കോഴിക്കോട് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം; പാളയത്തെ ജയലക്ഷ്മി സില്‍ക്‌സ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലയില്‍ തീ പടരുന്നു; തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുടെ ശ്രമം

Update: 2026-02-17 13:28 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സില്‍ക്‌സ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലെ മുകള്‍ഭാഗത്താണ് തീപടരുന്നത്. രണ്ട് ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ജീവനക്കാരെയടക്കം സുരക്ഷിതമായി പുറത്തിറക്കിയെന്നാണ് വിവരം. നിലവില്‍ കെട്ടിടത്തിനുള്ളില്‍ ജീവനക്കാരോ മറ്റുള്ളവരോ ഇല്ലെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

അല്‍പ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നു നിലകളില്‍ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച് ഫെയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെ പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. മൂന്നുവര്‍ഷം മുന്‍പും ഇതേ സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു.

Similar News