മറുനാടന്‍ എഡിറ്ററെ അഴിക്കുള്ളില്‍ അടക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ആസൂത്രിത നീക്കം വീണ്ടും പൊളിഞ്ഞു; ഷാജന്‍ സ്‌കറിയക്ക് ജാമ്യം നല്‍കി കോടതി; എട്ട് മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറി പോലീസ് നടത്തിയ നാടകീയ നീക്കങ്ങള്‍ അര്‍ധരാത്രിയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍

ഷാജന്‍ സ്‌കറിയക്ക് ജാമ്യം

Update: 2025-05-05 19:07 GMT

തിരുവനന്തപുരം: വിവാദ വ്യവസായിയുടെ വിശ്വസ്തയായ യുവതി നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷാജന്‍ സ്‌കറിയക്ക് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട ശേഷം മറുനാടനെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റിയ സര്‍ക്കാറിനും പോലീസും കനത്ത തിരിച്ചടി കോടതിയില്‍ നിന്നും ഉണ്ടായത്. ഇന്ന് വൈകുന്നേരം എട്ട് മണിയോടെ പോലീസ് നടത്തിയ നാടകീയകള്‍ക്ക് രാത്രി 12.30തോടെയാണ് പരിസമാപ്തിയായത്.

എരുമേലിയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് എത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേയാണ് കുടപ്പനക്കുന്നിലെ വസതിയില്‍ നിന്നും ഷാജന്‍ സ്‌കറിയയെ പോലീസ് അറസ്റ്റു ചെയ്തത്. ഇതിന് ശേഷം വൈദ്യപരിശോധന പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജറാക്കുകയായിരുന്നു.

ഷര്‍ട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജന്‍ സ്‌കറിയ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ പ്രതികരിച്ചു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും ഷാജന്‍ പറഞ്ഞു.

എട്ടരയോടെ കസ്റ്റഡിയിലെടുത്ത ശേഷം തൈക്കാട് പോലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നിന്നുമാണ് വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലാത്ത കേസാണെന്ന് ഷാജന്‍ സ്‌കറിയക്ക് വേണ്ടി ഹാജറായ അഡ്വ. ശ്യാം ശേഖര്‍ വാദിച്ചു. നിയമം പാലിക്കുന്ന ആളാണ ്തന്റെ കക്ഷിയെന്നും ഷാജന്റെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം മുഖവിലക്കെടുത്താണ് ഷാജന്‍ സ്‌കറിയക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഷാജനെ ആസൂത്രിതമായി പൂട്ടാനുള്ള എല്ലാ ശ്രമങ്ങളും പോലീസ് നടത്തിയിരുന്നു. കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കെതിരെ മറുനാടന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഷിഹാബിന്റെ അടുത്ത അനുയായി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തതും ഷാജനെ അറസ്റ്റു ചെയ്തതും.

Tags:    

Similar News