ഈ പദവിയില്‍ എന്ത് കൊണ്ട് ഒരു അമേരിക്കക്കാരനെ നിയമിച്ചു കൂടാ? യു എസ് ടെക് മേഖലയിലെ വമ്പന്‍മാരെ വലച്ച ട്രംപിന്റെ ചോദ്യം ഒടുവില്‍ കോടതി കയറുന്നു; എച്ച്-1ബി വിസയ്ക്ക് വന്‍ ഫീസ് ഈടാക്കിയതിനെതിരെ കേസുമായി യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്

Update: 2025-10-18 09:47 GMT

ന്യൂയോര്‍ക്ക്: വിദഗ്ധരായ തൊഴിലാളികളുടെ വിസയ്ക്ക് 100,000 ഡോളറിലധികം ഫീസ് ഈടാക്കിയതിനെതിരെ ട്രംപ് ഭരണകൂടത്തിനെതിരെ കേസ്. യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിസ പ്രോഗ്രാം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് വാദിച്ചുകൊണ്ടാണ് ട്രംപ് കഴിഞ്ഞ മാസം ഫീസ് ഏര്‍പ്പെടുത്തുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചത്. ഇത് അമേരിക്കന്‍ തൊഴില്‍ ശക്തിയെ കുറയ്ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

യുഎസ് ടെക് മേഖലയിലെ പ്രധാന കമ്പനികളും ചെറുകിട സ്റ്റാര്‍ട്ടപ്പുകളും ഇത് വളരെയധികം ഉപയോഗിക്കുന്നുണ്ട്. വൈറ്റ് ഹൗസ് ഈ കേസിനോട് പ്രതികരിച്ചത് ഫീസ് നിയമപരമാണെന്നും പ്രോഗ്രാമിലെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്കായുള്ള ആവശ്യമായ, പ്രാരംഭ നടപടി എന്നുമാണ്. ട്രംപിന്റെ ഉത്തരവ് പ്രോഗ്രാമിലെ പുതിയ വിസ അപേക്ഷകള്‍ക്ക് മാത്രമേ ബാധകമാകൂ.

പണമടച്ചില്ലെങ്കില്‍ പ്രവേശനം നിയന്ത്രിക്കുമെന്നാണ് വ്യവസ്ഥ. എച്ച്-1ബി പ്രോഗ്രാം അമേരിക്കയെ ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാന്‍ പ്രാപ്തമാക്കുന്നുവെന്ന് വാദിച്ച ലോകകോടീശ്വരന്‍ എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. മസ്‌ക്കിനെ കൂടാതെ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ എന്നിവരും ഉള്‍പ്പെടുന്നു.

ഒരു മില്യണ്‍ പൗണ്ട് മുതല്‍ ആരംഭിക്കുന്ന ഫീസുകള്‍ക്ക് പകരമായി ചില കുടിയേറ്റക്കാര്‍ക്ക് വിസ വേഗത്തില്‍ ലഭിക്കുന്നതിന് ഒരു പുതിയ 'ഗോള്‍ഡ് കാര്‍ഡും ട്രംപ് നടപ്പിലാക്കിയിട്ടുണ്ട്. ഈ ഫീസ് നടപ്പിലാക്കിയാല്‍ അമേരിക്കന്‍ ബിസിനസുകള്‍ക്ക് കാര്യമായ ദോഷം വരുത്തുമെന്നും', അവരുടെ തൊഴില്‍ ചെലവ് വര്‍ദ്ധിപ്പിക്കാനോ അല്ലെങ്കില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ കുറച്ച് നിയമിക്കാനോ നിര്‍ബന്ധിതരാകുമെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ ട്രംപ് വാണിജ്യമേഖലയുടെ വികസനത്തിനായി സ്വീകരിച്ച നല്ല നടപടികളെ ചേംബര്‍ ഓഫ് കൊമേഴ്സ് അഭിനന്ദിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവിനെ പിന്തുണച്ച യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് വാദിക്കുന്നത് എല്ലാ വന്‍കിട കമ്പനികളും ഫീസ് വാങ്ങുന്നതില്‍ പങ്കാളികളാണെന്നാണ്.

ഈ പദവിയില്‍ എന്ത് കൊണ്ട് ഒരമേരിക്കക്കാരനെ നിയമിച്ചു കൂടാ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പല എച്ച്1-ബി വിസ ഉടമകളും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് അമേരിക്കയിലേക്ക് വരുന്നത്. ടെക് കമ്പനികള്‍ വാദിക്കുന്നത് അമേരിക്കിയിലേക്ക് വരുന്ന വിദഗ്ധ തൊളിലാളികള്‍ക്ക് പകരക്കാരായി അമേരിക്കക്കാരെ ലഭിക്കില്ല എന്നാണ്.

Tags:    

Similar News