ഗ്യാസ് തീരുമെന്ന് പേടിച്ച് പാനിക് ബുക്കിങ് വേണ്ട! സിലിണ്ടറിന്റെ ഭാരം കുറയുന്നില്ല; 10 കിലോ സിലിണ്ടര്‍ വരുന്നു എന്നത് വ്യാജവാര്‍ത്ത; ഗാര്‍ഹിക സിലിണ്ടറില്‍ 14.2 കിലോ തന്നെ തുടരും; ഹോട്ടലുകാര്‍ക്കും തട്ടുകടക്കാര്‍ക്കും ഇനി നേരിട്ട് ഗ്യാസ്! കരിഞ്ചന്തക്കാരെ പൂട്ടാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ ഭാരം 14.2 കിലോയില്‍ നിന്നും 10 കിലോയായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സിലിണ്ടറുകളുടെ അളവ് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന് ശേഷമാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കാനായി 10 കിലോ സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്നും, ഇതിലൂടെ സിലിണ്ടര്‍ വിലയില്‍ കുറവുണ്ടാകുമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരത്തില്‍ മാറ്റം വരുത്താന്‍ നിലവില്‍ യാതൊരു നീക്കവുമില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു. എല്‍പിജി വിതരണം സുസ്ഥിരമാക്കുന്നതിനും കരിഞ്ചന്ത തടയുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വിതരണ കേന്ദ്രങ്ങളില്‍ നിലവില്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമമില്ലെന്നും സുജാത ശര്‍മ്മ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ഏകദേശം 3.5 ലക്ഷം പുതിയ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചു. വിതരണം സാധാരണ നിലയിലായതോടെ ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രം പുതിയ വിതരണ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് വാണിജ്യ എല്‍പിജിയുടെ 50 ശതമാനം ക്വാട്ട ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് അനുവദിക്കും. ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. ഡെലിവറി സാധാരണ നിലയിലായി എന്നാണ് സുജാത ശര്‍മ്മ വിശദമാക്കിയത്.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ അനുവദിക്കുന്നതില്‍ പുതിയ നയം കൊണ്ടുവന്നതായും ജോയിന്റ് സെക്രട്ടറി അറിയിച്ചു.
വാണിജ്യ എല്‍പിജിയുടെ 50 ശതമാനം ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് അനുവദിക്കും. ഈ ക്വാട്ട റെസ്റ്റോറന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ക്ഷീരോത്പാദന യൂണിറ്റുകള്‍, സര്‍ക്കാര്‍ നടത്തുന്ന സബ്‌സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള 5 കിലോ സിലിണ്ടറുകള്‍ എന്നിവയ്ക്ക് നല്‍കാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ രീതിയില്‍ വാണിജ്യ എല്‍പിജി അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏകദേശം 15,800 ടണ്‍ എല്‍പിജി ഇങ്ങനെ വിതരണം ചെയ്തു കഴിഞ്ഞുവെന്നും സുജാത ശര്‍മ്മ വ്യക്തമാക്കി.
തെക്കന്‍ തീരത്ത് തൊട്ടാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ മൈനുകള്‍ വിതറും, വര്‍ഷങ്ങള്‍ നീളുന്ന പ്രത്യാഘാതം, ഇറാന്റെ ഭീഷണി സുപ്രധാന ഊര്‍ജ്ജ ഇടനാഴിക്കെതിരെ പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് 10 കിലോ സിലിണ്ടറിന്റെ വിതരണത്തിന്റെ ലക്ഷ്യമായി പ്രചാരണങ്ങള്‍ വിശദമാക്കിയത്. സാധാരണ ഗതിയില്‍ ഒരു 14.2 കിലോ സിലിണ്ടര്‍ 35-40 ദിവസം വരെ ലഭിക്കാറുണ്ട്. 10 കിലോ സിലിണ്ടര്‍ ഏതാണ്ട് ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കണക്കാക്കുന്നു. സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ വിലയിലും ആനുപാതികമായ കുറവ് വരുത്തും.
