ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പൊടുന്നനെ തിരച്ചില്‍ നടത്തുന്നതും ഭീകരവിരുദ്ധ ദൗത്യങ്ങള്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ റൈഫിള്‍സ്; കാശ്മീരിനെ നേര്‍വഴിയിലേക്ക് നയിച്ച ഈ സേനയെ ഇനിയും ശാക്തീകരിക്കണം; പഹല്‍ഗാമിന് പിന്നാലെ ചെങ്കോട്ട; രാജ്യത്തിന്റെ മുക്കിലും മൂലയിലും 'ആര്‍ആര്‍' വേണം; ഇനി ആഭ്യന്തര സുരക്ഷയില്‍ ശ്രദ്ധ അനിവാര്യത
ന്യൂഡല്‍ഹി: പഹല്‍ഹാമിന് ശേഷം പെങ്കോട്ട. ഭീകരാക്രമണങ്ങളുടെ വര്‍ദ്ധനവ് രാജ്യം അതീവ ഗൗരവത്തോടെ കാണുമ്പോള്‍, ഇന്ത്യന്‍ സൈന്യത്തിന്റെ കലാപ വിരുദ്ധ വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിനെ കൂടുതല്‍ ശ്കമാക്കും. ഭാവിയില്‍ പ്രകടമാകാന്‍ സാധ്യതയുമുള്ള വെല്ലുവിളികളെ നേരിടുന്നതിനായി, രാഷ്ട്രീയ റൈഫിള്‍സ് ചടുലമായ നീക്കവും സാങ്കേതികവിദ്യയും പ്രാപ്തമാക്കിയ സേനയായി മാറേണ്ടതുണ്ട്. സൈന്യത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ആധുനിക യുദ്ധതന്ത്രങ്ങള്‍ക്കനുസരിച്ച് സേനയെ സജ്ജമാക്കുന്നതിനും ഇതു അനിവാര്യതയാണ്. പരമ്പരാഗത സേനാവിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്നതാണ് രാഷ്ട്രീയ റൈഫിള്‍സിന്റെ പ്രവര്‍ത്തനശൈലി. ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പൊടുന്നനെ തിരച്ചില്‍ നടത്തുന്നതും ഭീകരവിരുദ്ധ ദൗത്യങ്ങള്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുകയുമൊക്കെ ഇതില്‍ പെടും. രാജ്യത്തുടനീളം ഈ സേനയുടെ അനിവാര്യതയാണ് ഡല്‍ഹി സ്‌ഫോടനം വരച്ചു കാട്ടുന്നതും.
ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സേനാവിഭാഗമാണു രാഷ്ട്രീയ റൈഫിള്‍സ്. ആര്‍ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പ്രത്യേകസേന ഭീകരരുടെ പേടിസ്വപ്നമാണ്.1990ല്‍ ആണ് ഈ സേന രൂപീകരിക്കപ്പെട്ടത്, ജമ്മു കശ്മീരിലാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം. തുടക്കത്തില്‍ കശ്മീര്‍ താഴ്വരയില്‍ വിഘടനവാദം ശക്തിപ്രാപിച്ച് ഭീകരസംഘങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെയാണ് രാഷ്ട്രീയ റൈഫിള്‍സ് രൂപീകരിക്കപ്പെട്ടത്. അതു വലിയ വിജയമായി മാറി. ജനറല്‍ എസ്.എഫ്. റോഡ്രിഗസിനു കീഴില്‍ 6 ബറ്റാലിയനുകളായായിരുന്നു തുടക്കം. പിന്നീട് ഇത് 36 ബറ്റാലിയനുകളായി. ഇന്ന് 65 ബറ്റാലിയനുകളിലായി 65000 സേനാംഗങ്ങള്‍ അടങ്ങിയതാണു രാഷ്ട്രീയ റൈഫിള്‍സ്. ഇന്റലിജന്‍സ് ശേഖരണം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ആര്‍ആറിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്. അശോകചക്ര, കീര്‍ത്തിചക്ര ഉള്‍പ്പെടെ അനേകമനേകം മെഡലുകള്‍ കരസ്ഥമാക്കിയ ഈ സേന, ലോകത്തെ തന്നെ ഏറ്റവും മികച്ച ഭീകരവിരുദ്ധ സേനകളിലൊന്നായാണു വിലയിരുത്തപ്പെടുന്നത്. കാശ്മീരില്‍ സമാധാനം എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഈ സേനയും കൂടിയാണ്.
സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് മറ്റ് പാരാമിലിറ്ററി സേനകള്‍ എന്നിവയുമായി സഹകരിച്ചാണ് ആര്‍ആറിന്റെ പ്രവര്‍ത്തനങ്ങള്‍.കരസേന റെജിമെന്റില്‍ നിന്നാണ് ആര്‍ആറിലേക്ക് സേനാംഗങ്ങളെ എടുക്കുന്നത്. രണ്ട് മുതല്‍ 3 വര്‍ഷം വരെയാണു ഡെപ്യൂട്ടേഷന്‍ കാലയളവ്. കടുത്ത പരിശീലനം നേടിയാണു ആര്‍ആര്‍ യൂണിഫോം സൈനികര്‍ അണിയുക. ഭീകരവിരുദ്ധ ടാക്ടിക്കല്‍ ട്രെയിനിങ്, ഗറില്ല യുദ്ധമുറകള്‍, അര്‍ബന്‍ വാര്‍ഫെയര്‍ തുടങ്ങിയവയൊക്കെ ഇതില്‍പെടും. വിക്ടര്‍, കിലോ, ഡെല്‍റ്റ, റോമിയോ, യൂണിഫോം എന്നീ 5 ഉപവിഭാഗങ്ങളായി തിരിഞ്ഞാണ് ആര്‍ആറിന്റെ ഘടന. ജമ്മു കശ്മീരിലെ ഓരോ മേഖലയിലാണ് ഇവയോരോന്നും നിലയുറപ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍ താഴ്വരയില്‍ താരതമ്യേന സമാധാനം കൊണ്ടുവരുന്നതില്‍ രാഷ്ട്രീയ റൈഫിള്‍സ് നിര്‍ണായക പങ്ക് വഹിച്ചു. 8,000 തീവ്രവാദികളെ നിര്‍വീര്യമാക്കുകയും 6,000-ത്തിലധികം പേരെ പിടികൂടുകയും ചെയ്തതോടെ തീവ്രവാദ സംഘടനകള്‍ക്ക് കാശ്മീരില്‍ നിലയുറപ്പിക്കാന്‍ കഴിയാതെയായി.
1990-ലെ സായുധ സേനാ (ജമ്മു കശ്മീര്‍) പ്രത്യേക അധികാര നിയമം അനുസരിച്ചാണ് രാഷ്ട്രീയ റൈഫിള്‍സിന് ക്രമസമാധാനം നിലനിര്‍ത്താനുള്ള അധികാരം ലഭിക്കുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ എപ്പോള്‍ വേണമെങ്കിലും തിരയാനും അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വെക്കാനും ഇത് സേനയെ പ്രാപ്തരാക്കുന്നു. ഒരു അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് രാഷ്ട്രീയ റൈഫിള്‍സ് ആണ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. പതിവ് ഇന്ത്യന്‍ സൈനികരെയും അതിര്‍ത്തി രക്ഷാസേന , സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന തുടങ്ങിയ അര്‍ദ്ധസൈനികരെയും രാഷ്ട്രീയ റൈഫിള്‍സില്‍ ഉള്‍ക്കൊള്ളുന്നു.
കലാപവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ഈ സേന പ്രാദേശിക പോലീസുമായും മറ്റ് സുരക്ഷാ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ജമ്മു കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളെയും അവരുടെ നേതാക്കളെയും നിര്‍വീര്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിന് പുറമെ, അടിയന്തര സാഹചര്യങ്ങളില്‍ മാനുഷിക സഹായവും ദുരന്ത നിവാരണവും രാഷ്ട്രീയ റൈഫിള്‍സ് നല്‍കുന്നു. വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളിലൂടെ പ്രാദേശിക ജനസംഖ്യയുടെ ക്ഷേമത്തിനും വികസനത്തിനും സേന ഊന്നല്‍ നല്‍കുന്നു.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സമൂഹ വികസനത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ജമ്മു കശ്മീരിലും മറ്റ് കലാപബാധിത പ്രദേശങ്ങളിലും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ രാഷ്ട്രീയ റൈഫിള്‍സ് ഒരു സുപ്രധാന ശക്തിയായി തുടരുന്നുണ്ട്.
