'ശ്രീനന്ദയെ കാണാതായത് വ്യൂപോയിന്റില്‍ നിന്നും; കുട്ടി ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു; അവിടെ നിരവധി ഭിക്ഷക്കാരും അന്യനാട്ടുകാരും ഉണ്ടായിരുന്നു; ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയിലെ ആളെ സംശയമുണ്ട്'; പതിനഞ്ചുകാരിയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം
ചിക്കമംഗളൂരു: ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ പതിനഞ്ചുകാരി ശ്രീനന്ദ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പതിനഞ്ചുകാരിയുടേത് അപകട മരണം അല്ലെന്നും ആരെങ്കിലും തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തിയതാകാമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക് എങ്ങനെ പോകുമെന്നും മരിച്ച ശ്രീനന്ദയുടെ ബന്ധുക്കള്‍ ചോദിക്കുന്നു. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ശ്രീനന്ദയെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു. ഡോഗ് സ്‌ക്വാഡ് കയറിച്ചെന്ന കടയിലെ ആളെ സംശയമുണ്ട്. കടക്കാരനെ പൊലീസ് ചോദ്യം ചെയ്തില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. കടമ്പഴിപ്പുറത്ത് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് പത്താം ക്ലാസുകാരിയായ ശ്രീനന്ദ ചിക്കമംഗളൂരുവിലെത്തിയത്. വൈകിട്ട് 5.20 വരെ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വെറും അഞ്ച് മിനിറ്റിനുള്ളിലാണ് അപ്രത്യക്ഷയായതെന്ന് കുടുംബം പറയുന്നു.
ശ്രീനന്ദ വെള്ളച്ചാട്ടം കണ്ടശേഷം പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയിരുന്നു. മൃതദേഹം കിട്ടിയ ചെരിവ് ഗ്രൗണ്ടിന് മറുവശമാണ്. ആ ഭാഗത്തേക്ക് കുട്ടി പോയിട്ടില്ല. കാണാതായത് വ്യൂപോയിന്റില്‍ നിന്നാണ്. മൃതദേഹം കിട്ടിയ ഇടത്ത് ഇന്നലെയും തിരച്ചില്‍ നടത്തിയിരുന്നു. ശ്രീനന്ദ ചെറിയ സ്വര്‍ണമോതിരം ധരിച്ചിരുന്നു. ഇത് കാണാതായിട്ടുണ്ട്. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാബ ബുധന ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പെയില്‍ 1500 അടി താഴ്ചയിലാണ് മൃതദേഹം. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മൃതദേഹം ശ്രീനന്ദയുടേതാണെന്ന് പാലക്കാട് എസ്‌ഐ: സുനില്‍ സ്ഥിരീകരിച്ചു. ഇരുനൂറംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. കാണാതായ ദിവസം വന്ന വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. കേരള പൊലീസും തിരച്ചിലില്‍ പങ്കെടുത്തു
പ്രദേശത്ത് നിരവധി ഭിക്ഷക്കാരും തെരുവില്‍ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ല. പുറത്തുനിന്ന് വന്ന് തട്ടിക്കൊണ്ടുപോകാനാകില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഈ സ്ഥലം വ്യൂപോയിന്റെന്നും അപകടസ്ഥലമല്ലെന്നും പ്രദേശവാസി ജോണ്‍ പറഞ്ഞു. വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് ഇവരെ കാണാതായത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നു നടത്തുന്ന തിരച്ചിലില്‍ ഡോഗ് സ്‌ക്വാഡുമുണ്ടായിരുന്നു. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചു. വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.
പ്രദേശത്തെ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം അത് ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോട്ടോ എടുക്കാനായിരുന്നില്ല അവിടേക്ക് പോയത് എന്ന കാര്യം വ്യക്തമാണ്. കഷ്ടിച്ച് അഞ്ച് മിനിട്ടിലാണ് കുട്ടിയെ കാണാതായതെന്നും അവര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതായത്. പിന്നീട് പ്രദേശത്ത് മൂടല്‍മഞ്ഞും ഇരുട്ടും നിറഞ്ഞതിനാല്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കില്‍ പോലും കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. കാണാതായ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെ മാത്രമാണ് സിസിടിവി ഉള്ളത്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നായ സമീപത്തുള്ള കടയുടെ പരിസരത്തേക്ക് എത്തിയിരുന്നു. ആ കടക്കാരനെ സംശയമുണ്ട്. എന്നിട്ടും പൊലീസ് അയാളെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. മാതാപിതാക്കള്‍ ഉള്‍പ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതാകുന്നത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. പിന്നീട് പെട്ടെന്ന് കാണാതായി. നാലാം ദിവസത്തെ തെരച്ചിലിനൊടുവില്‍ 1500 അടി താഴ്ചയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ശ്രീനന്ദയെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയില്‍ നിന്ന് കണ്ടെത്തിയത്. പാലക്കാട് നിന്നുള്ള സംഘം സന്ദര്‍ശിക്കുമ്പോള്‍ മറ്റു പത്ത് പേര്‍ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇന്ന് രാവിലെ നാലംഗ പൊലീസ് സംഘം കേരളത്തില്‍ നിന്നും ചിക്കമംഗളൂരുവില്‍ എത്തിയിരുന്നു. ഇവരുടെ കൂടി നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയില്‍ നിന്ന് കണ്ടെത്തിയത്. പുറത്ത് നിന്നും കാണാന്‍ കഴിയാത്ത ഒരു മലയിടുക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മകളെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം കുടുംബം ആദ്യമേ പ്രകടിപ്പിച്ചിരുന്നു.
ബന്ധുക്കള്‍ പറയുന്നത്:
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ച് ശ്രീനന്ദയെ കാണാതാകുന്നത്. ശ്രീനന്ദയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും, അതിനാല്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി കുട്ടി മലയുടെ വശങ്ങളിലേക്ക് പോകാന്‍ സാധ്യതയില്ലെന്നും ബന്ധുക്കള്‍ തറപ്പിച്ചു പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലം പാര്‍ക്കിംഗ് ഗ്രൗണ്ടിന് മറുഭാഗത്താണെന്നും അവിടേക്ക് കുട്ടി ഒറ്റയ്ക്ക് പോകേണ്ട സാഹചര്യം ഇല്ലെന്നും കുടുംബം ആരോപിക്കുന്നു.
അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് കുടുംബത്തിന് വലിയ പരാതികളാണുള്ളത്. കാണാതായ ദിവസം തന്നെ കൃത്യമായ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ കുട്ടിയെ ജീവനോടെ രക്ഷിക്കാമായിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പോലീസ് നായ സമീപത്തുള്ള ഒരു കടയുടെ അടുത്തേക്കാണ് ഓടിയെത്തിയത്. ഈ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് കുടുംബം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അത് ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. പ്രദേശത്ത് നിരവധി ഭിക്ഷക്കാരും അന്യനാട്ടുകാരും ഉണ്ടായിരുന്നുവെന്നും കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നും കുടുംബം സംശയിക്കുന്നു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ചെറിയ സ്വര്‍ണ്ണ മോതിരവും ഈ സംശയത്തിന് ആക്കം കൂട്ടുന്നു.
കാണാതായ സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ മാത്രമാണ് സിസിടിവി ക്യാമറകള്‍ ഉള്ളത് എന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഒടുവില്‍ കേരള പോലീസും കര്‍ണാടക പോലീസും സംയുക്തമായി നടത്തിയ ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് തെര്‍മല്‍ ഡ്രോണുകളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. പുറത്ത് നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയാത്ത വിധം ഒരു മലയിടുക്കിലായിരുന്നു മൃതദേഹം.
മകള്‍ക്ക് ലഹരി നല്‍കി ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയെങ്കിലും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തുവരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ഈ വിയോഗത്തില്‍ പോലീസ് നടത്തുന്ന വിശദമായ അന്വേഷണം മാത്രമേ ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ. ശ്രീനന്ദ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളെക്കുറിച്ചും കാണാതായ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മറ്റ് സന്ദര്‍ശകരെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
