കോര്‍പറേഷന്‍ നമ്പര്‍ അനുവദിക്കുന്നത് ഒരു വീടിന് ഒരു നമ്പര്‍ എന്ന ക്രമത്തില്‍; വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; സാങ്കേതിക തകരാര്‍ സംഭവിച്ചതാകാമെന്ന് സിപിഎം നേതാവ്; സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെ വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്ന് ആരോപണം
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പര്‍ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. ധനേഷിന്റെ മേല്‍വിലാസത്തിലും തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തിങ്കളാഴ്ച ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ അവസാന അവസരത്തിന്റെ മറവില്‍ പല വാര്‍ഡുകളിലും വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സിപിഎം മുട്ടട ബ്രാഞ്ച് അംഗമാണ് ധനേഷ് കുമാര്‍. ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ ധനേഷിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ട് നമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം. അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി.നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം, തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍ തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്താന്‍ കാരണം.
സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്‌ക്കെതിരെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്. ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് ഇന്നലെ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടു നമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖയാണ് പുറത്തായത്. ഒരു വീടിന് ഒരു നമ്പര്‍ എന്ന ക്രമത്തിലാണ് കോര്‍പറേഷന്‍ റവന്യു വിഭാഗം നമ്പര്‍ അനുവദിക്കുന്നത്. ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം ഉയരാന്‍ കാരണം.
ഇന്നലെ സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ മിക്ക വാര്‍ഡുകളിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചില വാര്‍ഡുകളില്‍നിന്ന് വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്നാണ് ഒരു ആരോപണം. മുട്ടട മാതൃകയില്‍ ഒരു വീട്ടുനമ്പറില്‍ ഒട്ടേറെപ്പേരെ ചേര്‍ത്തെന്നും ആക്ഷേപമുണ്ട്. കോര്‍പറേഷന്‍ നമ്പര്‍ അനുവദിക്കുന്നത് ഒരു വീടിന് ഒരു നമ്പര്‍ എന്ന ക്രമത്തില്‍; വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; സാങ്കേതിക തകരാര്‍ സംഭവിച്ചതാകാമെന്ന് സിപിഎം നേതാവ്; സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെ വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്ന് ആരോപണം
'വൈഷ്ണയ്ക്കെതിരെ മാത്രമല്ല, മറ്റ് ആറ് പേര്‍ക്ക് എതിരെ കൂടി പരാതി നല്‍കിയിട്ടുണ്ട്. ഈ ആളുകള്‍ ഏഴ് വര്‍ഷമായി നമ്മുടെ ബൂത്തില്‍ താമസമില്ല. സെപ്റ്റംബറില്‍ വോട്ടര്‍ പട്ടിക വന്നപ്പോഴെ പരാതി കൊടുത്തിരുന്നു. അധികമായി വോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പരാതി നല്‍കിയത്. ഈ വാര്‍ഡില്‍ താമസമില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്നാണ് കോര്‍പ്പറേഷനില്‍ ഞങ്ങള്‍ പരാതിയില്‍ പറഞ്ഞത്. ആ പരാതിയിലാണ് ഇപ്പോള്‍ നടപടി വന്നത്. സ്ഥാനാര്‍ഥി ആകുമോ ഇല്ലയോ എന്നൊന്നും നോക്കിയല്ല പരാതി കൊടുത്തത്', ധനേഷ് പറഞ്ഞു.
സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ മിക്ക വാര്‍ഡുകളിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചില വാര്‍ഡുകളില്‍നിന്ന് വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
സജീവ പ്രചാരണത്തിനിടെയാണ് മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയത്. ഇതോടെ പ്രചാരണം കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. വാര്‍ഡിലേക്ക് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടടയില്‍ വൈഷ്ണ തന്നെ മത്സരിക്കുമെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തര്‍ക്കിടയിലുള്ളത്.
മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ പറ്റാത്ത സാഹചര്യം വരികയാണെങ്കില്‍ പാര്‍ട്ടിയുടെ പ്രഥമ പരിഗണയിലുള്ളത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എന്‍ജിഒ അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി എക്സിക്യൂട്ടിവ് അംഗവുമായിരുന്ന കോട്ടാത്തല മോഹനന്റെ പേരാണെന്നാണ്‌സൂചന.
