'വിൽ യു മേരി മി...!'; 'യെസ്' എന്ന മറുപടിയിൽ ശുഭ മംഗല്യം; വന്ന അതിഥികൾ എല്ലാം ഹാപ്പി; പാർട്ടിക്കിടെ വധു ഒന്ന് ഡ്രസ് മാറി വന്നതും വരൻ വാനിഷ്; കരഞ്ഞ് നിലവിളിച്ച് യുവതി; എത്ര അന്വേഷിച്ചിട്ടും വിവരമില്ല; മാസങ്ങൾക്കിപ്പുറം കഥയിൽ ട്വിസ്റ്റ്; സ്വന്തം കസിനൊപ്പം ഇവൻ കാട്ടിക്കൂട്ടിയത്!
കാൻബറ: വിവാഹം എന്നത് ഒരു മംഗളകർമ്മം ആണ്. രണ്ടുപേരുടെ മനസുകൾ ഒന്നിക്കുന്ന നിമിഷം. ഇതിന് പൂര്‍ണമായ ഉത്തരങ്ങളില്ല. അതുപോലെ പരസ്പരം മനസിലാക്കി വളരാനുള്ള ബന്ധമാണു വിവാഹം. അതിനു കൂടിയാണ് വിവാഹം കഴിക്കുന്നത്. ഇതു പലരും തിരിച്ചറിയുന്നില്ല. പരസ്പരം മനസിലാക്കുന്നില്ല. അതു കുറയുന്നിടത്താണ് കുഴപ്പങ്ങളും ഉണ്ടാകുന്നുണ്ട്. അങ്ങനെയൊരു സംഭവമാണ് ഓസ്‌ട്രേലിയയിൽ സംഭവിച്ചിരിക്കുന്നത്.
മക്കളോടൊപ്പം വർഷങ്ങളായി ജീവിച്ചു വന്നവർ ഒരു ദിവസം വിവാഹം കഴിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് നാടകീയ രംഗങ്ങൾ അരങേറിയത്. പാശ്ചാത്യ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്നതാണ് ചിലർ മക്കൾ ആയ ശേഷം ആയിരിക്കും വിവാഹം എന്ന കടമ്പയിലോട്ട് പ്രവേശിക്കുന്നത്. അങ്ങനെ വിവാഹത്തിന് ഒരുങ്ങിയ കൈലി എന്ന യുവതിക്കാണ് ദുരുനുഭവം ഉണ്ടായിരിക്കുന്നത്.
വളരെ ആർഭാട പൂർവം അരങേറിയ ചടങ്ങിൽ 'വിൽ യു മേരി മി' എന്ന ചോദ്യത്തിൽ 'യെസ്' എന്ന മറുപടിയിൽ മംഗല്യം മംഗളകരമായി അവസാനിക്കുകയായിരുന്നു. ഇതോടെ വന്ന അതിഥികൾ എല്ലാം ഹാപ്പിയായി. ആഘോഷപൂർവ്വം പരിപാടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് പാർട്ടിക്കിടെ വധു ഒന്ന് ഡ്രസ് മാറാൻ റൂമിൽ പോയപ്പോൾ ആണ് കഥ തുടങ്ങുന്നത്. ഒന്ന് ഡ്രെസ് മാറി വന്നതും ഭർത്താവിനെ കാണുന്നില്ല. ഏറെനേരം നോക്കിയിട്ടും ഒരിടത്തും കാണാനില്ല. ഫോണിൽ വിളിച്ചു നോക്കി. ഫ്രഡ്‌സിനെ വിളിച്ചു നോക്കി പക്ഷെ അവിടെ ഒന്നും അവൻ എത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. കാര്യം കൈവിട്ട് പോയതും കൈലി ഇക്കാര്യം തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു.
ചടങ്ങിനിടെ അവരും തിരച്ചിലിനായി കൂടി പക്ഷെ മണിക്കുറുകൾ കഴിഞ്ഞിട്ട് പോലും യാതൊരു വിവരവും ഇല്ല. അങ്ങനെ കരഞ്ഞ് തളർന്ന ദിവസങ്ങൾ. മക്കൾ പപ്പ എവിടെ എന്ന് ചോദിക്കുമ്പോൾ എനിക്ക് ഉത്തരമില്ല. വീട്ടുകാരും ഇടയ്ക്കിടെ ചോദിക്കും ഭർത്താവ് വന്നോ എന്ന്. ഞാൻ കരയാത്ത രാത്രികൾ ഇല്ല. അങ്ങനെ ഡിപ്രെഷൻ സ്റ്റേജ് വരെ എത്തിയെന്നും യുവതി പറയുന്നു.
അങ്ങനെ ഒടുവിൽ മാസങ്ങൾക്കിപ്പുറം ഒരു വൻ ട്വിസ്റ്റ് സംഭവിക്കുകയായിരിന്നു.ഒരു വലിയ അന്വേഷണത്തിൽ ഞാൻ ആ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞു. ഞാൻ ഏറെ സ്നേഹിച്ച എന്റെ ഭർത്താവ് അയാളുടെ സ്വന്തം കസിനൊപ്പം ഒരുമിച്ച് ജീവിക്കുന്നു. വാർത്ത കേട്ട് ഒരുനിമിഷം പതറിപ്പോയി. ഇതുപോലൊരു ആൾക്ക് വേണ്ടിയാണോ ഞാൻ ജീവിതം ഇങ്ങനെ തീർത്തത് എന്നുവരെ തോന്നിപോയി.
അവൻ വലിയൊരു ചതിയൻ ആയിരിന്നു എന്ന കാര്യം അപ്പോൾ മനസിലായി. പക്ഷെ ഇപ്പോൾ ഞാൻ വളരെ ഹാപ്പി ആണ് മക്കൾക്ക് വേണ്ടി ഞാൻ ജീവിക്കുകയാണെന്നും കൈലി പറയുന്നു. ഇനി ഒരു വിവാഹം കാണുമോ? എന്ന ചോദ്യത്തിന് അവൾ ഇല്ല എന്ന് തന്നെ മറുപടി പറയുകയും ചെയ്തു. എന്തായാലും കൈലിയുടെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ അടക്കം ചൂട് പിടിച്ച ചർച്ചയാണ്.