തെലങ്കാനയിലെ ചൽപ്പാക്ക് വനമേഖലയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ പോലീസ് വകവരുത്തി; കൂട്ടത്തിൽ നേതാവ് 'പാപ്പണ്ണ'യും; വൻ ആയുധ ശേഖരവും കണ്ടെടുത്തു; പ്രദേശത്ത് വ്യാപക തിരച്ചിൽ; അതീവ ജാഗ്രത; പോലീസ് ഓപ്പറേഷനിൽ നടന്നത്!

Update: 2024-12-01 05:35 GMT

ബംഗളൂരു: തെലങ്കാനയിലെ ചൽപ്പാക്ക് വനമേഖലയിൽ വ്യാപക ഏറ്റുമുട്ടൽ. സംഭവത്തിൽ ഏഴ് മാവോയിസ്റ്റുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിലാണ് വൻ ഏറ്റുമുട്ടൽ നടന്നത്. കൂട്ടത്തിൽ പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടതയാണ് വിവരങ്ങൾ.

ഒരാഴ്ച മുൻപ് പോലീസിന് വിവരം നൽകി എന്ന് പറഞ്ഞ് ഈ മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരവും കണ്ടെടുത്തെന്നും പോലീസും വ്യക്തമാക്കി. പോലീസ് ഇപ്പോഴും സ്ഥലത്ത് പരിശോധന നടക്കുന്നു.

തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതായിയാണ് വിവരങ്ങൾ. ചാൽപാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നവംബർ 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സേന അതീവ ജാഗ്രതയിലായിരുന്നു. നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News