പി.പി.ദിവ്യയ്‌ക്കെതിരെ ഒറ്റതിരിഞ്ഞ് ആക്രമണമുണ്ടായി; എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമെന്ന നിലപാടിനെ ഒരുവിഭാഗം പേർ അനുകൂലിച്ചു; ഇവിടെത്തെ സിപിഎം..കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകലുന്നുവെന്ന് സംസ്ഥാന സെക്രട്ടറി വരെ പരാമർശിച്ചു; എഡിഎം വിഷയത്തിലെ പാളിച്ചകൾ എണ്ണിയെണ്ണി പറഞ്ഞ് പാർട്ടി; ഉറ്റുനോക്കി പ്രവർത്തകർ; ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയരുമ്പോൾ!

Update: 2024-12-29 05:01 GMT

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ തന്നെ പ്രതിസന്ധിയിലാക്കിയ വിഷയമായിരിന്നു എഡിഎം നവീൻ ബാബുവിന്റെ മരണം. അതിനെ തുടർന്നുണ്ടായ വിവാദങ്ങളും പാർട്ടിയിൽ വളരെ ആശങ്കകൾ സൃഷ്ട്ടിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ ഉത്തരവാദി എന്ന് മുദ്രകുത്തി പി.പി.ദിവ്യ അഴിക്കുള്ളിൽ ആക്കിയതും വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന രീതിയിലും സംസ്ഥാന നേതൃത്വത്തെ പ്രതിസ്ഥാനത്തുനിർത്തും വിധവുമായിരുന്നെന്ന് ജില്ലാ സമ്മേളനത്തിൽ വ്യപക വിമർശനം.

പാർട്ടിയുടെ നെടുംതൂണായ പി.പി.ദിവ്യയ്ക്കെതിരെ ഒറ്റതിരിഞ്ഞ് ആക്രമണം ചില ഭാഗത്തു നിന്നുണ്ടായി. ഇതു സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. അതേസമയം, എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ ചിലർ അനുകൂലിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ – പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒന്നിച്ചു കൊണ്ടുപോകാൻ സംസ്ഥാന കമ്മിറ്റിക്കു കഴിഞ്ഞില്ലെന്ന വിമർശനവും ഉണ്ടായി.

ചർച്ചയിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കണമെന്ന് ആവശ്യം ഉയർന്നു. പാർട്ടിയെ നയിക്കേണ്ടവർ ക്രിമിനലുകളുമായി ചേർന്നു പ്രവർത്തിക്കുന്നത് പരിശോധിക്കേണ്ടി വരുമെന്ന് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെ പരോക്ഷമായി സൂചിപ്പിച്ച് വിമർശനം ഉണ്ടായി.

പത്തനംതിട്ടയിലെ സിപിഎം കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകലുന്നെന്നും വിഭാഗീയ പ്രവർത്തനം ഇനി അനുവദിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിമർശിച്ചു. ജില്ലാ കമ്മിറ്റിക്കെതിരെ പേരു വയ്ക്കാത്ത പരാതികൾ സംസ്ഥാന നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. ജീവഭയം കൊണ്ട് പേരുകൾ വയ്ക്കുന്നില്ലെന്നു കത്തുകളിലുണ്ട്.

ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ല. തിരുവല്ലയിൽ പാർട്ടി അംഗം പീഡനക്കേസിൽ ഉൾപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനെ സംരക്ഷിക്കാൻ പാർട്ടി കൺട്രോൾ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ജില്ലയിൽ നിന്ന് റിപ്പോർട്ട് വന്നതെന്ന കാര്യവും എം.വി.ഗോവിന്ദൻ പരാമർശിക്കുകയും ചെയ്തു.

അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹർജി തീർപ്പാക്കി . കണ്ണൂർ ടൗൺ എസ് എച്ച് ഒയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം . ആവശ്യമായ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോർട്ട് നൽകി.

കുടുംബം ആവശ്യപ്പെട്ട കാര്യങ്ങൾ നിലവിൽ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിഎമ്മിനെതിരായ അഴിമതി ആരോപണത്തിൽ ടി.വി പ്രശാന്തന്‍റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹർജിയിൽ വിധി ശനിയാഴ്ച. കണ്ണൂർ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കേസിലെ പ്രതികളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തൻ, ജില്ലാ കലക്റ്റർ അരുൺ. കെ.വിജയൻ തുടങ്ങിയവരുടെ ഫോൺ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ‍്യങ്ങളുമടക്കമുള്ള തെളിവുകൾ സൂക്ഷിക്കണമെന്ന ഹർജിയിലാണ് വിധി.

Tags:    

Similar News