വിദേശ പ്രതിഭകളെ ആകര്‍ഷിച്ചിരുന്ന ഉദാരമായ ശമ്പള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; സൗദി കമ്പനികളും കടുത്ത സാമ്പത്തിക അച്ചടക്കത്തിന്
സൗദി കമ്പനികള്‍ നിര്‍മ്മാണം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലേക്ക് വിദേശ പ്രതിഭകളെ ആകര്‍ഷിച്ചിരുന്ന ഉദാരമായ ശമ്പള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. രാജ്യം ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും സാമ്പത്തിക മുന്‍ഗണനകള്‍ പുനഃക്രമീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ഇന്ധന വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഖനനം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങള്‍ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 നടപ്പിലാക്കുന്ന നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
പദ്ധതി ലക്ഷ്യമിട്ടതിന്റെ പുതിയിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി, രാജ്യം കോടിക്കണക്കിന് ഡോളറിന്റെ മെഗാ പ്രോജക്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ ആവശ്യം വളരെയധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ പദ്ധതി നിര്‍വ്വഹണത്തില്‍ വലിയ തോതിലുള്ള കാലതാമസം നേരിടുന്നുണ്ട്്. ഇത് പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. വിദേശ റിക്രൂട്ട്‌മെന്റുകള്‍ ഇനി 40% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വേണ്ടെന്നാണ് തീരുമാനം.
ചിലപ്പോള്‍ നിലവില്‍ ഉള്ളവരുടെ ശമ്പളം ഇരട്ടിയാക്കാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും ശക്തമായ സാമ്പത്തിക സംവിധാനങ്ങള്‍ സ്വന്തമായിട്ടുള്ള സൗദിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ജീവനക്കാരെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. പാക്കേജുകളെ കുറിച്ച് തൊഴിലുടമകള്‍ പുനര്‍വിചിന്തനം നടത്തുന്ന കാലഘട്ടമാണ് ഇതെന്നാണ് സൗദിയിലെ വിവിധ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്. സൗദി അറേബ്യയുടെ 925 ബില്യണ്‍ ഡോളറിന്റെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ വിശാലമായ ഒരു നീക്കത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത്.
500 ബില്യണ്‍ ഡോളളര്‍ ചെലവിട്ടാണ് സൗദി അവരുടെ സ്വപ്ന നഗരമായ നിയോം നിര്‍മ്മിക്കുന്നത്. 2029ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന പര്‍വത ടൂറിസം കേന്ദ്രമായ ട്രോജെനയും സൗദിയുടെ വലിയ നേട്ടമായി മാറും. സൗദി അറേബ്യ മെഗാപ്രൊജക്റ്റുകള്‍ക്കായി അന്താരാഷ്ട്രതലത്തില്‍ വന്‍തോതില്‍ നിയമനം നടത്തി. അയല്‍രാജ്യമായ യു.എ.ഇയിലെ പ്രോജക്ട് മാനേജര്‍മാര്‍ക്ക് 60,000 ഡോളര്‍ ശമ്പളം ലഭിക്കുന്ന തസ്തികകള്‍ക്ക് സൗദി അറേബ്യയില്‍ ഏകദേശം 100,000 ഡോളറിന്റെ ഓഫറുകള്‍ ലഭിച്ചേക്കാമെന്നാണ് ദുബായ് ആസ്ഥാനമായുള്ള റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നത്. ഈ വര്‍ഷം സൗദിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ആദ്യ ഒമ്പത് മാസങ്ങളില്‍ ഇത് പകുതിയായി കുറഞ്ഞുവെന്ന് കാംകോ ഇന്‍വെസ്റ്റ് പറയുന്നു.
ഇത് റിക്രൂട്ട്‌മെന്റുകളേയും ദോഷകരമായി ബാധിച്ചു. സൗദി കമ്പനികള്‍ എ.ഐ അല്ലെങ്കില്‍ ഡിജിറ്റല്‍ പോലുള്ള മേഖലകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. സൗദി അറേബ്യയിലെയും യുഎഇയിലെയും ശരാശരി ശമ്പളം തമ്മില്‍ ഇപ്പോള്‍ വലിയ വ്യത്യാസമൊന്നുമില്ല. 5 മുതല്‍ 8% വരെ വര്‍ദ്ധനവ് മാത്രമേയുള്ളൂവെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ പറയുന്നത്. സ്വകാര്യ മേഖലയിലെ പൗരന്മാരുടെ അനുപാതം വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി സര്‍ക്കാര്‍ തൊഴില്‍ വിപണിയില്‍ പരിഷ്‌കാരങ്ങളും സംരംഭങ്ങളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇത് അപേക്ഷകരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. സ്വകാര്യ മേഖലയിലെ സൗദികളുടെ എണ്ണം 2016 നും ഈ വര്‍ഷത്തെ രണ്ടാം പാദത്തിനും ഇടയില്‍ 31% വര്‍ദ്ധിച്ചു.
