രണ്ടു വര്‍ഷമായി ഡേറ്റിംഗ്; 'നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകാന്‍ പോകുന്നു'; ലോകപ്രശസ്ത പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റ് വിവാഹിതയാകുന്നു; വരന്‍ ഫുട്‌ബോള്‍ താരം
ലോകപ്രശസ്ത പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റ് വിവാഹിതയാകുന്നു. എന്‍.എഫ്. എല്‍ താരം ട്രാവിസ് കെല്‍സാണ് അവരെ വിവാഹം കഴിക്കുന്നത്. രണ്ട് വര്‍ഷമായി ഇവര്‍ ഡേറ്റിംഗിലായിരുന്നു. ചൊവ്വാഴ്ച കെല്‍സ് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ഒരു പ്രണയ ഫോട്ടോഷൂട്ടിലൂടെയാണ് തങ്ങളുടെ വിവാഹവാര്‍ത്ത ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ചിത്രത്തില്‍ കെല്‍സ് പരമ്പരാഗത രീതിയില്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതായി കാണാം. ഇക്കാര്യം പാശ്ചാത്യ മാധ്യമങ്ങള്‍
സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ എഫ് എല്ലിലെ ഏറ്റവും പ്രമുഖനായ കളിക്കാരനാണ് ട്രാവിസ് കെല്‍സ്.
'നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകാന്‍ പോകുന്നു' എന്ന അടിക്കുറിപ്പോടെയാണ് സ്വിഫ്റ്റ് വിവാഹ വാര്‍ത്ത് പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഗ്രാമി ജേതാവായ സ്വിഫ്റ്റ് വജ്രത്തിലുള്ള വിവാഹനിശ്ചയ മോതിരവും പോസ്റ്റില്‍ വെളിപ്പെടുത്തിട്ടുണ്ട്. 2023 സെപ്റ്റംബറില്‍ കെല്‍സിന്റെ അമ്മ ഡോണയ്‌ക്കൊപ്പം ഗായിക പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദമ്പതികള്‍ തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. അന്നുമുതല്‍ അവരുടെ പ്രണയം ചര്‍ച്ചാവിഷയമായി മാറിയിരുന്നു. പ്രമുഖ ഡിസൈനറായ റാല്‍ഫ് ലോറന്‍ നിര്‍മ്മിച്ച വരയുള്ള സില്‍ക്ക്-ബ്ലെന്‍ഡ് വസ്ത്രമാണ് സ്വിഫ്റ്റ് തന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കായി ധരിച്ചത്, അതില്‍ പരുക്കന്‍ ടോപ്പും ഹാള്‍ട്ടര്‍ നെക്ക്‌ലൈനും ഉണ്ടായിരുന്നു. സ്വിഫ്റ്റ് പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നായ കാര്‍ട്ടിയറിന്റെ സ്വര്‍ണ്ണ സാന്റോസ് ഡെമോയിസെല്‍ വാച്ചും ധരിച്ചിരുന്നു. പതിനെണ്മായിരം ഡോളറില്‍ അധികം വിലയുള്ളതാണ്
ഈ വാച്ച്. കെല്‍സിക്ക് മുമ്പ്, സ്വിഫ്റ്റ് നടന്‍ ജോ ആല്‍വിനുമായി ആറ് വര്‍ഷത്തെ പ്രണയത്തിലായിരുന്നു, അത് 2023 ഏപ്രിലില്‍ അവസാനിച്ചു. പിന്നീട് അവര്‍ 1മാറ്റി ഹീലിയുമായും ഹ്രസ്വകാലം പ്രണയിച്ചിരുന്നു. . ദമ്പതികള്‍ വില്യം രാജകുമാരന്‍, ജോര്‍ജ് രാജകുമാരന്‍, ഷാര്‍ലറ്റ് രാജകുമാരി എന്നിവരെ വേദിക്ക് പിന്നില്‍ കണ്ടുമുട്ടുന്നതിന്റെ ഒരു ഫോട്ടോയും സ്വിഫ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. സ്വിഫ്റ്റിന് മുമ്പ്, കെല്‍സ് 2017 മുതല്‍ 2022 മെയ് വരെ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്ററും മോഡലുമായ കെയ്‌ല നിക്കോളുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹവാര്‍ത്തയില്‍ അത്ഭുതം തോന്നുന്നില്ല എന്നായിരുന്നു കൂട്ടുകാരുടെ പ്രതികരണം. വെയില്‍സ് രാജകുമാരനും രാജകുമാരിയും വിവാഹനിശ്ചയ പ്രഖ്യാപനത്തിന് അനുകൂലമായി പ്രതികരിച്ചതോടെ ഇരുവര്‍ക്കും രാജകീയ അംഗീകാരവും ലഭിച്ചിരിക്കുകയാണ്. ഇവരുടെ വിവാഹ നിശ്ചയ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനകം 14 ദശലക്ഷത്തിലധികം ലൈക്കുകളാണ് അവ നേടിയത്. ഇവരുടെ വിവാഹ മോതിരത്തിന് തന്നെ ഒരു മില്യണ്‍ ഡോളര്‍ വില വരുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ദമ്പതികള്‍ക്ക് ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു ഞാന്‍ അവര്‍ക്ക് ഒരുപാട് ആശംസകള്‍ നേരുന്നു എന്നാണ് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തിനിടെയാണ് പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം സൂചിപ്പിച്ചത്. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണച്ചതിന് ശേഷം ട്രംപ് സ്വിഫ്ററിനെ മോശമായ ഭാഷയില്‍, കളിയാക്കിയിരുന്നത് വിവാദമായിരുന്നു. പ്രസിഡന്റഖ് ആയതിന് ശേഷവും അദ്ദേഹം വിമര്‍ശനം തുടര്‍ന്നിരുന്നു. ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച്, സ്വിഫ്റ്റിന്റെ ആസ്തി 1.6 ബില്യണ്‍ ഡോളറാണ്.
ഇന്ത്യയിലും ആരാധകരേറെയുള്ള പോപ് താരമാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാനും ഹിന്ദി സിനിമയില്‍ അഭിനയിക്കാനുമുള്ള താല്‍പര്യം ടെയ്‌ലര്‍ പ്രകടിപ്പിച്ചിരുന്നു. ക്രുവല്‍ സമ്മര്‍, ബ്ലാങ്ക് സ്‌പേസ്, ലവ് സ്റ്റോറി തുടങ്ങിയ ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കലാകാരിയാണ് ടെയ്‌ലര്‍.