ബ്രിട്ടനിലെ ഒറു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട നിലയില്‍; രക്ഷപെട്ടത് ഒരു കൊച്ചുകൂട്ടി മാത്രം; കൊലപാതക-ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്; വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; സംഭവസ്ഥലത്ത് നിന്ന് തോക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു
ബ്രിട്ടനിലെ ഒറു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട നിലയില്‍
ന്യൂഹാംഷെയര്‍: ബ്രിട്ടനിലെ ന്യൂ ഹാംഷെയറിലെ വീട്ടില്‍ ഒരു കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു കൊച്ചുകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഇതൊരു കൊലപാതക-ആത്മഹത്യയാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. ബോസ്റ്റണില്‍ നിന്ന് അകലെയുള്ള ഒരു ചെറിയ പട്ടണമായ മാഡ്ബറിയിലെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഈ കുടുംബത്തിലെ നാല് അംഗങ്ങളെ വെടിവച്ചു കൊന്നതായി പോലീസ് കണ്ടെത്തിയത്.
48 കാരനായ റയാന്‍ ലോംഗ്, ഭാര്യ എമിലി എട്ട് വയസ്സുള്ള മകന്‍ പാര്‍ക്കര്‍, ആറ് വയസ്സുള്ള മകള്‍ റിയാന്‍ എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചതായി ന്യൂ ഹാംഷെയര്‍ അറ്റോര്‍ണി ജനറല്‍ ജോണ്‍ ഫോര്‍മെല്ല വ്യക്തമാക്കി. ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെയാണ് പരിക്കുകളൊന്നുമില്ലാതെ ജീവനോടെ കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ കുടുംബത്തിന്റെ സംരക്ഷണയിലാണ്.
സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അയല്‍ക്കാര്‍ പറയുന്നത് ഇത് വളരെ സന്തോഷകരമായി കഴിഞ്ഞിരുന്ന ഒരു കുടുംബമാണ് എന്നാണ്. റയാന്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തി ആയിരുന്നു എന്നും സംഭവം തങ്ങളെ ഞെട്ടിപ്പിച്ചതായും അവര്‍ വ്യക്തമാക്കി. അതേ സമയം റയാന്റെ ഭാര്യ എമിലി ഭര്‍ത്താവിന്റെ
ക്യാന്‍സര്‍ രോഗ നിര്‍ണയവുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തിന്റെ യാത്രയെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
മസ്തിഷ്‌ക കാന്‍സറുകളില്‍ ഒന്നായ ഗ്ലിയോബ്ലാസ്റ്റോമയാണ് റയാനെ ബാധിച്ചിരിക്കുന്നത്. ഈ രോഗം ബാധിച്ചവര്‍ സാധാരണയായി ആറ് മാസത്തിനുള്ളില്‍ മരിക്കുന്നു. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഭര്‍ത്താവിന്റെ രോഗനിര്‍ണയത്തെക്കുറിച്ചും സ്വന്തം മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചും എമിലി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മെയ് 11-ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ എമിലി നിങ്ങളുടെ കണ്‍മുന്നില്‍ ആരെങ്കിലും യഥാര്‍ത്ഥത്തില്‍ തകര്‍ന്നുവീഴുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും താന്‍ സത്യം ചെയ്യുന്നു, ഈ കാന്‍സര്‍ തകര്‍ക്കുന്ന കാര്യമായിരിക്കും എന്നും വ്യക്തമാക്കിയിരുന്നു.
തന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍, ഒരു ദുരിതത്തില്‍ നിന്ന് സ്വയം കരകയറാന്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയാണെന്നും എമിലി പ്രഖ്യാപിച്ചിരുന്നു. താന്‍ ശരിക്കും വിഷാദത്തിലാണ് എന്നും ഇപ്പോള്‍ ശരിക്കും ഒറ്റപ്പെട്ടിരിക്കുന്നു എന്നും എമിലി പറഞ്ഞു. രോഗനിര്‍ണയത്തിനു ശേഷമുള്ള കുടുംബത്തിന്റെ പോരാട്ടങ്ങള്‍ നിരവധി വീഡിയോകളിലായി ഇവര്‍ ചിത്രീകരിച്ചിരുന്നു. പ്രാദേശിക സമൂഹത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും ഇതില്‍ അവര്‍ പരാമര്‍ശിക്കുന്നുണ്ട്.