'വയ്യെടാ ഇനിയിപ്പോ മുകളിലോട്ട് കയറാനും പറ്റില്ലെടാ... കോളജില്‍ നിന്ന് അപമാനിതനായി ഇറങ്ങി പോകേണ്ടി വന്ന ഒരു നടന്റെ വാക്കുകള്‍; ആ നടന് ആരും സംസാരിച്ചില്ല; ഫാസിസ്റ്റു വിരുദ്ധ പോരാളികള്‍ ഇരക്കൊപ്പം ഹാഷ്ടാഗ് വിതറിയിട്ടില്ല; ബിപിനെ അപമാനിച്ചതില്‍ ഒരു കുറിപ്പ് വൈറലാകുമ്പോള്‍

Update: 2024-10-07 05:34 GMT

'വയ്യെടാ ഇനിയിപ്പോ മുകളിലോട്ട് കയറാനും പറ്റില്ലെടാ... 'മലപ്പുറം വളാഞ്ചേരി എംഇഎസ് കോളേജ് യൂണിയന്‍ അധികാരികള്‍ ക്ഷണിച്ചു വരുത്തിയിട്ട് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞത് കേട്ട് അപമാനിതനായി തിരിച്ചു പോകുമ്പോള്‍ ചുറ്റും കൂടി തിരികെ വിളിച്ച വിദ്യാര്‍ത്ഥികളോട് യുവനടന്‍ ബിബിന്‍ ജോര്‍ജ് പറഞ്ഞ വാക്കുകളാണ് ഇത്. കഴിഞ്ഞ ദിവസമാണ് ബിബിന്‍ കേളജ് മാഗസിന്‍ പ്രകാശനവുമായി ബന്ധപ്പെട്ട് ഗുമസ്തന്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി സിനിമയുടെ പ്രമോഷന്റെയും കൂടി ഭാഗമായി കോളജ് ക്യാമ്പസില്‍ എത്തിയത്. ബിബിന്‍ ജോര്‍ജിനെതിരെ നടന്ന ഈ മോശം പ്രവണതക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഷൈനി മധുസൂദനന്‍.

ബിബിന്‍ ജോര്‍ജ് ഒരുപാട് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിട്ടുള്ള ഒരു അദ്ധ്യാപകന്‍ കൂടിയാണ്.,ബിബിന്‍ ഒരു ഭിന്നശേഷിയുള്ള യുവാവാണ്, തന്റെ സ്വാധീനം കുറഞ്ഞ ഒരു കാലിനെ സ്വന്തം കരങ്ങള്‍ കൊണ്ട് താങ്ങി പിടിച്ച് ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത നായകസങ്കല്‍പ്പങ്ങള്‍ നമുക്ക് സമ്മാനിച്ചവന്‍, ഒരു വ്യക്തിയുടെ ശാരീരിക പരിമിതികള്‍ അയാളുടെ മനോബലം കൊണ്ട് തിരുത്തി എഴുതാമെന്നു തെളിയിച്ച കലാകാരന്‍.,

ക്യാമറ ട്രിക്കുകള്‍ കൊണ്ട് മറച്ചു പിടിക്കാന്‍ കഴിയുമായിരുന്നിട്ടും തന്റെ പരിമിതികളെ തന്റെ അഭിനയം കൊണ്ട് ചേര്‍ത്ത് പിടിച്ചവന്‍..ഒരു കോളേജ് പ്രിന്‍സിപ്പാള്‍ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന പദവിയാണ്, ഒരു തലമുറക്ക് ശരിയും ശാസ്ത്രീയവുമായ ദിശാബോധം പകര്‍ന്നു നല്‍കേണ്ടവനാണ്, ഈ ഒരു കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ പ്രിന്‍സിപ്പല്‍ കാണിച്ചത് ശുദ്ധ അസംബന്ധമാണ് (ഉപയോഗിക്കേണ്ടത് വേറെ വാക്കാണ് പക്ഷെ പ്രിന്‍സിപ്പാള്‍ എന്ന പദവിയെ ബഹുമാനിക്കുന്നു )

എന്തായാലും ഡിവൈഎഫ്‌ഐയോ യൂത്ത് കോണ്‍ഗ്രസോ ഒരു കലാകാരന്റെ അപമാനത്തേക്കുറിച്ചു തൊണ്ട കീറിയിട്ടില്ല, റഹീമും സ്വരാജും ഷാഫി പറമ്പനും ബാലരാമനും ഞെട്ടിയിട്ടില്ല. സുരാജ് വെഞ്ഞാറമൂടനും കുഞ്ചാക്കോ ബോബനും വിമര്‍ശിച്ചിട്ടില്ല. മലയാള സിനിമയിലെ ഫാസിസ്റ്റു വിരുദ്ധ പോരാളികള്‍ ഇരക്കൊപ്പം ഹാഷ്ടാഗ് വിതറിയിട്ടില്ല. കാരണം അപമാനിക്കപ്പെട്ടത് ആസിഫ് അലി അല്ലല്ലോ.,

അതേ സമയം ആസിഫ് അലിക്ക് പാലാ സെന്റ് തോമസ് കോളേജില്‍ നിന്നോ ചങ്ങനാശേരി എന്‍എസ് എസ് കോളേജില്‍ നിന്നോ സമാനമായ ഒരു അപമാനം നേരിടുന്നു എന്ന് കരുതുക ഹാഷ്ടാഗുകള്‍ പാറി നടക്കുമായിരുന്നു, ചാനല്‍ റൂമുകള്‍ ഇരവാദം മുഴക്കുമായിരുന്നു. പ്രബുദ്ധ കേരളം പൊട്ടിക്കരയുമായിരുന്നു.

ഇവിടെ ബിബിന്റെ പേരാണോ കൊളജിന്റെ പേരാണോ പ്രശ്‌നമെന്ന് അറിയില്ല., അളിയാ.. ബിബിന്‍ ബ്രോ നിന്നോട് സഹതപിക്കാന്‍ ഞങ്ങള്‍ക്കും മനസില്ല., കാരണം നീ സഹതാപം ഇറക്കിയല്ല ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായത്,നിന്റെ കഴിവ് നിന്റെ ഡെഡിക്കേഷന്‍ നിന്റെ വ്യക്തിത്വം അതു തന്നെയാണ് നിന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്.,

മതമോ ജാതിയോ നോക്കാതെ ബിബിന്റെ കണ്ണ് നിറഞ്ഞപ്പോള്‍ കൂടെ കരഞ്ഞ വളാഞ്ചേരി കോളേജിലെ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു ബിഗ് സല്യൂട്ട് ?? ഇതാണ് ദി റിയല്‍ കേരള സ്റ്റോറി, ഇവിടെ താലിബാനിസം വളരില്ലെന്നതിനു ആ കോളേജിലെ വിദ്യാര്‍ത്ഥികളാണ് തെളിവ്..,,?? ക്രെഡിറ്റ്‌

Tags:    

Similar News