കൊച്ചിയില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു; കെട്ടിടം ഒഴിഞ്ഞ് താമസക്കാര്‍; പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കില്‍ താമസിക്കുന്നത് 24 കുടുംബങ്ങള്‍; കെട്ടിടത്തിന്റെ അപകടാവസ്ഥ പുറംലോകം അറിയാതെ മറച്ചുവെക്കാനും ശ്രമം നടന്നെന്ന് ആരോപണം
കൊച്ചിയില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു;
കൊച്ചി: മഴ കനത്തതോടെ എങ്ങും കെടുതികളാണ്. ഇതിനിടെ കൊച്ചിലെ ഒരു നിര്‍മാണത്തില്‍ വന്‍ അപകത സംഭവിച്ചെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എറണാകുളം നഗരത്തിലെ പനമ്പിള്ളി നഗറില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി.
24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് അപകട ഭീതി ഉയര്‍ത്തി പില്ലര്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നത്. തകര്‍ന്ന ടവറില്‍ 24 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അപകടാവസ്ഥ പുറംലോകം അറിയാതെ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണങ്ങളുണ്ട്.
തകര്‍ന്ന് വീണ പില്ലറില്‍ നിന്നും കമ്പിയുള്‍പ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാസ്പോര്‍ട്ട് ഓഫീസിന് സമീപത്താണ് ഫ്ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്.
സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്. ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാല്‍ ഭാരം വന്നതിനാലാണ് തകര്‍ച്ചയുണ്ടായതെന്നും മറ്റു അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാല്‍ അപകടം ഒഴിവായെന്നും സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ അനില്‍ ജോസഫ് പറഞ്ഞു.
പില്ലറിന് നേരത്തെ കേടുപാടുകളുണ്ട്. ആളുകള്‍ ഒഴിഞ്ഞുപോകുന്നതാണ് മുന്‍കരുതലെന്ന നിലയില്‍ നല്ലത്. കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും അനില്‍ ജോസഫ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഹൈബി ഈഡന്‍ എംപിയും വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെത്തി. നിലവില്‍ തകര്‍ന്ന പില്ലറുള്ള ഫ്‌ലാറ്റ് ടവറില്‍ താമസിക്കുന്നവരെയാണ് മാറ്റിയത്. സമീപത്തെ ഫ്‌ലാറ്റിലുള്ളവരെ അടക്കം ഒഴിപ്പിക്കണോയെന്ന് പരിശോധനയ്ക്കുശേഷം മാത്രം തീരുമാനിക്കും.
പാലാരിവട്ടം പാല നിര്‍മിച്ച കമ്പനിയാണ് ആര്‍ഡിഎസ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. സുരക്ഷ കരുതിയാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ അധികൃതരും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് എറണാകുളം കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.