'സിഎന്‍എന്‍ അവതാരക തോക്കില്‍ കയറി വെടിവച്ചു'; മാന്‍ഹട്ടന്‍ വെടിവെപ്പിലെ അക്രമി വെള്ളക്കാരന്‍ ആയിരിക്കും എന്ന് ചുമ്മാ തട്ടി വിട്ടു; സിസി ടിവി ദൃശ്യങ്ങളില്‍ അക്രമിയെ വ്യക്തമായി കാണുമ്പോഴുള്ള പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഏറിന്‍ ബേണറ്റ്; അവതാരകയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സിഎന്‍എന്‍ അവതാരകയ്ക്ക് പൊങ്കാല

Update: 2025-07-29 17:30 GMT

ന്യൂയോര്‍ക്ക്: ഒരു വൈകുന്നേരം അംബരചുംബിയായ കെട്ടിടത്തിലേക്ക് തോക്കുമായി നടന്നുകയറുക. വിവിധ സ്ഥാപനങ്ങളുടെ ലോബിയിലെത്തി തുരുതുരാ വെടിവെക്കുക. നാലുപേര്‍ കൊല്ലപ്പെട്ട മിഡ്ടൗണ്‍ മാന്‍ഹട്ടന്‍ വെടിവെപ്പ് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍, സിഎന്‍എന്‍ അവതാരകയുടെ ഒരു വിവരണമാണ് ഇപ്പോള്‍, അതിനേക്കാളേറെ അമേരിക്കക്കാരെ ഞെട്ടിച്ചിരിക്കുന്നത്. നാലുപേരെ കൊന്ന അക്രമി വെളളക്കാരനായിരിക്കാം എന്നാണ് സിഎന്‍എന്‍ അവതാരക എറിന്‍ ബേണറ്റ് ബുള്ളറ്റിനിടെ പറഞ്ഞത്. സിസി ടിവിയില്‍ അതങ്ങനെയല്ല എന്നുവ്യക്തമായി കാണാമെന്നിരിക്കെ അവതാരകയ്ക്ക് പണി കിട്ടിയിരിക്കുകയാണ്.




പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ തിങ്കളാഴ്ചത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമിയും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഇയാള്‍ സ്വയം നിറയൊഴിച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ വിശദീകരണം. ലാസ്വെഗാസുകാരനായ ഷെയ്ന്‍ തമുര എന്ന 27കാരനാണ് വെടിവെപ്പ് നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായ ദിദാറുള്‍ ഇസ്ലം, ബ്ലാക്ക്‌സ്റ്റോണ്‍ കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവ് വെസ്ലി ലാപാട്‌നര്‍, സുരക്ഷാ ഉദ്യോഗസ്ഥനായ അലന്‍ഡ് എറ്റിനെ, റുഡിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജൂലിയ ഹൈമാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

345 പാര്‍ക്ക് അവന്യൂ എന്ന കൂറ്റന്‍ കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. നിരവധി സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് ഇയാള്‍ തോക്കും കൈയിലേന്തി വന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാള്‍ തോക്കുമായി കെട്ടിടത്തിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

345 പാര്‍ക്ക് അവന്യുവിലേക്ക് തമുര നടന്നുവരുന്നത് കാണാം. സണ്‍ഗ്ലാസ് ധരിച്ച് മീശയുള്ള പുരുഷന്‍, മിക്കവാറും വെള്ളക്കാരന്‍ എന്നാണ് ബേണറ്റും സഹ അവതാരകനും പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ തമുരയ്ക്ക് ഇരുണ്ട നിറമാണ് ഉള്ളതെന്ന് പലരും അഭിപ്രായപ്പെട്ടു. കൊലയാളിയുടെ വംശം അപ്രസക്തമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. മറ്റുചിലരാകട്ടെ ബേണറ്റിന്റേത് അപക്വമായ വിലയിരുത്തലാണെന്ന് കുറ്റപ്പെടുത്തി.

345 പാര്‍ക്ക് അവന്യുവില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഫുട്‌ബോള്‍ ലീഗിനെയാണ് തമുര ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രഥാമിക വിലയിരുത്തല്‍. എന്‍എഫ്എല്ലുമായുള്ള പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്ന കത്ത് ഇയാളുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മേനോനില തകരാറിലാണെന്നും സൂചനയുണ്ട്.

Tags:    

Similar News