നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്, ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്ത്! ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം; നിയമം ചില സംഘടിത ശക്തികളുടെ വഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത്?' ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ
ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ
കൊച്ചി: നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്. ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്തെന്ന് സിറോ മലബാര്‍സഭ. പ്രലോഭിപ്പിച്ചോ, നിര്‍ബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാന്‍ ശ്രമിക്കുന്നതാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഛത്തീസ്ഘട്ടില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനം ചെയ്തുപോന്ന ക്രൈസ്തവ സന്ന്യാസിനിമാര്‍ക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാല്‍ ശരിക്കുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കോതമംഗലത്താണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തതെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ കുറിപ്പില്‍ ആവശ്യപ്പെടുന്നു. കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോനയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ ഫേസ്ബുക്ക് കുറിപ്പ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറി, മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ സോനയുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നു.റമീസിനെതിരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. റമീസിന്റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
ശനിയാഴ്ച്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് പെണ്‍കുട്ടിയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും വിശദമാക്കുന്ന പെണ്‍കുട്ടിയുടെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.
കോതമംഗലത്ത് ടിടിഐ വിദ്യര്‍ഥിനിയായ 23 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് പറവൂര്‍ ആലങ്ങാട് തോപ്പില്‍പറമ്പില്‍ റമീസ് (24) അറസ്റ്റിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. യുവതിയെ മര്‍ദിക്കാന്‍ കൂട്ടുനിന്നതിന് റമീസിന്റെ മാതാപിതാക്കളെ അടക്കം കേസില്‍ പ്രതി ചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്
നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട് ; ഛത്തീസ്ഘട്ടിലല്ല , കോതമംഗലത്ത് !
പ്രലോഭിപ്പിച്ചോ , നിര്‍ബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാന്‍ ശ്രമിക്കുന്നതാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഛത്തീസ്ഘട്ടില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാര്‍ക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാല്‍ ശരിക്കുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തത് .
എറണാകുളം ജില്ലയിലെ കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട് . കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ജീവനൊടുക്കിയ സംഭവത്തിലാണ് പറവൂര്‍ സ്വദേശി റമീസിനെതിരെ ആരോപണം ഉയര്‍ന്നത്. റമീസ് മുന്‍പ് ലഹരി കേസിലും ഇമ്മോറല്‍ ട്രാഫിക്കിങ്ങിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും വിശദമാക്കുന്ന പെണ്‍കുട്ടിയുടെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ , ന്യൂസ് 18 കേരള , ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടുണ്ട്.. കോളേജ് കാലത്തെ അടുപ്പമാണ് സോനയും റമീസും തമ്മിലുള്ള പ്രണയത്തിലേക്ക് മാറിയത്. ഈ പ്രണയമാണ് ദുരന്തത്തില്‍ കലാശിച്ചതും. 'നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള്‍ ജീവനൊടുക്കിയത്'- സോനയുടെ സഹോദരന്‍ ആരോപിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ ഇനിയും പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരമാണ് .
നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് .അതോ ഇനി നിയമം ചില സംഘടിത ശക്തികളുടെവഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത് .
മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം .
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ലവ് ജിഹാദ് ആണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ടിടിസി വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. ടിടിസി വിദ്യാര്‍ഥിനിയും റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോള്‍ വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍, വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.സംഭവത്തെത്തുടര്‍ന്ന് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആണ്‍സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍
ആലുവയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന കാലത്താണ് യുവതിയും റമീസും ഇഷ്ടത്തിലാകുന്നത്. ഏതാനും വര്‍ഷം മുന്‍പാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്. ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്. ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. യുവതിയും റമീസും തമ്മില്‍ ഇഷ്ടത്തിലായതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.
എന്നാല്‍, വിവാഹം നടക്കണമെങ്കില്‍ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ മാതാവും സഹോദരനും പറയുന്നത്. മതംമാറാന്‍ സമ്മതമാണെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന്, മതം മാറാന്‍ സാധിക്കില്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും യുവതി നിലപാടെടുത്തിരുന്നു. ഇക്കാര്യം യുവതി ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നുണ്ട്.
റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പില്‍ യുവതി ഉന്നയിച്ചിരിക്കുന്നത്. മതം മാറാന്‍ സമ്മതിച്ചതിനു ശേഷവും റമീസും സുഹൃത്തുക്കളും വീട്ടുകാരും തന്നോടുള്ള ക്രൂരത തുടര്‍ന്നെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളുടെ വാട്‌സാപ് ചാറ്റുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെയും മതംമാറ്റത്തിന്റെയും കാര്യം ഈ ചാറ്റുകളിലുണ്ട്. റജിസ്റ്റര്‍ വിവാഹം കഴിക്കാനാണെന്നു പറഞ്ഞാണ് സുഹൃത്തിന്റെ വീട്ടില്‍നിന്നു റമീസ് യുവതിയെ വിളിച്ചു കൊണ്ടു പോയതെന്ന് അമ്മ പറയുന്നു. എന്നാല്‍ തന്റെ വീട്ടിലേക്കാണ് റമീസ് യുവതിയെ കൊണ്ടുപോയത്.
വീട്ടിലെത്തിയ ഉടന്‍, മതം മാറണമെന്നും ഇതിനായി പൊന്നാനിയില്‍ പോകാന്‍ വാഹനം തയാറാണെന്നും റമീസ് പറഞ്ഞെന്നും സമ്മതിക്കാത്തതുകൊണ്ട് മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും യുവതി പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ സഹോദരനെ വിളിക്കുമെന്നു പറഞ്ഞപ്പോഴാണ് തുറന്നു വിട്ടതെന്നും യുവതി പറഞ്ഞതായി അമ്മ പറയുന്നു. റമീസിന്റെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ഈ സമയം വീട്ടിലുണ്ടായിരുന്നെന്നും യുവതി പറഞ്ഞിരുന്നു.
അവിടെനിന്നു തിരിച്ചു വന്ന ശേഷവും മതംമാറ്റം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് റമീസ് നിരന്തരം യുവതിയെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഈ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ താന്‍ പിതാവിന്റെ അടുക്കലേക്ക് പോകുന്നു എന്നാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്. മൂന്നു മാസം മുന്‍പു വീടിനടുത്തുള്ള കുളക്കരയില്‍ മരിച്ച നിലയില്‍ യുവതിയുടെ പിതാവിനെ കണ്ടെത്തുകയായിരുന്നു.