അമിതവേഗതയിൽ പാഞ്ഞെത്തി മിനി ലോറി; ചെറിയ വളവ് തിരിക്കുന്നതിനിടെ വളയത്തിന്റെ കൺട്രോൾ മുഴുവൻ നഷ്ടമായി; ലോറി ചെരിഞ്ഞുമറിഞ്ഞ് ഞെരുങ്ങി നീങ്ങിയെത്തി; എതിർദിശയിൽ കുതിച്ചെത്തി മറ്റൊരു ബസ്; വെട്ടിച്ച് മാറ്റി ഡ്രൈവറുടെ മനസാന്നിധ്യം; ഒഴിവായത് വൻ ദുരന്തം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

Update: 2025-02-11 14:06 GMT

മുണ്ടൂർ: കേരളത്തിൽ ഇപ്പോൾ റോഡ് അപകടങ്ങൾ എണ്ണമില്ലാത്ത വർധിച്ചുവരുകയാണ്. അപകടങ്ങളുടെ പ്രധാന കാരണം തന്നെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം തന്നെയാണ്. ദിനംപ്രതി റോഡിൽ ഒരു ജീവനെങ്കിലും പൊലിയുന്നു. ഇപ്പോഴിതാ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് ആണ് ഇരുവാഹനങ്ങളും രക്ഷപ്പെടുന്നത്. ഒരു മിനി ലോറി അമിത വേഗതയിൽ കുതിച്ചെത്തി ചെരിഞ്ഞ് മറിഞ്ഞതാണ് സംഭവം. ഇതിനുപിന്നാലെ വലിയൊരു കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെടുന്നതാണ് വിഡിയോയിൽ ഉള്ളത്.

പാലക്കാട് മുണ്ടൂർ- ചെറുപ്പുളശ്ശേരി സംസ്ഥാനപാതയിലാണ് യാത്രക്കാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം നടന്നിരിക്കുന്നത്. ലോഡുമായി വരികയായിരുന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലൂടെ നിരങ്ങിയെത്തിയ ലോറി ഒരു ബസിൽ ഇടിച്ചാണ് നിന്നത്. കോങ്ങാട് ഏഴക്കാട് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ മിനിലോറി ഡ്രൈവ൪ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അലന് ആണ് പരിക്കേറ്റത്.

ഇയാളെ ഇപ്പോൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയിലെത്തിയ ലോറി ചെറിയ വളവ് തിരിയുന്നതിനിടെ നിയന്ത്രം വിടുകയായിരുന്നു. ഒരു വശം ചെരിഞ്ഞ് വീണ ലോറി ഏറെ ദൂരം റോഡിലൂടെ നിരങ്ങി നീങ്ങി എതിർ ദിശയിൽ വന്ന സ്വകാര്യ ബസിലിടിച്ചാണ് നിന്നത്.

ലോറി അപകടത്തിൽപ്പെട്ടത് കണ്ട് ബസ് ഡ്രൈവർ വാഹനം വലത് വശത്തേക്ക് വെട്ടിച്ച് ഒഴിവാക്കിയതിനാൽ വൻ ദുരന്തം തലനാരിഴക്കാണ് ഒടുവിൽ ഒഴിവായത്. അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം അധികൃതർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News