ഓവലിലെ പിച്ച് അതീവ രഹസ്യമാക്കി തയ്യാക്കുന്ന ക്യുറേറ്റര്‍; സ്വഭാവം അറിയാന്‍ പിച്ചിന് അടുത്തേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോയത് പിടിക്കാത്ത ലീ ഫോര്‍ട്ടിസ്; കളിക്കാരെ ശകാരിക്കുന്നത് കണ്ട് പാഞ്ഞടുത്ത് കോച്ച്; ഇംഗീഷ് ക്യൂറേറ്റര്‍ക്ക് കണക്കിന് കൊടുത്ത് ഗൗതം ഗംഭീര്‍; അഞ്ചാം ടെസ്റ്റില്‍ തീപാറും; ഗംഭീര്‍-ക്യൂറേറ്റര്‍ ഉടക്ക് ചര്‍ച്ചകളില്‍
ലണ്ടന്‍: ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഓവല്‍ സ്റ്റേഡയിത്തിന്റെ ചീഫ് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മില്‍ ചൂടേറിയ വാഗ്വാദം ചര്‍ച്ചയാക്കുന്നത് പിച്ച് അട്ടിമറിയുടെ സംശയങ്ങള്‍. പരിശീലനത്തിനിടെ ലീ ഫോര്‍ട്ടിസിനോട് 'ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ട' എന്ന് ഗംഭീര്‍ പറയുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. വ്യാഴാഴ്ച ഓവല്‍ സ്റ്റേഡിയത്തിലാണ് അവസാന മത്സരം നടക്കുന്നത്. ഈ മത്സരം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യയെ തോല്‍പ്പിക്കുന്ന തരത്തിലേക്കുള്ള പിച്ച് നിര്‍മ്മാണം ഓവലില്‍ നടക്കാന്‍ സാധ്യത ഏറെയാണ്. ഇതിനിടെയാണ് പിച്ച് തയ്യാറാക്കുന്ന ക്യൂറേറ്ററും ഇന്ത്യന്‍ പരിശീലകനുമായുള്ള തര്‍ക്കം ചര്‍ച്ചയാകുന്നത്.
പരിശീലനത്തിനിടെ അസ്വസ്ഥനായ ഗംഭീര്‍ ക്യുറേറ്ററുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെയും ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ നിതാന്‍ഷു കൊട്ടക് രംഗം ശാന്തമാക്കുന്നതിന്റെയും വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്. 'ഇത് എനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും' എന്ന് ഫോര്‍ട്ടിസ് ഗംഭീറിനോട് പറഞ്ഞതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇതിന് ഗംഭീര്‍ രൂക്ഷമായി മറുപടി നല്‍കി: 'നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളത് എന്താണോ അത് പോയി ചെയ്യൂ' എന്ന് പറഞ്ഞു. ഈ ഘട്ടത്തിലാണ് നിതാന്‍ഷു ഇടപെടല്‍ നടത്തിയത്. ഫോര്‍ട്ടിസിനെ പിടിച്ചുമാറ്റി 'ഞങ്ങള്‍ ഒന്നും നശിപ്പിക്കില്ല' എന്ന് പറയുന്നത് കേള്‍ക്കാം. ബൗളിങ് പരിശീലകന്‍ മോനി മോര്‍ക്കല്‍, സഹപരിശീലകനും മറ്റു സപ്പോര്‍ട്ടിഫ് സ്റ്റാഫുകളും ഈ ഘട്ടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും എന്തിനാണ് തര്‍ക്കിച്ചതെന്ന് വ്യക്തമല്ലെങ്കിലും, പരിശീലനത്തിനുള്ള പിച്ചുകളുടെ അവസ്ഥയെച്ചൊല്ലിയായിരുന്നു ഗംഭീറും ഫോര്‍ട്ടിസും തര്‍ക്കിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിച്ചിന് അടുത്തേക്ക് വന്ന് ഒരുക്കങ്ങള്‍ പരിശോധിച്ചത് ക്യൂറേറ്റര്‍ക്ക് പിടിക്കാത്തതാണെന്നും സൂചനകളുണ്ട്. പിച്ചിന്റെ തൊട്ടടുത്തുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലനം ബ്രിട്ടീഷ് ക്യൂറേറ്ററെ ചൊടിപ്പിച്ചു. അവിടെ നിന്നും മാറാന്‍ ഇന്ത്യന്‍ ടീമിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
'ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ട' എന്നും ഗംഭീര്‍ ഫോര്‍ട്ടിസിനോട് പറയുന്നുണ്ട്. പിന്നീട് ഇരുവരും പിരിഞ്ഞു. ശേഷം ഗ്രൗണ്ടില്‍ നിന്ന് തന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ ഫോര്‍ട്ടിസ് പറഞ്ഞു: 'ഇതൊരു വലിയ കളിയാണ്, അദ്ദേഹം (ഗംഭീര്‍) അല്പം മുന്‍കോപമുള്ളയാളാണ്'.ഇതെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കവെ ഗ്രൗണ്ടില്‍ വച്ച് പിച്ച് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസുമായി വാക്പോരിലേര്‍പ്പെട്ടത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആദ്യ പരിശീലന സെഷനു വേണ്ടി ചൊവ്വാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പിന്നീട് ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ഫോര്‍ട്ടിസിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം കൂടുതലൊന്നും തുറന്നു പറയാനും തയ്യാറായിരുന്നില്ല. അതിനിടെ ഗംഭീറും ഫോര്‍ട്ടിസും തമ്മില്‍ ഉടക്കിലേക്കു നയിച്ചത് എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്. ഈ സംഭവം നടക്കുമ്പോള്‍ അദ്ദേഹവും ഗംഭീറിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു. ഗംഭീറിനെ കൂടാതെ കോട്ടകും ഫോര്‍ട്ടിസുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും വന്നിരുന്നു.
ഗൗതം ഗംഭീറും ലീ ഫോര്‍ട്ടസിസും തമ്മിലുണ്ടായ ഉടക്കിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്. പരിശീലനത്തിനിടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സംഘത്തിലുണ്ടായിരുന്ന ചിലര്‍ പിച്ചിന് അരികിലേക്കു നീങ്ങിയപ്പോള്‍ അവര്‍ക്കു നേരേ ഫോര്‍ട്ടിസ് കയര്‍ത്തു സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്നാണ് കോട്ടകിന്റെ വെളിപ്പെടുത്തല്‍. ക്യുറേറ്ററുടെ ഈ ശകാരം ഗംഭീറിനെ ക്ഷുഭിതനാക്കിയെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹം ശക്തമായി പ്രതികരിച്ചതെന്നും കൂടെയുണ്ടായിരുന്ന കോട്ടക് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്നു നിങ്ങള്‍ ഞങ്ങള്‍ക്കു പറഞ്ഞു തരേണ്ടെന്നു ഫോര്‍ട്ടിസിനോടു ഗംഭീര്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇന്ത്യന്‍ താരങ്ങളോ, സപ്പോര്‍ട്ടിങ് സ്റ്റാഫുമാരോ ഓവലിലെ പിച്ചിന് അടുത്തേക്കു പോവുന്നതില്‍ ക്യുറേറ്ററായ ലീ ഫോര്‍ട്ടിസിന് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. കൂടുതല്‍ വളര്‍ത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതിനാല്‍ ആരും പിച്ചിന് അടുത്തേക്കു വരുന്നതും ഫോര്‍ട്ടിസിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ തങ്ങളാലും തന്നെ പിച്ചില്‍ കേടുപാടുകളൊന്നുമുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നും സ്പൈക്ക് ഷൂസാണ് എല്ലാവരും ധരിച്ചതെന്നും സിതാന്‍ഷു കോട്ടക് വ്യക്തമാക്കി. 'ഞങ്ങള്‍ പിച്ചിനിരകെ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു. ഞങ്ങളോടു പിച്ചിന് 2.5 മീറ്റര്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് ലീ ഫോര്‍ട്ടിസ് ഒരാളെ അടുത്തേക്കു അയക്കുകയായിരുന്നു. ഞങ്ങളെല്ലാം ജോഗേഴ്സാണ് ധരിച്ചിരുന്നത്. സ്‌ക്വയറിന്റെ കാര്യത്തില്‍ ക്യുറേറ്റര്‍മാര്‍ വളരെ പൊസസീവ് ആയിരിക്കുമെന്നു ഞങ്ങള്‍ക്കറിയാം.
കോച്ചിനെകുറിച്ച് (ഗൗതം ഗംഭീര്‍) ഫോര്‍ട്ടിസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഞാന്‍ തേക്കുറിച്ച് കമന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ റബര്‍ സ്പൈക്കുകളാണ് ധരിച്ചിരുന്നത്. ആളുകള്‍ വളരെയധികം കഴിവുള്ളവരും ബുദ്ധിശാലികളുമാണ്. ഒരു ബൗളര്‍ പോലും സ്പൈക്കുകള്‍ ധരിച്ചിരുന്നില്ല. നിങ്ങള്‍ക്കു സംരക്ഷണം (പിച്ച്) നല്‍കാം. പക്ഷെ അഹങ്കാരിയാവരുത്. പിച്ചില്‍ തൊടാതാരിക്കാന്‍ അതൊരു പുരാവസ്തുവൊന്നുമല്ല. ഞങ്ങള്‍ പിച്ചില്‍ പുല്ല് വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് അയാള്‍ (ഫോര്‍ട്ടിസ്) പറഞ്ഞത്. എന്തു തന്നെ ആയാലും അതൊരു ക്രിക്കറ്റ് പിച്ചാണെ്' -കോട്ടക് വിശദമാക്കി.