പിണറായി ഇപ്പോ ചിരിക്കുന്നുണ്ടാകും; പിണറായിയുടെ അനുവാദത്തോടെയാണ് ഇതുനടന്നതെന്ന് ഞാന്‍ വിചാരിക്കുകയാണ്; സത്യം വിളിച്ചുപറയുന്നവരെ അടിച്ചാക്രമിക്കുന്നത് ആഘാഷമാക്കുന്ന വൃത്തികെട്ടവന്‍മാരെ കുറിച്ച് എന്തുപറയാന്‍; വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പി സി ജോര്‍ജ്

വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പി സി ജോര്‍ജ്

Update: 2025-08-30 16:51 GMT

കോട്ടയം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരേ നടന്ന വധശ്രമം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്. സത്യം വിളിച്ചുപറയുന്ന ആളുകള അടിച്ചുശരിപ്പെടുത്തി കൊന്നുകളയാം എന്നുതീരുമാനിച്ചാല്‍, ഈ രാജ്യത്തെ നീതിയെന്താവും എന്നും അദ്ദേഹം ചോദിച്ചു.

പി സി ജോര്‍ജിന്റെ വാക്കുകള്‍

മറുനാടന്‍ എന്നുപറയുന്ന വ്യക്തിയെ പറ്റി, ലോകം മുഴുവന്‍ ഇന്ന് ഏറ്റവുമധികം ആളുകള്‍ ശ്രദ്ധിക്കുന്ന കമന്റ് എന്നുപറഞ്ഞാല്‍ മറുനാടന്റെയാണ്. കാരണം, കുറെയേറെ സത്യങ്ങള്‍ വിളിച്ചുപറയുന്ന സ്ഥാപനമാണ് മറുനാടന്‍. ഒരു വ്യക്തിയല്ല മറുനാടന്‍. അല്ലേലും സത്യം വിളിച്ചുപറയുന്ന ആളുകള അടിച്ചുശരിപ്പെടുത്തി കൊന്നുകളയാം എന്നുതീരുമാനിച്ചാല്‍, ഈ രാജ്യത്തെ നീതിയെന്താവും?

പാറമടക്കാരനാണ് ഈ ഹീനമായ ആക്രമണത്തിന് പിന്നിലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നാലോളം ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. പ്രതികളെ അറസ്റ്റ് ചെയ്യണം. വധശ്രമത്തിന് കേസെടുക്കണം. അല്ലെങ്കില്‍ അതിന് ശക്തമായ പ്രതികരണം ഉണ്ടാകും.

അദ്ദേഹം തൊടുപുഴയുള്ള സ്മിതാ ഹോസ്പിറ്റലിലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ കാണുന്നുണ്ട്. എന്താണ് നടപടിയെന്ന് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. നിയമപരമായ എല്ലാ സഹായവും മറുനാടന് കിട്ടാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു.

ഇടതുപക്ഷക്കാര്‍ ഇതൊരു ആഘോഷമാക്കുന്നത് കണ്ടു. സത്യം വിളിച്ചുപറയുന്നവരെ അടിച്ചാക്രമിക്കുന്നത് ആഘാഷമാക്കുന്ന വൃത്തികെട്ടവന്‍മാരെ കുറിച്ച് എന്തുപറയാനാ? അവന്റെയൊക്കെ മാനസിക നില അതാണ്. റാസ്‌കല്‍സാണ്, റാസ്‌കല്‍സ്. ഇവനൊക്കെ എന്തുവൃത്തികേടും, തന്തയ്ക്ക് പിറക്കാത്തരോം കാണിക്കാം, എന്നിട്ട് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകാണ്. പിണറായി ഇപ്പോ ചിരിക്കുന്നുണ്ടാകും. പിണറായിയുടെ അനുവാദത്തോടെയാണ് ഇതുനടന്നതെന്ന് ഞാന്‍ വിചാരിക്കുകയാണ്. മറുനാടന്‍ തോല്‍ക്കില്ല. ലോകത്തെമ്പാടുമുള്ള ആളുകള്‍ വിശ്വസിക്കുന്ന വാക്ക് മറുനാടന്റേതാണ്.

Tags:    

Similar News