റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മുതല്‍ ബഹാവല്‍പൂര്‍ നാനും ബാലാകോട്ട് തിരമിസുവും വരെ: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തിരിച്ചടിച്ച സ്ഥലപ്പേരുകള്‍ ചേര്‍ത്ത് വ്യോമസേനയുടെ അത്താഴവിരുന്നിലെ മെനു; പാക്കിസ്ഥാനെ ട്രോളിയ മെനുവിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
പാക്കിസ്ഥാനെ ട്രോളിയ മെനുവിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ 93ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക വിരുന്നിന്റെ മെനുവില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തിന്റെ ഭാഗമായി ആക്രമിച്ച് തകര്‍ത്ത പാക്ക് നഗരങ്ങളുടെ പേരുള്‍പ്പെടുത്തി പാക്കിസ്ഥാന് പരിഹാസം. പാക്ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നീക്കങ്ങളില്‍ തകര്‍ത്ത പാക് വ്യോമതാവളങ്ങളുടെയും നഗരങ്ങളുടെയും പേരാണ് മെനുവിനൊപ്പം ചേര്‍ത്തിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ എട്ടിന് നടന്ന പരിപാടിയിലെ മെനുവിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ആഘോഷത്തിനിടെ വിളമ്പിയ ഡിന്നര്‍ മെനു വൈറലായിരിക്കുകയാണ്. അതിലെ വിഭവങ്ങളായിരുന്നില്ല ശ്രദ്ധ പിടിച്ചത്. മറിച്ച് അതിന് നല്‍കിയ പേരുകളായിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനിലും പാക് അധീനകശ്മീരിലുമുള്ള ഒമ്പത് ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ട ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേന ലക്ഷ്യം വെച്ച നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളാണ് ഓരോ വിഭവത്തിനും നല്‍കിയിരിക്കുന്നത്. മെനുവില്‍ റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല, ഭോലാരി പനീര്‍ മേത്തി മലായ്, ബാലാകോട്ട് തിരമിസു തുടങ്ങിയ പേരുള്ള വിഭവങ്ങള്‍ ഇടംപിടിച്ചു. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ നേട്ടങ്ങള്‍ സൈനികര്‍ക്ക് തളികയില്‍ വിളമ്പി നല്‍കിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ അടിക്കുറിപ്പ്.
റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല എന്നാതാണ് ഒരു വിഭവത്തിന്റെ പേര്. റാവല്‍പിണ്ടി വ്യോമതാവളത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പേര്. റഫീഖി റാരാ മട്ടണ്‍ എന്നതാണ് മറ്റൊരു ഐറ്റം. ഇത് റഫീഖി വ്യോമതാവളത്തെ കുറിച്ചുള്ളതാണ്. ഭോലേരി വ്യോമതാവളത്തെ കുറിച്ചുള്ള ഭോലേരി പനീര്‍ മേത്തി മസാല, സക്കൂര്‍ വ്യോമതാവളത്തെകുറിച്ചുള്ള സക്കൂര്‍ ഷാം സവേര കോഫ്ത, സര്‍ഗോദ വ്യോമതാവളവുമായി ബന്ധപ്പെട്ട സര്‍ഗോദ ദാല്‍ മഖ്നി, ഷഹബാസ് ജേക്കബാബാദ് എയര്‍ഫീല്‍ഡിനെ കുറിച്ചുള്ള ജേക്കബാബാദ് മേവ പുലാവ് എന്നിവയാണ് മെനുവിലുള്ളത്. ജെയ്ഷെ മുഹമ്മദ് ആസ്ഥാനമായ ബഹാവല്‍പൂരിനെ ആക്രമിച്ചതിനെ അനുസ്മരിച്ച് ബഹാവല്‍പൂര്‍ നാന്‍ ആണ് മെനുവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മധുരവിഭവങ്ങളായ ഡെസേര്‍ട്ടുകളുടെ കൂട്ടത്തിലും ഇതേ രീതിയിലാണ് മെനു നല്‍കിയിട്ടുള്ളത്. ബലാക്കോട്ട് ടിറാമിസു, മുസാഫറാബാദ് കുല്‍ഫി ഫലൂദ, മുരിദ്കെ മീഠാ പാന്‍ എന്നിവയാണ് ഈ ഐറ്റത്തിലുള്ളത്. 2019 ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലാകോട്ട് ആക്രമണത്തെ സൂചിപ്പിക്കുന്നതാണ് ബലാക്കോട്ട് ടിറാമിസു.
''93 Years of IAF: Infallible, Impervious and Precise' എന്ന തലക്കെട്ടിലുള്ള മെനുവില്‍ റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല, ബഹവല്‍പൂര്‍ നാന്‍, മുരദ്‌കെ മീത്താ പാന്‍, റഫീഖി റാരാ മട്ടണ്‍, ഭോലാരി പനീര്‍ മേത്തി മലൈ, മുസാഫറാബാദ് കുല്‍ഫി ഫലൂദ സുക്കൂര്‍ ഷാം സവേര കോഫ്ത, സര്‍ഗോധ ദാല്‍ മഖാനി, ജേക്കബ്ബാദ് മേവാ പുലാവ്, എന്നിങ്ങനെ പോകുന്നു വിഭവങ്ങള്‍. കേന്ദ്രമന്ത്രി കിരണ്‍ റിജിജു അടക്കമുള്ള പ്രമുഖരും സ്വന്തം സോഷ്യല്‍ മീഡിയ പേജുകളില്‍ മെനു പങ്കിട്ടിട്ടുണ്ട്. ''പാകിസ്ഥാന്റെ ബേസുകള്‍ ഓരോന്നായി വ്യോമസേന എങ്ങനെ വിഴുങ്ങിയെന്നും പ്ലേറ്റില്‍ നിന്ന് തുടച്ചുമാറ്റിയെന്നതിന്റെയും ഒരു സൂചന മാത്രമാണ് മെനു'' എന്ന് മേജര്‍ (റിട്ടയേര്‍ഡ്) മണിക് എം ജോളി പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്തവരെന്ന് കരുതുന്നവര്‍ പങ്കുവെച്ച മെനുവിലെ വിഭവങ്ങള്‍ ഇതൊക്കെയായിരുന്നു;
റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല
റഫീക്കി റാരാ മട്ടണ്‍
ഭോലാരി പനീര്‍ മേത്തി മലായ്
സുക്കൂര്‍ ഷാം സവേര കോഫ്ത
സര്‍ഗോദ ദാല്‍ മഖനി
ജേക്കബാബാദ് മേവ പുലാവ്
ബഹവല്‍പൂര്‍ നാന്‍
ബാലാക്കോട്ട് ടിരാമിസു
മുസാഫറാബാദ് കുല്‍ഫി ഫലൂദ
മുരിദ്കെ മീത്ത പാന്‍
റാവല്‍പിണ്ടി, ബാലാകോട്ട്, ബഹവല്‍പൂര്‍, മുസാഫറാബാദ്, മുരിദ്‌കെ എന്നീ പേരുകളെല്ലാം ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ലക്ഷ്യമിട്ട സ്ഥലങ്ങായിരുന്നു.