മഹാരാഷ്ട്രയെ ഞെട്ടിച്ച് ബാരാമതിയില്‍ വിമാനം തകര്‍ന്നു വീണു: വിമാനത്തിനുള്ളില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും; ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; സാങ്കേതിക തകരാറോ ലാന്‍ഡിംഗിലെ പിഴവോ? രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വിമാന അപകടം; ദുരന്തമുണ്ടായത് സ്വകാര്യ വിമാനം ലാന്‍ഡിംഗ് ചെയ്യുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്

Update: 2026-01-28 04:03 GMT

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ബാരാമതിയില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്.

എന്‍.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ബാരാമതിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടത്തില്‍ അജിത് പവാറിന് പരിക്കേറ്റതായും അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതാണോ അതോ ലാന്‍ഡിംഗിലെ പിഴവാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. ഗുരുതര പരിക്ക് അജിത് പവാറിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Similar News