേവി കപ്പൽ. പൊടുന്നനെ മുന്നിലെ കാഴ്ച കണ്ട് ഹെൽസ്മാന്റെ മുഴുവൻ നിയന്ത്രണവും നഷ്ടമാവുകയായിരുന്നു.
പിന്നാലെ നിമിഷ നേരം കൊണ്ട് അതിപ്രസിദ്ധമായ ബ്രൂക്‌ലിൻ പാലത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പലരും തെറിച്ചുവീണു. അതിൽ തന്നെ കുറെ പേർക്ക് മാരക പരിക്ക് പറ്റിയിരിന്നു. പിന്നാലെ നടന്ന തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ ലഭിച്ചത്. മെക്‌സിക്കന്‍ നേവിയുടെ 'Cuauhtemoc' എന്ന പരിശീലന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഈസ്റ്റ് റിവറിന് കുറുകേയാണ് ബ്രൂക്ക്‌ലിന്‍ പാലം നിലകൊള്ളുന്നത്.
അപകടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിട്ടുണ്ട്. കപ്പലിന്റെ ദീപാലംകൃതമായ മൂന്ന് പായ്മരങ്ങളുടെ മുകള്‍ഭാഗം പാലത്തിലിടിക്കുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് വ്യക്തമാക്കി. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. രണ്ടുപേരുടെ മരണം സംഭവിച്ചത് കപ്പലിനുള്ളില്‍വെച്ചാണെന്നും ആരും വെള്ളത്തിലേക്ക് വീണിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
297 അടി നീളവും നാല്‍പ്പത് അടി വീതിയുമുള്ള കപ്പല്‍ ആണ് അപകടത്തില്‍പ്പെട്ടത്. നേവല്‍ മിലിട്ടറി സ്‌കൂളിലെ കേഡറ്റുകളുടെ പരിശീലനം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് എല്ലാക്കൊല്ലവും ഈ കപ്പല്‍ യാത്ര പുറപ്പെടാറുണ്ട്. ഇക്കൊല്ലം ഏപ്രില്‍ ആറാം തീയതിയാണ് മെക്‌സിക്കോയിലെ അക്കാപുല്‍ക്കോ തുറമുഖത്തുനിന്ന് കപ്പല്‍ യാത്രപുറപ്പെട്ടത്. 277 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്.
254 ദിവസം നീളുന്ന യാത്രയില്‍ ക്യൂബയിലെ ഹവാന, ജമൈക്കയിലെ കിങ്‌സ്റ്റണ്‍ തുടങ്ങി 15 രാജ്യങ്ങളിലെ 22 തുറമുഖങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. അതേസമയം, പാലത്തിന് തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.