താമസക്കാരിയായ മുത്തശ്ശി ഒരു മാസം മുൻപ് മരിച്ചു; തീർത്തും ഒറ്റപ്പെട്ട് ഷെഡ്; പൂർണമായും തകർന്ന നിലയിൽ; ഒരു അനക്കം ശ്രദ്ധിച്ച് നാട്ടുകാർ; കാഴ്ച കണ്ട് പലരും ഭയന്നോടി; വനംവകുപ്പ് പാഞ്ഞെത്തി; രണ്ടു വമ്പൻ അതിഥിയെയും കുഞ്ഞുങ്ങളെയും ചാക്കിലാക്കി; പരിശോധനയിൽ അമ്പരപ്പ്!
പത്തനംതിട്ട: പൂർണമായും തകർന്ന നിലയിലായിരുന്ന ഷെഡിൽ നിന്നും പിടികൂടിയത് രണ്ടു വമ്പൻ അതിഥികളെ. കാഴ്ച കണ്ട പലരും ഭയന്നോടി. പത്തനംതിട്ടയിലാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. ഉടനെ തന്നെ വനം വകുപ്പ് സ്ഥലത്തെത്തി എല്ലാത്തിനെയും ചാക്കിൽ ആക്കുകയായിരുന്നു.
ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. രണ്ടു വലിയ പെരുമ്പാമ്പുകളും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം നടന്നത്.
ഷെഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപാണ് മരിച്ചത്. ഈ ഷെഡിൽ നിന്നാണ് പാമ്പിനേയും കുഞ്ഞുങ്ങളേയും കണ്ടെടുത്തത്. ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെടുകയും അവരെത്തി പാമ്പിനേയും കുഞ്ഞുങ്ങളേയും പിടിക്കുകയുമായിരുന്നു. ഷെഡിൻ്റെ അടിയിലാണ് പാമ്പും കൂട്ടത്തെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കൂടിനുള്ളിൽ കയറി പറ്റിയ പെരുമ്പാമ്പിനെ പിടിക്കാനെത്തിയ ആളുടെ തലയിലൂടെ പാമ്പ് ചാടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റാന്നി ബ്ലോക്കുപടി ലക്ഷ്മി നിവാസിൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പാണ് ഉതിമൂട് പന്തളംമുക്ക് വേങ്ങമൂട്ടിൽ മാത്തുക്കുട്ടിക്ക് ഭീഷണി ഉയർത്തിയത്.
ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുകാർ കോഴിക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് പാമ്പ് ഉള്ളിൽ കിടക്കുന്നത് കണ്ടത്. ഉടനെ വനം വകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനായ മാത്തുക്കുട്ടിയുമായി ബന്ധപ്പെടുകയായിരുന്നു.
11 മണിയോടെ മാത്തുക്കുട്ടി എത്തിയപ്പോൾ പാമ്പിനെ കണ്ടില്ല. കമ്പി വേലിയിൽ കയറി ആരും കാണാത്ത വിധത്തിൽ കിടക്കുകയായിരുന്നു പാമ്പ്. മാത്തുക്കുട്ടി തിരിഞ്ഞപ്പോഴാണ് തലയ്ക്കു മുകളിൽ തൂങ്ങി കിടക്കുന്ന പാമ്പിനെ കണ്ടത്. ദേഹത്തു വീഴാതെ പാമ്പിനെ മാത്തുക്കുട്ടി പിടികൂടി ചാക്കിലാക്കിയപ്പോൾ എല്ലാവർക്കും ആശ്വാസമായി.