വിമാനത്തിനുള്ളില്‍ ഹര്‍ ഹര്‍ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത യാത്രക്കാരന്‍; ഡല്‍ഹി-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനം വൈകിയത് അസാധാണമായി; ബിയര്‍ കുടിച്ചത് സമ്മതിക്കുന്ന അഭിഭാഷകനും; എയര്‍ലൈനില്‍ സംഭവിച്ചത്

Update: 2025-09-03 04:47 GMT

കൊല്‍ക്കത്ത: ഡല്‍ഹി-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കം. ഇതേതുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി. വിമാനത്തിനുള്ളില്‍ ഹര്‍ ഹര്‍ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം.

മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തില്‍ മദ്യപിച്ചതിനും ഇരുവിഭാഗവും പരസ്പരം പരാതി നല്‍കി. അഭിഭാഷകനായ യാത്രക്കാരന്‍ പ്രശ്നമുണ്ടാക്കിയതായി ജീവനക്കാര്‍ ആരോപിച്ചു. അതേസമയം, എയര്‍ലൈന്‍ ജീവനക്കാര്‍ അടിസ്ഥാന സേവനങ്ങള്‍ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും ആരോപിച്ചു. ഇരുവരുടെയും പരാതികള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ ഹര്‍ ഹര്‍ മഹാദേവ് എന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചതായും എയര്‍ ഹോസ്റ്റസ് പരാതിപ്പെട്ടു.

വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തി കുടിക്കാന്‍ ശ്രമിക്കുകയും ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു. ഇയാളെ കോല്‍ക്കത്തയിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി. എന്നാല്‍, അഭിഭാഷകന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ക്രൂവിന്റെ മതം അറിയാതെ 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ മദ്യപിച്ചിട്ടില്ലെന്നും വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഐജിഐഎയില്‍ ഒരു കുപ്പി ബിയര്‍ കുടിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    

Similar News