അവധിക്കാല ലഹരിയിൽ ഓടി കളിക്കുന്ന കുട്ടികൾ; പരസ്പ്പരം സംസാരിച്ച് നടക്കുന്ന കുടുംബങ്ങൾ; പൊടുന്നനെ ഭൂകമ്പം പോലെ കുലുക്കം; ആളുകൾ നിലവിളിച്ചോടി; ചൈനയിലെ പെങ്‌യാങ് ടവർ തകർന്നു വീണു; ഗോപുരത്തിന്റെ ഓടുകൾ വൻ ശബ്ദത്തിൽ നിലംപതിച്ചു; പൊടി മണ്ണിൽ മുങ്ങി പ്രദേശം; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!
ബീജിംഗ്: കഴിഞ്ഞ ദിവസം ചൈനയിൽ നടന്നൊരു സംഭവം ജനങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ചൈനയിലെ അതി പ്രസിദ്ധമായ പെങ്‌യാങ് ടവർ തകർന്നു വീണതാണ് സംഭവം. നട്ടുച്ച നേരത്താണ് വിനോദ സഞ്ചാരികളെ ഭയപ്പെടുത്തിയ സംഭവം നടന്നത്. അവധിക്കാല ലഹരിയിൽ എല്ലാം മറന്ന് ഓടി കളിക്കുന്ന കുട്ടികൾ. പരസ്പ്പരം സംസാരിച്ച് നടക്കുന്ന കുടുംബങ്ങൾ.
അതിനിടയിലാണ് പൊടുന്നനെ ഭൂകമ്പം പോലെ കുലുക്കം അനുഭവപ്പെടുന്നത്. ഉടനെ തന്നെ ആളുകൾ അവിടെ നിന്നും നിലവിളിച്ചോടി. പൊടുന്നനെ പെങ്‌യാങ് ടവർ തകർന്നു വീഴുകയായിരുന്നു. ഗോപുരത്തിന്റെ ഓടുകൾ വൻ ശബ്ദത്തിൽ നിലംപതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശേഷം പ്രദേശം മുഴുവൻ പൊടി മണ്ണിൽ മുങ്ങുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും അധികൃതർ പറഞ്ഞു.
ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ ആണ് തകർന്നു വീണത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഏറെ പ്രസിദ്ധമായ പെങ്‌യാങ് ടവർ ആണ് തകർന്നു വീണത്. 650 വർഷം പഴക്കമുള്ള ഈ ഗോപുരം കാണാൻ ദിവസവും നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.
അവധിക്കാലം ആഘോഷിക്കാൻ ടവറിലും പരിസരത്തും ധാരാളം ആളുകൾ ഉണ്ടായിരുന്നപ്പോൾ, മേൽക്കൂര പെട്ടെന്ന് ഇടിഞ്ഞുവീഴാൻ തുടങ്ങി. ഇത് കണ്ട് പൊതുജനങ്ങൾ നിലവിളിച്ച് ഓടി രക്ഷപെടുകയായിരുന്നു.
അല്‍പ്പസമയത്തിനകം, ഗോപുരത്തിന്റെ മേല്‍ക്കൂര മുഴുവന്‍ തകര്‍ന്ന് നിലംപൊത്തി. ഭാഗ്യവശാൽ, വിനോദസഞ്ചാരികളിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. പെങ്‌യാങ് ടവർ 1995-ൽ നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മേൽക്കൂര തകർന്നുവീണതിന്റെ കാരണം കണ്ടുപിടിക്കാൻ തദ്ദേശ ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.