പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി; വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം
പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളും ആണ് പ്രിയങ്ക ഗാന്ധിയെ കണ്ടത്. മണ്ഡല പര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധി താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്ന് വിവരം. പ്രിയങ്ക ഗാന്ധിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം അറിയിച്ചു. ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളുമാണ് പ്രിയങ്കയെ കണ്ടത്.
സ്ഥലത്തുണ്ടായിരുന്നിട്ടും, ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ പ്രിയങ്ക എത്തിയിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ജോസിന്റെ കുടുംബം പ്രിയങ്കയെ ഹോട്ടലില്‍ എത്തി സന്ദര്‍ശിച്ചത്. ജോസ് നെല്ലേടത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണെന്ന കാര്യം ഇവര്‍ പ്രിയങ്കയെ അറിയിച്ചതായാണ് വിവരം.
സെപ്റ്റംബര്‍ 12നാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് പുല്‍പ്പള്ളിയിലെ പ്രാദേശിക നേതാവായ തങ്കച്ചനെ കള്ളക്കേസില്‍ ആരോപണവിധേയനാണ് ജോസ് നെല്ലേടം. വീടിന് അടുത്തുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.
പുല്‍പ്പള്ളിയിലെ ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു ജോസ്. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചായി ഒന്നു വിജയം.