കണ്ടിന്യൂയിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്‍ ഇന്ത്യയില്‍ നിര്‍ബന്ധമല്ല; എക്‌സിപ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ 'ചതി'യൊരുക്കി ആ ഒരു വരി; പുഷ്പഗിരി ആശുപത്രിയുടേത് കോമണ്‍സെന്‍സ് മറന്നുള്ള കള്ളക്കളി; തെറ്റു തിരുത്തിക്കാന്‍ യുഎന്‍എ; ബേസില്‍ ടോമിനോട് കാട്ടുന്നത് പ്രതികാര ബുദ്ധിയോ?

പിഴവ് തിരുത്തി പുതിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം

Update: 2024-09-29 08:19 GMT

കൊച്ചി: വിദേശ രാജ്യങ്ങളില്‍ നേഴ്‌സുമാരായി ജോലി നോക്കുന്നതിന് അനിവാര്യതയാണ് കണ്ടിന്യൂയിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്‍. നേഴ്‌സായി ജോലി നോക്കുമ്പോള്‍ തന്നെ പലവിധ ഓണ്‍ലൈന്‍ കോഴ്‌സിലൂടെ അംഗീകാരം നിലിര്‍ത്തുന്നതിനുള്ള സംവിധാനമാണ് ഇത്. എന്നാല്‍ ആശുപത്രികളുടെ ചൂഷണ ഭീതി കാരണം ഇന്ത്യയില്‍ അത്തരമൊരു സംവിധാനം നിര്‍ബന്ധമാക്കിയിട്ടില്ല. അതായത് ഇന്ത്യയില്‍ നേഴ്‌സായി ജോലി ചെയ്യാന്‍ കണ്ടിന്യൂയിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്റെ ആവശ്യമില്ല. എന്നിട്ടും വിദേശത്ത് ജോലി സാധ്യത തേടുന്ന നേഴ്‌സിന്റെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഈ കോഴ്‌സിനെ കുറിച്ച് പറയുകയാണ് പുഷ്പഗിരി മെഡിക്കല്‍ ലോളേജ്. ഇതിനെ തുറന്നു കാട്ടുകയാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ).

പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ 2015ല്‍ ജോലി തുടങ്ങിയതാണ് ബേസില്‍ ടോം. ഒന്‍പതു കൊല്ലം സ്റ്റാഫ് നേഴ്‌സായി ജോലി നോക്കി. ഇപ്പോള്‍ കാനഡയില്‍ ജോലി അവസരം വന്നു. മുമ്പ് ജോലി ചെയ്ത ആശുപത്രിയുടെ പ്രവര്‍ത്തി പരിചയം അനിവാര്യതയാണ്. അതിന് വേണ്ടി അപേക്ഷയും നല്‍കി. അപ്പോഴാണ് മാനേജ്‌മെന്റിന്റെ ചതി പ്രയോഗമുണ്ടായത്. ബേസില്‍ ടോമിന്റെ പ്രവര്‍ത്തി പരിചയം അടക്കം അംഗീകരിച്ചു കൊണ്ടാണ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ അതിലെ അവസാന രണ്ടു വരികളില്‍ ആദ്യത്തേതാണ് പ്രശ്‌നം. ബേസില്‍ ടോം നിര്‍ദ്ദിഷ്ടമായ കണ്ടിന്യൂസിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്‍ സെഷന്‍സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് പുഷ്പഗരി മാനേജ്‌മെന്റ് പറയുന്നത്. ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ നിര്‍ബന്ധമില്ല അതുകൊണ്ടു തന്നെ മിക്കവരും ചെയ്യാറില്ല.

എക്‌സ്പീരിയന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയതു കൊണ്ട് തന്നെ വിദേശത്തെ സ്ഥാപനങ്ങളിലൊന്നും ഇത് കാണിക്കാനാകില്ല. കാണിച്ചാല്‍ ഇതൊരു കുറവായി വ്യാഖ്യാനിക്കും. കാനഡയില്‍ കണ്ടിന്യൂയിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്‍ നിര്‍ബന്ധവുമാണ്. എച്ച് ആര്‍ ഡയറക്ടര്‍ ഫോ ഡോ ബിജു വര്‍ഗ്ഗീസും ചീഫ് നേഴ്‌സിംഗ് ഓഫീസര്‍ സുവര്‍ണ്ണ എസ് പണിക്കരുമാണ് എക്‌സിപീയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്നത്. പുഷ്പഗിരിയില്‍ യുണൈറ്റഡ് നേഴ്‌സസ്് അസോസിയേഷന്റെ പ്രധാന മുഖമായിരുന്നു ബേസില്‍ ടോം. ജീവനക്കാരുടെ വിഷയങ്ങളില്‍ നിരന്തരം ഇടപെട്ട നേതാവ്. അതുകൊണ്ടാകാം ഇത്തരമൊരു ചതിയെന്നാണ് സംഘടന വിലയിരുത്തുന്നത്.

പിഴവ് തിരുത്തി പുതിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതിന് കത്തും മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് സംഘടന കടക്കും.

ഇതുമായി ബന്ധപ്പെട്ട് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ ഇട്ട കുറിപ്പ് ചുവടെ

പ്രിയ പുഷ്പഗിരി മാനേജ്‌മെന്റ്....

ഒരു നഴ്‌സിനോട് കാണിക്കുന്ന ക്രൂരത എത്രമാത്രമാണെന്ന് നിങ്ങള്‍ നല്‍കിയ ഈ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മാത്രം കണ്ടാല്‍ മനസ്സിലാകും.9 വര്‍ഷം നിങ്ങളുടെ ആശുപത്രിയില്‍ പ്രവര്‍ത്തി പരിചയമുള്ള ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്‍ ബേസിലിന് നിങ്ങള്‍ നല്‍കിയ ഈ സര്‍ട്ടിഫിക്കറ്റ് മാത്രം മതി ഒരു നഴ്‌സിനെ ഏത് തരത്തിലാണ് ട്രീറ്റ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍.

CNE നഴ്‌സിംഗ് കൗണ്‍സില്‍ പോലും നിര്‍ബന്ധമാക്കിയിട്ടില്ല എന്ന വസ്തുത ഇന്ത്യയില്‍ നിലനില്‍ക്കെ 9 വര്‍ഷം ഈ സ്ഥാപനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുത്ത് ജോലി രാജിവെച്ച് പുതിയ തൊഴില്‍ ജോലിക്കായി വിദേശത്തേക്ക് പോകുന്ന ഒരാളുടെ ഭാവി തകര്‍ക്കാന്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനത്തിന്റെ നിലപാട് ശരിയാണോ എന്ന് മാനേജ്‌മെന്റ് പരിശോധിക്കണം.

സ്വന്തം ജീവനക്കാരോട് പ്രതികാരബുദ്ധി തീര്‍ക്കുന്ന നിങ്ങളെപ്പോലെയുള്ള സ്ഥാപനങ്ങളുടെ നിലപാടാണ് എത്രയോ ജീവനക്കാരുടെ ജീവിതം നശിപ്പിച്ചത് .കഴിഞ്ഞ ദിവസം പൂനെയിലെ ഒരു സോദരി (അന്ന സെബാസ്റ്റ്യന്‍ ) മാനേജ്‌മെന്റിന്റെ ജോലി ഭാരവും തൊഴില്‍ പീഢനവും മൂലം ജീവന്‍ നഷ്ടമായത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

യുഎന്‍എയുടെ ഏറ്റവും ശകതമായ പ്രതിഷേധമാണ് ഈ വിഷയത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.തെറ്റുതിരുത്താന്‍ വൈകിയാല്‍ കനത്ത വില പുഷ്പഗിരി മാനേജ്‌മെന്റ് നല്‍കേണ്ടി വരും.

CNO എന്നാല്‍ Chief Nursing officer എന്നാണ് അല്ലാതെ Criminal Nursing officer എന്ന് ഞങ്ങളെക്കൊണ്ട് വിളിപ്പിക്കരുത്.CN0 ക്ക് ബുദ്ധിയില്ലെങ്കിലും ഡയറക്ടര്‍ അച്ഛനെങ്കിലും സ്വല്‍പ്പം കോമണ്‍സെന്‍സ് കാണിക്കാമായിരുന്നു.

പ്രതിഷേധം ഉയരട്ടെ...

Tags:    

Similar News