ഡിഐജി വിനോദ് കുമാര്‍ വീണ്ടും കുടുങ്ങുന്നു; ജയിലിനുള്ളിലെ പണമിടപാടില്‍ വിജിലന്‍സ് അന്വേഷണം; നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം; ജയില്‍ വകുപ്പിലെ വമ്പന്‍ സ്രാവിന് ഒരു ചുക്കും സംഭവിക്കില്ലേ?
തിരുവനന്തപുരം: ജയില്‍ വകുപ്പിലെ വിവാദ നായകനായ ഡിഐജി വിനോദ് കുമാറിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ജയില്‍ ഡിഐജി ആയിരിക്കെ തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നുമുള്ള പരാതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ജയില്‍ വികസന ക്ഷേമനിധി ഫണ്ടുകളില്‍ ക്രമക്കേട് നടത്തിയതായും തടവുകാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ജയിലിനുള്ളിലെ ലേബര്‍ കോണ്‍ട്രാക്ടുകളിലും ഇദ്ദേഹം ഇടപെട്ടതായി ഗുരുതരമായ ആക്ഷേപമുണ്ട്. എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുമ്പോഴും വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ ആഭ്യന്തര വകുപ്പിന് മുന്നിലുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ ഇത് വെച്ചുതാമസിപ്പിക്കുകയാണെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാദന കേസിലും ഗുരുതരമായ അച്ചടക്ക ലംഘനത്തിലും നേരത്തെ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. അന്ന് സസ്‌പെന്‍ഷനിലായിരുന്ന ഇദ്ദേഹം അപ്രധാനമായ തസ്തികയില്‍ സര്‍വീസില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പുതിയ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവന്നത്. തിരുവനന്തപുരം: ജയില്‍ വകുപ്പിലെ വിവാദ നായകനായ ഡിഐജി വിനോദ് കുമാറിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ജയില്‍ ഡിഐജി ആയിരിക്കെ തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നുമുള്ള പരാതിയിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജയില്‍ വികസന ക്ഷേമനിധി ഫണ്ടുകളില്‍ ക്രമക്കേട് നടത്തിയതായും തടവുകാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ജയിലിനുള്ളിലെ ലേബര്‍ കോണ്‍ട്രാക്ടുകളിലും ഇദ്ദേഹം ഇടപെട്ടതായി ആക്ഷേപമുണ്ട്. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ വിനോദ് കുമാറിനെ സസ്‌പെന്റ് ചെയ്തിട്ടില്ല. ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസിലും അച്ചടക്ക ലംഘനത്തിലും നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. പുതിയ അഴിമതി ആരോപണം കൂടി വന്നതോടെ ഇദ്ദേഹത്തെ വീണ്ടും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. പ്രതിസന്ധിയിലാകാനാണ് സാധ്യത. ജയില്‍ ഭരണത്തില്‍ ഇത്രയും വലിയ ക്രമക്കേടുകള്‍ നടന്നിട്ടും ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ജയില്‍ ഡിഐജി പദവി ദുരുപയോഗം ചെയ്ത് തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൗകര്യവും പ്രത്യേക പരോളും ലഭിക്കാന്‍ ഇദ്ദേഹം ഇടപെട്ടതായും രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിട്ടുണ്ട്. ജയിലിലെ കരാറുകള്‍ സ്വന്തം താല്‍പ്പര്യക്കാര്‍ക്ക് നല്‍കാനായി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വിനോദ് കുമാറിനെ വീണ്ടും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ജയില്‍ വകുപ്പില്‍ തന്നെ ശക്തമാണ്.
